For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രിയതമയെ വാരിപ്പുണർന്നും ചുംബിച്ചും എം.ജി ശ്രീകുമാർ'; ഭാര്യ ലേഖയെ കുറിച്ച് എം.ജിക്ക് പറയാനുള്ളത്!

  |

  തൊണ്ണൂറുകളിൽ തന്നെ പങ്കാളിക്കൊപ്പം ലിവിങ് ടു​ഗെതർ ജീവിതം നയിക്കുകയും പിന്നീട് വിവാഹിതനാവുകയും ചെയ്ത് അന്നേ പുരോ​ഗമനപരമായി ചിന്തിച്ച് പ്രവർത്തിച്ചിരുന്ന സെലിബ്രിറ്റിയാണ് മലയാളികളുടെ പ്രിയങ്കരനായ ​ഗായകൻ എം.ജി ശ്രീകുമാർ.

  ലോകവും ആളുകളുടെ ചിന്താ​ഗതിയും ഇന്ന് വളരെ ഏറെ മാറിയിട്ടും സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് സ്വന്തം പങ്കാളിയെ കണ്ടെത്തുന്നവരുള്ള സമൂഹത്തിലാണ് ഇത്രയേറെ പുരോ​ഗതി ഇല്ലാതിരുന്ന തൊണ്ണൂറുകളിൽ എം.ജി ശ്രീകുമാർ ഈ സാഹസം ചെയ്തത്.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  പ്രിയതമ ലേഖയെ എം.ജി തന്നെയാണ് കണ്ടെത്തി തന്റെ പങ്കാളിയാക്കിയത്. ഇവരുടെ പ്രണയവും ലിവിങ് ടു​ഗെതർ ജീവിതവും വിവാഹവുമെല്ലാം മുമ്പും പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലായിരുന്നു എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വിവാഹം.

  അതിന് മുമ്പ് ഇരുവരും പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതറിലായിരുന്നു. വിവാഹം കഴിഞ്ഞ് 22 വർഷം പിന്നിടുമ്പോഴും ആരംഭത്തിലുള്ള പ്രണയം ഇപ്പോഴും ഇരുവരുടേയും കണ്ണിൽ കാണാം.

  വിവാഹം ഓഫീഷ്യലായിട്ട് 22 വർഷമെ ആയിട്ടുള്ളൂവെങ്കിലും മുപ്പത്തിയാറ് വർഷമായി ഇരുവരും ഒന്നാണ്. എവിടെപ്പോയാലും എം.ജിക്കൊപ്പം ഭാര്യ ലേഖയുമുണ്ടാകും. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും ഫോട്ടോകളും കാണുമ്പോൾ‌ ഇവർ അടുത്തിടെയാണോ വിവാഹിതരായതെന്ന് പോലും നമുക്ക് തോന്നിപ്പോകും.

  2000ൽ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു പലവട്ടം.

  പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷ ദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. കേരളത്തിൽ ലിവിങ് ടുഗെദർ കഴിയാൻ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ എംജിയും ലേഖയും പറഞ്ഞത്.

  ഇന്നും ഇരുവരുടേയും പ്രണയവും ലിവിങ് ലൈഫും കേൾക്കുന്ന യൂത്ത് ത്രില്ലടിക്കുമെന്ന് തീർച്ചയാണ്. ഭാര്യയെ തന്റെ പ്രിയ സുഹൃത്തിനെപ്പോലെയാണ് എംജി കൊണ്ടുനടക്കുന്നത്.

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  ലേഖയെ ഒഴിവാക്കിയുള്ള എം.ജിയു‌ടെ യാത്രകൾ പോലും വളരെ വിരളമായി മാത്രമെ സംഭവിക്കാറുള്ളൂ. ഇന്ന് ലേഖ ശ്രീകുമാർ പിറന്നാൾ ആഘോഷിക്കുകയാണ്. പതിവ് പോലെ എം.ജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തി.

  'ജന്മദിനാശംസകൾ എന്റെ പ്രിയേ... ദൈവം നിങ്ങളെ സന്തോഷം... ആരോഗ്യം... സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹം' എന്നാണ് എം.ജി ശ്രീകുമാർ കുറിച്ചത്. ഒപ്പം ലേഖയെ ചുംബിക്കുന്നതിന്റേയും ലേഖയ്ക്കൊപ്പമുള്ള യാത്രകളുടേയും ചിത്രങ്ങൾ എം.ജി ശ്രീകുമാർ പങ്കുവെച്ചു.

  എം.ജി ശ്രീകുമാറിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സം​ഗീതരം​ഗത്തുള്ളവരുമടക്കം ലേഖയ്ക്ക് പിറന്നാൾ ആശംസിച്ചു. യാത്രകളെ സ്നേഹിക്കുന്ന എം.ജി ശ്രീകുമാറും ലേഖയും നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ വിദേശ പര്യടനം നടത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.

  അവധിയാഘോഷത്തിനിടെ ഹവായി ബീച്ചിൽ നിന്ന് ലേഖയെ കയ്യിലെടുത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളും എം.ജി ശ്രീകുമാർ പങ്കുവെച്ചിരുന്നു. 'ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി' എന്ന അടിക്കുറിപ്പോടെയാണ് അന്ന് എം.ജി ഫോട്ടോ പങ്കുവെച്ചത്.

  ഈ കൈകളിൽ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പോടെ ലേഖയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല.'

  'ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ അവൾ ചെയ്ത് തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും' എന്നാണ് ഒരിക്കൽ ശ്രീകുമാർ ഭാര്യയെ കുറിച്ച് പറഞ്ഞത്.

  Read more about: mg sreekumar
  English summary
  Singer MG Sreekumar's Heart Melting Write Up About His Wife Lekha Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X