For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ അതിൽ ഖേദിക്കുന്നുണ്ട്, അവരുടെ അഭിപ്രായങ്ങൾ എന്റെ വിഷയമല്ല'; ഇരട്ടകുഞ്ഞുങ്ങളെ ഒരേസമയം പാലൂട്ടി ചിന്മയി!

  |

  ഒട്ടനവധി മനോഹര ​ഗാനങ്ങൾ ആലപിച്ച് ആരാധകരെ സമ്പാദിച്ച ​ഗായികയാണ് ചിന്മയി ശ്രീപദ. മുപ്പത്തിയെട്ടുകാരിയായ ചിന്മയി തമിഴ്, തെലുങ്ക് സിനിമ മേഖലയിലാണ് കൂടുതലും ​ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

  ചിന്മയി ഇതുവരെ പാടിയ ​ഗാനങ്ങളിൽ ഏറെയും വലിയ ഹിറ്റാണ്. ​ഗായിക എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ചിന്മയി. കാജൽ അ​ഗർവാൾ മുതൽ പത്മപ്രിയ വരെയുള്ള നായികമാർക്ക് ചിന്മയി ശ്രീപദ ശബ്ദം നൽകിയിട്ടുണ്ട്.

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  ഇതിനോടകം നിരവധി പുരസ്കാരങ്ങളും ചിന്മയി ശ്രീപദയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014ലാണ് ചിന്മയി ശ്രീപദ രാഹുൽ രവീന്ദ്രനെ വിവാഹം ചെയ്തത്. അടുത്തിടെയാണ് ചിന്മയിക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. സാമൂഹിക മാധ്യമത്തിലൂടെ ചിന്മയി തന്നെയാണ് ഇരട്ട കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്.

  ഒരാൺകുട്ടിയും പെൺകുട്ടിയുമാണെന്ന് താരത്തിന് പിറന്നിരിക്കുന്നത്. മറ്റുള്ള സെലിബ്രിറ്റികളെപ്പോളെ തന്റെ ​ഗർഭകാലമൊന്നും ചിന്മയി പരസ്യപ്പെടുത്തിയിരുന്നില്ല.

  Also Read: ചില ദിവസങ്ങളിൽ വിഷമിച്ചിരിക്കും; മുടിയുടെ കളറിനെ പറ്റി ചോദിച്ചപ്പോൾ...; നയൻതാരയെക്കുറിച്ച് ധ്യാൻ

  അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ‌ പിറന്നുവെന്ന സന്തോഷം ​ഗായിക പങ്കുവെച്ചപ്പോൾ എല്ലാവരും അമ്പരന്നു. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് ചിന്മയിയുടെ മക്കളുടെ പേര്. എന്നാല്‍ മക്കളുടെ ചിത്രങ്ങളോ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള ചിത്രങ്ങളോ ഒന്നും ചിന്മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല.

  ഇതോടെ ചിന്മയിക്ക് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നതെന്ന് ​ഗോസിപ്പുകളും വന്നു. ഇപ്പോഴിത അത്തരം ​ഗോസിപ്പുകൾ അടിച്ചിറക്കിയവർക്കുള്ള കിടിലൻ മറുപടി തന്റെ സോഷ്യൽമീഡിയ പോസ്റ്റ് വഴി ചിന്മയി നൽകിയിരിക്കുകയാണ്.

  Also Read: 'മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി'

  ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന ചിത്രവും ചിന്മയി പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭകാലത്തെ ഒരു ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

  നിറവയറിലുള്ള മിറര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്ത് എടുത്ത ഒരേയൊരു ചിത്രമാണ് ഇതെന്നും ഈ സെല്‍ഫി എടുക്കുമ്പോള്‍ 32 ആഴ്ച്ചകള്‍ ആയെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ചിന്മയി പറഞ്ഞിട്ടുണ്ട്.

  ചിന്മയിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെയും നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. ബാഹുബലിയിലെ ശിവകാമി ദേവിയെപ്പോലെ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രം ഇതുപോലെ ഇരട്ടക്കുട്ടിക്കള്‍ക്ക് ഒരുമിച്ച് മുലയൂട്ടുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു.

  വാടക ഗര്‍ഭപാത്ര വിവാദങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമല്ലോ എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ​'ഗർഭാവസ്ഥയിലായിരുന്നപ്പോൾ കൂടുതൽ ഫോട്ടോകൾ എടുക്കാത്തതിൽ എനിക്ക് അൽപ്പം ഖേദമുണ്ട്.'

  'ആരോഗ്യകരമായ ഗർഭധാരണം വേണമെന്ന് എന്റെ യൂട്യൂബ് ചാനലിൽ ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഞാൻ അപ്പോഴും ഡബ്ബിംഗിലും റെക്കോർഡിംഗുകളിലും ഫോട്ടോഗ്രാഫുകളൊന്നും എടുക്കരുതെന്നും എന്റെ സ്വകാര്യതയെ പൂർണ്ണമായും മാനിക്കണമെന്നും ആളുകളോട് പറയുകയായിരുന്നു. എനിക്ക് ഒരു പ്രസ്സ് മീറ്റിലും ആ ​ഗർഭാവസ്ഥയിൽ പങ്കെടുക്കേണ്ടി വന്നിരുന്നു.'

  'ആ സമയത്ത് ഞാൻ ആവശ്യപ്പെട്ടത് പ്രകാരം മാധ്യമങ്ങൾ മാന്യതയോടെ പ്രവർത്തിച്ചു. എന്റെ സ്വകാര്യത മാനിച്ചു. വാടക ഗർഭധാരണത്തിലൂടെയോ ഐവിഎഫ് വഴിയോ സാധാരണ പ്രസവത്തിലൂടെയോ സിസേറിയൻ പ്രസവത്തിലൂടെയോ ആർക്കെങ്കിലും ഒരു കുഞ്ഞ് ജനിച്ചത് മറ്റുള്ളവർക്ക് എങ്ങനെ പ്രശ്നമാകുന്നുവെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.'

  'ശരിക്കും ഏത് രീതിയിൽ കുഞ്ഞിന് ജന്മം നൽകിയെന്നതിൽ കാര്യമില്ല. അമ്മ ഒരു അമ്മയാണ്. അതുകൊണ്ട് വാടകഗർഭധാരണത്തിലൂടെയാണ് എനിക്ക് കുഞ്ഞുങ്ങളുണ്ടായതെന്ന് ആളുകൾ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നതിൽ ഞാൻ കാര്യമാക്കുന്നില്ല... ഖേദിക്കുന്നില്ല.'

  'അവർ ആഗ്രഹിക്കുന്നതെന്തും അവരുടേതാണ്. എന്നെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്റെ പ്രശ്‌നമല്ല', ചിന്മയി പറഞ്ഞു. ​അടുത്തിടെ മക്കളെ കൂടി ഉൾപ്പെടുത്തി ചെറിയൊരു മ്യൂസിക്ക് വീഡിയോ തയ്യാറാക്കി പങ്കുവെച്ചിരുന്നു ചിന്മയി.

  Read more about: chinmayi
  English summary
  Singer Chinmayi Sripada Reacted To Surrogacy Related Comments And Rumours-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X