For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോകില്ലെന്ന് പറഞ്ഞ് അദ്ദേഹം അവിടെ ഇരുന്നു, ഇങ്ങനെ ഓരാളെ ഞാൻ കണ്ടിട്ടില്ല, എസ്പിബിയെ കുറിച്ച് ചിത്ര

  |

  സംഗീത ലോകവും പ്രേക്ഷകരും ഇന്നും ഏറെ സങ്കടത്തോടെ ഓർമിക്കുന്ന വിയോഗമാണ് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റേത്. 2020 സെപ്റ്റംബർ 25 ന് ആയിരുന്നു പ്രിയഗായകന്റെ അപ്രതീക്ഷിത വിയോഗം. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താൻ കഴിയാത്ത വിടവാണ് എസ്പിബിയുടേത്. ഇന്നും വേദനയോടെ സഹപ്രവർത്തകരും ആരാധകരും അദ്ദേഹത്തെ ഓർമിക്കുന്നത്.

  ഹോട്ട് ലുക്കിൽ നടിയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  താരപദവിക്ക് അപ്പുറമായി ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് എസ്പിബി വെച്ച് പുലർത്തിയിരുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയഗായിക കെഎസ് ചിത്രയ്ക്ക് എസ്പിബിയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചിത്ര. ഇപ്പോഴിത എസ്പിബിയെ കുറിച്ച് കെഎസ് ചിത്ര പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എസ്പിബിയുടെ ആ വലിയ മനസ്സിനെ കുറിച്ച് ചിത്ര വെളിപ്പെടുത്തിയത്.

  നല്ലൊരു പാട്ടുകാരൻ എന്നതിൽ ഉപരി എസ്പിബി സാർ നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണെന്നാണ് ചിത്ര പറയുന്നത്. കൂടെയുള്ള എല്ലാവരെയും കുറിച്ച് അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാനുണ്ടെന്നും ചിത്ര പറയുന്നു. അമേരിക്കയിൽ വെച്ച് നടന്ന ഒരു സംഭവം അഭിമുഖത്തിലൂടെ പറയുന്നുണ്ട്. വെള്ളി, ശനി,ഞായർ ഈ മൂന്ന് ദിവസം പല സ്ഥലങ്ങളിലായി അടുപ്പിച്ച് പരിപാടി ഉണ്ടാകും. വെള്ളിയാഴ്ച പരിപാടി കഴിഞ്ഞ് ഒന്ന് കിടക്കാൻ മാത്രമേ സമയം കിട്ടുകയുള്ളൂ. അപ്പോൾ തന്നെ അടുത്തപരിപാടിക്ക് പോകാനുള്ള സമയം ആകും. അതും മറ്റൊരു സ്ഥലത്ത് ആയിരിക്കും പ്രോഗ്രാം

  എപ്പോഴും ശനിയാഴ്ച ഷോ അൽപം നേരത്തെ ആണ് ഷോ തുടങ്ങുക. സമയം വ്യത്യാസമുണ്ട്. പല സ്ഥലങ്ങളിലും പല സമയത്താകും ഷോ നടക്കുക. അതിനാൽ തന്നെ നമുക്ക് ഒരു ഉറക്കം ഉണ്ടാകില്ല. ഷോ തുടങ്ങുന്നതിന് മുൻപ് ഏറ്റവും ആദ്യം സ്റ്റേജിൽ പോകുന്നത് ഓർകെസ്ട്രക്കാരായിരിക്കും. അത് കഴിഞ്ഞ് മാത്രമേ നമ്മൾ സ്റ്റേജിലേയ്ക്ക് പോവുകയുള്ളൂ. അതുവരെ നമുക്ക് റെസ്റ്റ് ചെയ്യാൻ സമയം കിട്ടും. എന്നാൽ പാവങ്ങൾക്ക് ഒരു റെസ്റ്റുമില്ല. ഏറ്റവും ആദ്യം സ്റ്റേജിൽ പോകുന്നതും അവസാനം അവിടെ നിന്ന് ഇറങ്ങുന്നതും അവരായിരിക്കും. അവർക്കാണ് റെസ്റ്റ് തീരെ കുറവ്. എന്നാൽ നമ്മളാരും അവരുടെ കാര്യം ശ്രദ്ധിക്കാറില്ല. പൊതുവെ നമ്മളെ കുറിച്ചാകും എല്ലാവരും ചിന്തിക്കുക.

  വെളളി , ശനി ദിവസത്തെ പരിപാടി കഴിഞ്ഞ് നമ്മൾ മറ്റൊരു സ്ഥലത്തെ ഹോട്ടലിൽ എത്തി. 12 മണിക്കായിരുന്നു ചെക്ക് ഇൻ സമയം. ഈ മുറിയൊക്ക വേറെ കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങൾ ഒരു പത്ത് പത്തരയോടെ അവിടെ എത്തി. എന്നാൽ ആ സമയം മുറി വൃത്തിയാക്കുന്നതേയുള്ളൂ. പെട്ടെന്ന് തന്നെ ഹോട്ടലുകാർ ബാലു സാറിന് ഒരു മുറി കൊടുത്തു. സാധാരണ ആരാണെങ്കിലും ആദ്യം കിട്ടിയ മുറിയിൽ കയറി പോകും. എന്നാൽ ബാലു സാർ പോയില്ല. അദ്ദേഹം പോകില്ലെന്ന് പറഞ്ഞ് അവിടെ ഇരിക്കുകയായിരുന്നു.

  40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

  ഞാൻ പോയാൽ നിങ്ങൾ അവരുടെ കാര്യത്തിൽ ഉഴപ്പും. എന്റെ ബോയിസിന് റെസ്റ്റ് വേണം. അവരാണ് വേദിയിലേയ്ക്ക് ആദ്യം പോകുന്നതും അവസാനം വരുന്നതും. അതിനാൽ അവർക്ക് റെസ്റ്റ് വേണം. അവർക്ക് റൂം കിട്ടുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം. അങ്ങനെ പറഞ്ഞ് കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. തന്റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ആരേയും കണ്ടിട്ടില്ല. അത്രയ്ക്ക് അവരെ കുറിച്ച് അദ്ദേഹം കെയർ ചെയ്യുന്നുണ്ട്; ചിത്ര പറഞ്ഞു

  Read more about: ks chithra ചിത്ര
  English summary
  singer Ks Chithra opens Up An Incident About S. P. Balasubrahmanyam's Humanity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X