For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛൻ പോകുന്ന ബാർബർഷോപ്പിൽ പോയി മുടി മുറിക്കും, കണ്ണാടി നോക്കാറില്ല, സുഹൃത്തുക്കളെ ഒറ്റികൊടുക്കും'; മഞ്ജരി

  |

  ​എന്നും മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. പിന്നീട് എണ്ണമറ്റ ​ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇഷ്ട​ ഗായികയായി താരം വളർന്നു. അടുത്തിടെയാണ് താരം വിവാഹിതയായത്.

  വളരെ ലളിതവും മനോഹരവുമായി നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും ഗായകൻ ജി.വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

  വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്. അതിന്റെ വീഡിയോകളും വൈറലായിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഇരുവരും വെളിപ്പെടുത്തിയിരുന്നു.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  'ബാല്യകാല സുഹൃത്താണ് ഭര്‍ത്താവ്. ഈ ചടങ്ങ് മാത്രമാണ് ഞങ്ങള്‍ക്ക് പുതിയത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. പക്ഷെ ജീവിതത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംസാരിക്കുമ്പോഴും അങ്ങനെയൊന്നും കരുതിയിരുന്നില്ല.'

  'സ്‌കൂളിലാകുമ്പോള്‍ സംസാരിക്കാറേയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ഗ്രൂപ്പിലുള്ളവരൊക്കെ നിങ്ങള്‍ രണ്ടുപേരും എങ്ങനെ എന്ന അത്ഭുതമാണ്. എന്താണെന്നറിയില്ല.'

  'എന്നെ എങ്ങനെയൊക്കയോ അങ്ങ് മയക്കി' മഞ്ജരി പറഞ്ഞു. എന്താണ് മഞ്ജരിയെ ഇഷ്ടപ്പെടാനുള്ള കാരണം എന്ന ചോദ്യത്തിന് ജെറി മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.... 'പാട്ടാണ് ഒന്നാമത്.'

  നല്ലൊരു മനസിന്റെ ഉടമയാണ് മഞ്ജരിയെന്നും ജെറി പറഞ്ഞു. മഞ്ജരിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ജെറിനുമായി നടന്നത്. ആദ്യത്തെ ബന്ധത്തെ കുറിച്ച് പലപ്പോഴും മഞ്ജരി തുറന്ന് സംസാരിച്ചിട്ടുണ്ട്. 'വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു.'

  'ജീവിതത്തിലെ പ്രധാന തീരുമാനമായിരുന്നു. വിവാഹമോചനം ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ല. ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു.'

  'വിവാഹമോചനത്തെ ഇന്നത്തെ കാലത്ത് ഇരുണ്ട മേഘമായോ ജീവിതത്തിലെ ബ്ലാക് മാര്‍ക്കായോ ഒന്നും കാണാൻ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് ചുറ്റും ഇന്ന് ഒരുപാട് ബന്ധങ്ങളാണ് നടക്കുന്നത്.'

  'എന്നാൽ അവ നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ എനിക്ക് അതിൽ കാണാനാകുന്നുള്ളൂ. എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും കുറേനാൾ മുമ്പ് വിവാഹമോചിതയായതാണ്. അതിനുശേഷമാണ് ഞാൻ എന്നെ തന്നെ അനലൈസ് ചെയ്ത് തുടങ്ങിയത്.'

  ഇപ്പോഴിത ഭർത്താവ് ജെറിനുമൊത്തുള്ള ആദ്യത്തെ ഓണ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കൈരളി ടിവിക്ക് നൽ‌കിയ അഭിമുഖത്തിൽ. 'ബോയിഷ് രീതിയിൽ ആയിരുന്നു ഞാൻ നടന്നിരുന്നത്. കമ്മലിടില്ലായിരുന്നു. മുടി ബോയ്ക്കട്ടായിരുന്നു. ഒരു ഡ്രെസ്സിങ് സെൻസുമില്ലായിരുന്നു. കണ്ണാടിയെന്ന സാധനം നോക്കാറില്ലായിരുന്നു.'

  'അന്ന് എന്റെ ഇഷ്ടത്തിനാണ് നടന്നിരുന്നത്. അച്ഛൻ‌ എന്റെ റോൾ മോഡലായിരുന്നു. അ‌ച്ഛൻ‌ പോകുന്ന ബാർബർഷോപ്പിൽ പോയി ഞാൻ മുടി മുറിക്കുമായിരുന്നു. അച്ഛന്റെ ഷേവിങ് സെറ്റുപയോ​ഗിച്ച് താടി വടിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. ആൺകുട്ടികളായിരുന്നു പ്രധാന കമ്പനി. മാത്രമല്ല ആൺപിള്ളേരുമായി നിരന്തരം അടിയുണ്ടാക്കുമായിരുന്നു. അന്ന് പ്രേമം പോലുള്ളതൊന്നും ചിന്തയിൽപ്പോലും വന്നിട്ടില്ല.'

  'ജെറിനും ചിന്തയിൽ ഇല്ലായിരുന്നു. ടീച്ചറുടെ പെറ്റാവാൻ വേണ്ടി സുഹൃത്തുക്കളെ നിരന്തരം ഒറ്റികൊടുക്കുമായിരുന്നു. അങ്ങനെ സു​ഹൃത്തുക്കളെല്ലാം എന്നെ വിട്ട് പോകുന്ന സ്ഥി‌തിയുണ്ടായി. അങ്ങനെ ഒരിക്കൽ ജെറിൻ തന്നെയാണ് എന്നെ ഉപദേശിച്ചത് സുഹൃത്തുക്കളെ ഒറ്റിക്കൊടുത്താൽ അവസാനം ആരും ഒപ്പമുണ്ടാകില്ലെന്ന്' മഞ്ജരി പറയുന്നു.

  Read more about: manjari
  English summary
  singer manjari and husband shared their school memmories, latest social media post goes viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X