twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പാട്ട് ഹിറ്റായപ്പോൾ സന്തോഷിക്കാൻ അവളില്ലാത്തതാണ് സങ്കടം'; ഭാര്യയുടെ വേർപാടിനെ കുറിച്ച് ബിജു നാരായണൻ!

    |

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആളുകൾ വാട്സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ വൈറലാക്കുന്നതുമായ ​ഒരു വീഡിയോ ​ഗാനമാണ് ദേവദൂതർ പാടി എന്ന ​ഗാനം.

    കുഞ്ചാക്കോ ബോബൻ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേതാണ് ​ഗാനം.

    വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലേതാണ് ദേവദൂതർ‌ പാടി എന്ന ​ഗാനം. കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് വേണ്ടി എവർ​ഗ്രീൻ സോങ് വീണ്ടും റിപ്രാെഡ്യൂസ് ചെയ്തതാണ്. ​

    'അഭിനന്ദനങ്ങൾ പരിഹാസങ്ങളായി മാറിയപ്പോഴും ക്ഷമയോടെ കാത്തുനിന്നവൾ'; തന്റെ പുതിയ നായികയെ കുറിച്ച് ലാൽ ജോസ്!'അഭിനന്ദനങ്ങൾ പരിഹാസങ്ങളായി മാറിയപ്പോഴും ക്ഷമയോടെ കാത്തുനിന്നവൾ'; തന്റെ പുതിയ നായികയെ കുറിച്ച് ലാൽ ജോസ്!

    ഗാനത്തിനൊപ്പം കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന നൃത്തവും വൈറലായിരുന്നു. ഒറിജിനൽ ​ഗാനം ആലപിച്ചത് സാക്ഷാൽ കെ.ജെ യേശുദാസാണ്. റിപ്രൊഡ്യൂസ് ചെയ്തപ്പോൾ അത് ആലപിച്ചത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ​ഗായകൻ ബിജു നാരായണനാണ്.

    ഇതിനോടകം വൈറലായി മാറിയ ​ഗാനത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ബിജു നാരായണൻ. സിനിമയിൽ നായകനാകാൻ അവസരം ലഭിച്ചപ്പോൾ അത് നിഷേധിച്ച് പാട്ടിലേക്ക് തിരിഞ്ഞ കലാകാരൻ എന്ന വിശേഷണവും ബിജു നാരായണന് സ്വന്തമാണ്.

    'ദുൽഖർ ഫൈറ്റ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക ഇടയ്ക്കിടയ്ക്ക് വിളിക്കും, പേടിയാണ്'; മാഫിയ ശശി പറയുന്നു!'ദുൽഖർ ഫൈറ്റ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക ഇടയ്ക്കിടയ്ക്ക് വിളിക്കും, പേടിയാണ്'; മാഫിയ ശശി പറയുന്നു!

    പാട്ടുപാടുന്നതുപോലെയല്ലല്ലോ അഭിനയം

    ഇത്രയും നാളത്തെ കലാജീവിതത്തെ കുറിച്ച് ബിജു നാരായണൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. 'പാട്ടുപാടുന്നതുപോലെയല്ലല്ലോ അഭിനയം.'

    'എനിക്ക് നല്ല ചമ്മലുണ്ടായിരുന്നു. ഒരിക്കൽ ലെനിൻ രാജേന്ദ്രൻ സർ എന്നെ വിളിച്ചു. മഴ എന്ന സിനിമയുടെ ആലോചന നടക്കുന്ന സമയമാണ്. എറണാകുളത്തുവച്ച് ഞങ്ങൾ കണ്ടു. അദ്ദേഹം പുതിയ സിനിമയുട കഥ പറഞ്ഞു.'

    'കർണാടക സംഗീതജ്ഞനായ കഥാപാത്രമാണ് മുഖ്യവേഷത്തിൽ. നീയാണ് മോനേ നായകനെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഒഴിഞ്ഞുമാറി അവസാനം ബിജു മേനോനാണ് മഴയിൽ ആ കഥാപാത്രം അവതരിപ്പിച്ചത്.'

    പകർപ്പവകാശങ്ങൾ നിയമപരമായി വാങ്ങിയിട്ടുണ്ടോ

    'തീരെ അഭിനയിച്ചിട്ടില്ലെന്ന് പറയാൻ പറ്റില്ല. ഒന്ന്, രണ്ട് സിനിമകളിൽ ബിജു നാരായണനായിത്തന്നെ വന്ന് മുഖം കാണിച്ചു. ദിലീപിന്റെ കാര്യസ്ഥനിൽ ഒരു പാട്ടുരംഗത്തിൽ വന്നു. ദേവദൂതർ പാടി എന്ന പാട്ട് വീണ്ടും അവതരിപ്പിക്കണമെന്ന തീരുമാനം ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റേതാണ്.'

    'രണ്ടുമാസം മുമ്പ് സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് എന്നെ പാട്ടുപാടാൻ വിളിക്കുകയായിരുന്നു. ഡോൺ നല്ലൊരു സുഹൃത്താണ്.'

    'രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിൽ പാടുമ്പോഴാണ് ഡോണിനെ പരിചയപ്പെട്ടത്. അദ്ദേഹം എന്നെ വിളിച്ച് ഒരു പാട്ടുപാടാൻ വരണമെന്ന് പറഞ്ഞു. ഏതാണ് സിനിമയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.'

    ഇത് സ്വപ്നത്തിൽപ്പോലും കരുതിയതല്ല

    'പാടാൻ വിളിച്ചാൽ സിനിമയേതാണെന്ന് ചോദിക്കാതെ ഒരു നിബന്ധനയും പറയാതെ പോയി പാടുകയാണ് ചെയ്യാറുള്ളത്. ദേവദൂതർ പഴയ പാട്ടാണല്ലോ. പകർപ്പവകാശങ്ങൾ നിയമപരമായി വാങ്ങിയിട്ടുണ്ടോ എന്നതുമാത്രമാണ് ഞാൻ ആകെ ചോദിച്ചത്.'

    'അതൊക്കെ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് പാട്ടുപാടി റെക്കോർഡ് ചെയ്തത്. പഴയ പാട്ടിന്റെ ട്രാക്ക് വെച്ചാണ് അവർ ചിത്രീകരണം നടത്തിയത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഞാൻ പാട്ടുപാടിയത്.'

    'പാട്ടിറങ്ങി 37 വർഷം കഴിഞ്ഞ് ഇതേ പാട്ട് വീണ്ടും ഒരു സിനിമക്ക് വേണ്ടി എടുക്കുന്നു. ആ പാട്ട് പാടാനുള്ള ഭാഗ്യം എന്നെത്തേടി വരുന്നു. ഇത് സ്വപ്നത്തിൽപ്പോലും കരുതിയതല്ല.'

    നിനച്ചിരിക്കാത്ത ഭാഗ്യമാണിത്

    'നിനച്ചിരിക്കാത്ത ഭാഗ്യമാണിത്. ഇവിടെ നിരവധി ഗായകരുണ്ടെങ്കിലും ഈ അവസരം എന്നെ തേടിയെത്തിയത് ഭാഗ്യമാണ്. മലയാളികൾ എക്കാലവും നെഞ്ചിൽ കൊണ്ടുനടക്കുന്ന പാട്ടാണ് ദേവദൂതർ. ഏതുകാലത്തു വന്നാലും ഈ പാട്ട് ഹിറ്റാവുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു.'

    'അത്രയേറെ ഗൃഹാതുരമായ പാട്ടാണിത്. ഹിറ്റാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രമാത്രം പ്രതീക്ഷിച്ചില്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. പാട്ട് ഹിറ്റായതിന്റെ പ്രധാനഘടകം ചാക്കോച്ചന്റെ ഡാൻസാണ്.'

    'പാട്ട് മുഴുവനായും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഒരു പ്രധാനഭാഗത്ത് വരുന്നതുകൊണ്ട് പാട്ടിന്റെ പല്ലവിയും അനുപല്ലവിയുമാണ് ഇപ്പോൾ‍ പ്രേക്ഷകർ കണ്ടത്.'

    Recommended Video

    Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു
    അവൾ ഉണ്ടായിരുന്നെങ്കിൽ

    'ഈ പാട്ട് ഹിറ്റായപ്പോൾ ഞാൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഭാര്യയെയാണ്. ഏറ്റവുമൊടുവിൽ ഞാൻ മേരിക്കുട്ടി എന്ന സിനിമയിലെ ദൂരെ ദൂരെ എന്ന പാട്ടിന് ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു. അന്ന് അവൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.'

    'അവാർഡുകൾ മേടിക്കാൻ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഇപ്പോൾ അവളുണ്ടായിരുന്നെങ്കിൽ ഒത്തിരി ഹാപ്പിയായേനെ. പ്രീഡിഗ്രി കാലത്ത് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്.'

    'എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും അവൾ എന്റെ കൂടെയുണ്ടായിരുന്നു. അവളുടെ മരണം ശരിക്കും പിടിച്ചുലച്ചു. ഈ സമയത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവളുടെ അഭാവമാണ്' ബിജു നാരായണൻ പറഞ്ഞു.

    Read more about: singer
    English summary
    singer Biju Narayanan remembering his wife after Devadoothar Paadi song success
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X