For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരേ തന്തിയിൽ...'; ഒറ്റ വരിയിൽ നഷ്ടവും വേദനയും വിവരിച്ച് ബിജിബാൽ, ഭാര്യയുടെ ഓർമകളിൽ താരം!

  |

  എല്ലാവർ‌ക്കും സുപരിചിതമായ പേരാണ് സം​ഗീത സംവിധായകൻ ബിജിബാലിന്റേത്. ഒട്ടനവധി മനോഹര ​ഗാനങ്ങൾ കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ബിജിബാൽ സം​ഗീത പ്രേമികൾക്ക് നൽകി കഴിഞ്ഞു.

  ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ കൂടിയാണ് ബിജിബാല്‍. സംഗീതാഭിരുചി നിറഞ്ഞ വീട്ടുകാരുടേയും കുടുംബക്കാരുടേയും നടുവില്‍ ചിലവഴിച്ച ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.

  Also Read: 'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  കര്‍ണ്ണാട്ടിക്ക് വയലിനില്‍ ആയിരുന്നു സംഗീത പഠനം ബിജിബാൽ നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സ്വന്തമായി ഈണം പകര്‍ന്ന ഗാനം പാടി സമ്മാനം വാങ്ങിയിട്ടുള്ള പ്രതിഭ കൂടിയാണ് ബിജിബാൽ.

  തുടര്‍ന്ന് പരസ്യ ജിംഗിളുകള്‍ക്ക് സംഗീതം ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പരസ്യ ജിംഗിളുകള്‍ വഴിയാണ് സംവിധായകരായ രഞ്ജിത്തിനേയും ലാല്‍ ജോസിനെയും ബിജിബാൽ പരിച്ചയപെട്ടത്‌. നിര്‍ണ്ണായകമായ ആ പരിചയപ്പെടല്‍ ലാല്‍ ജോസിന്‍റെ അറബികഥ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി ബിജിബാലിന്റെ അരങ്ങേറ്റത്തിന് വഴിവെച്ചു.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  അനില്‍ പനച്ചൂരാന്‍ എഴുതിയ തിരികെ ഞാന്‍ വരുമെന്ന.. എന്ന ഗാനത്തിന് ഈണം പകര്‍ന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് പാടിപ്പിച്ചുകൊണ്ട് തന്നെ സിനിമയിൽ തുടക്കം കുറിക്കാനും ബിജിബാലിന് സാധിച്ചു.

  പിന്നീട് നിരവധി ​ഗാനങ്ങൾക്ക് സം​ഗീത പകരാനും പശ്ചാത്തല സം​ഗീതം ഒരുക്കാനും ബിജിബാലിന് സാധിച്ചു. ബിജിബാലിന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച വർഷം 2017ആയിരുന്നു.

  നല്ലപാതിയായിരുന്ന ഭാര്യ ശാന്തിയുടെ പെട്ടന്നുള്ള വേർപാട് ബിജിബാലിനെ വല്ലാതെ ബാധിച്ചിരുന്നു. നൃത്ത അധ്യാപികയും ഗായികയുമായിരുന്നു ശാന്തി. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2017ലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്ത വിദ്യാലയവും നടത്തിയിരുന്നു. ഇപ്പോഴിത ഭാര്യയുടെ ഓർമ ദിനത്തിൽ കണ്ണീരിൽ കുതിർന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ബിജിബാൽ.

  ഭാര്യ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവെച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ഒരേ തന്തി എന്ന് കുറിച്ചുകൊണ്ട് ബിജിബാൽ പങ്കുവെച്ച മനോഹര ചിത്രം ആരാധകരെയും വേദനിപ്പിക്കുകയാണ്.

  ശാന്തി വീണയില്‍ തന്തികൾ മീട്ടുന്ന ചിത്രമാണ് ബിജിബാൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ബിജിബാലും തന്തികളിൽ താളുമിടുന്ന ചിത്രം ചേർത്ത് വെച്ചിരിക്കുന്നതും കാണാം.

  ബിജി ബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബിജി ബാലിന്റെ സംഗീതത്തില്‍ 2017 ജനുവരിയിൽ പുറത്തിറങ്ങിയ സകല ദേവനുതേയിലെ നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ശാന്തി ആയിരുന്നു.

  ഭാര്യയുടെ ഓർമ ദിവസം മറക്കാതെ കുറിപ്പുമായി എത്താറുണ്ട് ബിജിബാൽ. പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ബിജിബാലിനെ ആശ്വസിപ്പിച്ചും മറ്റും നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചത്. ​രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും ബിജിബാലിനെ തേടി വന്നിട്ടുണ്ട്.

  മനോജ്.കെ.ജയൻ സിനിമ കളിയച്ഛനിലെ പശ്ചാത്തല സം​ഗീതം ഒരുക്കിയതിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ബി​ജിബാലിന് ലഭിച്ചിരുന്നു. സൈജു കുറുപ്പ് നായകനായ ഉപചാരപൂർവ്വം ​ഗുണ്ട ജയനാണ് ബിജിബാൽ സം​ഗീതം നൽകി അവസാനം റിലീസ് ചെയ്ത സിനിമ.

  വെള്ളമെന്ന ജയസൂര്യ ചിത്രത്തിന് വേണ്ടിയും സം​ഗീതം ചെയ്തത് ബിജിബാലായിരുന്നു. ചാർളീസ് ഏഞ്ചൽ, തങ്കം, നീല വെളിച്ചം തുടങ്ങിയ സിനിമകളിലാണ് ബിജിബാൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

  Read more about: bijibal
  English summary
  Singer And Composer Bijibal Write Up About His Late Wife Santhi, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X