twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ പറഞ്ഞത് അനുസരിച്ച് ഒരു വാക്ക് പോലും പുറത്ത് വിട്ടില്ല, സിസേറിയന് ശേഷം നന്നായി അനുഭവിച്ചു'; ​ഗായിക ചിന്മയി

    |

    ഒട്ടനവധി മനോഹര ​ഗാനങ്ങൾ ആലപിച്ച് തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള ​ഗായികയാണ് ചിന്മയി ശ്രീപദ. ഇക്കഴിഞ്ഞ ജൂണിലാണ് ചിന്മയി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സോഷ്യൽമീഡിയയിലൂടെ ചിന്മയിയുടെ ഭർത്താവും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ഇരുവരും മാതാപിതാക്കളായ വിവരം അറിയിച്ചത്.

    ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും ജനിച്ചത്. കുഞ്ഞുകൈകളുടെ ചിത്രങ്ങളാണ് ദമ്പതികൾ സോഷ്യൽമീഡിയയിൽ കുഞ്ഞുങ്ങൾ പിറന്നശേഷം പങ്കുവെച്ചത്. കുഞ്ഞുങ്ങളുടെ പേരും ഗായിക വെളിപ്പെടുത്തിയിരുന്നു.

    'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ

    ദ്രിപതാഹ്, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്ക് താരദമ്പതികൾ പേര് നൽകിയിരിക്കുന്നത്. പതിവായി സെലിബ്രിറ്റികളെല്ലാം തങ്ങളുടെ ​ഗർഭകാലം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കുകയും. ഓരോ മാസത്തേയും വിശേഷങ്ങൾ‌ അപ്പപ്പോൾ തന്നെ ആരാധകരോട് പങ്കുവെക്കുകയും ചെയ്യാറുണ്ട്.

    ഒപ്പം ബേബി ഷവർ പോലുള്ള ആ​ഘോഷങ്ങളും നടത്താറുണ്ട്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടെ ​ഗർഭകാലം ആരാധകരും താരങ്ങൾക്കൊപ്പം ആഘോഷിക്കും. പക്ഷെ ചിന്മയി ഇതിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. ​താൻ ​ഗർഭിണിയാണെന്ന് ഒരിക്കൽ പോലും പരസ്യപ്പെടുത്തിയിരുന്നില്ല ചിന്മയി.

    'വിശേഷം ഒന്നും ആയില്ലേ?, ഉറക്കമില്ലായിരുന്നു, വലിയ പേമെന്റ് തന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു'; സജിനും ഷഫ്നയും!'വിശേഷം ഒന്നും ആയില്ലേ?, ഉറക്കമില്ലായിരുന്നു, വലിയ പേമെന്റ് തന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു'; സജിനും ഷഫ്നയും!

    ഞാൻ പറഞ്ഞത് അനുസരിച്ച് ഒരു വാക്ക് പോലും പുറത്ത് വിട്ടില്ല

    തന്റെ ​ഗർഭകാലം പ്രൈവറ്റായി സൂക്ഷിക്കാൻ ചിന്മയി കഴിവതും ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ താൻ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിയെന്ന് ചിന്മയി പരസ്യപ്പെടുത്തിയപ്പോൾ ആരാധകർ‌ വിശ്വസിച്ചില്ലെന്ന് മാത്രമല്ല.

    ഒപ്പം നിരവധി വിവാദങ്ങളും ഒപ്പം തലപൊക്കി. ചിന്മയി പ്രസവിച്ചതല്ല. വാടക ഗർഭപാത്രത്തിലൂടെയാണ് മാതാപിതാക്കളായതാണ് ചിന്മയിയും ഭർത്താവുമെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

    അമ്മയായത് വാടക ഗർഭപാത്രത്തിലൂടെയാണോ എന്ന ചോദ്യങ്ങൾ നിരവധി ചിന്മയിയുടെ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.

    'ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്, അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല'; കൈതപ്രം!'ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്, അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല'; കൈതപ്രം!

    സിസേറിയന് ശേഷം നന്നായി അനുഭവിച്ചു

    സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നൽകുന്ന വ്യക്തിയാണ് താനെന്നും അതിനാൽ തന്നെ അടുപ്പമുള്ളവർക്ക് മാത്രമാണ് ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നുള്ളൂവെന്നും വ്യക്തിജീവിതം, കുടുംബം, സുഹൃത്ത് വലയം എന്നിവയെക്കുറിച്ച് താൻ എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ചിന്മയി പിന്നീട് ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമുള്ള മറുപടിയെന്നോണം സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു.

    കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ചിന്മയി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല. ഇപ്പോഴിത തന്റെ ​ഗർഭകാലം എങ്ങനെയായിരുന്നുവെന്ന് ചിന്മയി തന്നെ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

    ട്വിൻസായിരുന്നതിനാൽ നോർമൽ പ്രസവം സാധ്യമാകില്ല

    'ഞാൻ ​ഗർഭിണിയാണെന്ന വിവരം പരസ്യമാക്കേണ്ടെന്ന് നേരത്തെ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. ​ഗർഭിണിയായശേഷം റെക്കോർഡിങിലും പ്രസ്മീറ്റിലും പങ്കെടുത്തിരുന്നു. റെക്കോർഡിങ് സമയത്ത് മേക്കിങ് വീഡിയോ പകർത്താൻ എത്തുന്നവരോട് പറഞ്ഞിരുന്നു വയറ് ഉൾപ്പെടാത്ത രീതിയിൽ മാത്രമെ വീഡിയോയും ഫോട്ടോയും പകർത്താവുവെന്ന്.'

    'മാത്രമല്ല ആ സമയങ്ങളിൽ വയറ് തെളിഞ്ഞ് കാണാത്ത വിധം അയഞ്ഞ വസ്ത്രങ്ങളാണ് ഞാൻ ധ​രിച്ചിരുന്നതും. ​ഗർഭിണിയായിരുന്ന സമയത്ത് ഒരു പ്രസ്മീറ്റിലും ഞാൻ പങ്കെടുത്തിരുന്നു. അന്ന് അവരോട് ഞാൻ ആവശ്യപ്പെട്ടിരുന്നു ​ഗർഭിണിയാണെന്ന വിവരം എഴുതരുതെന്ന്.'

    'അവരും അത് അക്ഷരം പ്രതി അനുസരിച്ചു. ഒരാൾ പോലും എനിക്ക് തന്ന വാക്ക് തെറ്റിച്ചില്ല. സിസേറിയനായിരുന്നു എന്റേത്. ട്വിൻസായിരുന്നതിനാൽ നോർമൽ പ്രസവം സാധ്യമാകില്ല.'

    മക്കൾ എന്റെ പാട്ട് കേട്ട് പുറത്തുവരണമെന്നത് ഡോക്ടർമാർക്കും നിർബന്ധമായിരുന്നു

    'അതുകൊണ്ട് സിസേറിയൻ നിർ‌ബന്ധമായിരുന്നു. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് പിറന്നത്. സിസേറിയൻ സമയത്ത് എന്നോട് ഡോക്ടർ‌മാരാണ് പാട്ട് പാടാൻ ആവശ്യപ്പെട്ടത്. അവരങ്ങനെ പെട്ടന്ന് ആവശ്യപ്പെട്ടപ്പോൾ പാട്ടൊന്നും ഓർമയിൽ വന്നില്ല. അതുകൊണ്ട് ഭജനാണ് പാടിയത്.'

    'മക്കൾ എന്റെ പാട്ട് കേട്ട് പുറത്തുവരണമെന്നത് ഡോക്ടർമാർക്കും നിർബന്ധമായിരുന്നു. സിസേറിയൻ കഴിഞ്ഞ് രണ്ട് ​​ദിവസം നല്ല ബുദ്ധിമുട്ടേറിയ അവസ്ഥയായിരുന്നു. പിന്നീട് പതിയെ അത് ശരിയായി' ചിന്മയി പറഞ്ഞു. 2014 ലാണ് ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്.

    2002ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിലൂടെ ചിന്മയിക്ക് ലഭിച്ചിട്ടുണ്ട്.

    Read more about: chinmayi
    English summary
    singer Chinmayi Sripaada open up about her Pregnancy and Fertility Journey, latest video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X