For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയും മോശമാക്കാൻ ശ്രമിച്ചിട്ടില്ല,'നിയമപരമായി നേരിടും', ഇങ്ങനെ പറയുന്നവരോട് പ്രതികരിക്കണ്ടേ എന്ന് രഞ്ജിനി

  |

  മലയാളികൾക്ക് സുപിരിചിതരായ ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് മൂന്ന് ദിവസങ്ങളായി താരം വാർത്തകളിൽ ഇടം പിടിക്കുകയാണ്. തന്നെക്കുറിച്ച് വന്ന വ്യാജവാർത്തകൾക്ക് എതിരെ കഴിഞ്ഞ ദിവസം രഞ്ജിനി ജോസ് രംഗത്ത് വന്നിരുന്നു. സഹോദരിയായി കാണുന്ന സുഹൃത്തിനെ ചേർത്തും ചേട്ടനെ പോലെ കാണുന്ന സുഹൃത്തിനെ ചേർത്തും തന്റെ പേരിൽ വ്യാജ വാർത്ത വന്നതിന് എതിരെയായിരുന്നു രഞ്ജിനി പ്രതികരിച്ചത്.

  എന്നാൽ താൻ സ്വർഗ്ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരാമർശം എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. അതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ജോസ്.

  രഞ്ജിനി പറഞ്ഞത് ഇങ്ങനെ:

  'കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി. ഇത്രയധികം എന്നെ സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണ് . അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം', രഞ്ജിനി പറഞ്ഞു.

  'കുഞ്ഞിനെ കുളിപ്പിക്കുന്നതും നിക്ക് ആണ്'; മുഖം ഉടനെ കാണിക്കും; പ്രിയങ്കയുടെ കുഞ്ഞിനെക്കുറിച്ച് അമ്മ

  മറ്റൊരു കാര്യം പറയാനുള്ളത്, കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങൾ പലരും തെറ്റിദ്ധരിച്ചു. ആ സമയം ദേഷ്യത്തോടെ പങ്കുവെച്ച വീഡിയോ ആയിരുന്നു അത്. 'എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നു' എന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ അത് എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവർക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.

  എനിക്ക് പകരം മറ്റൊരാളുമായി അടുത്തു; സുഹൃത്തിനെ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വന്ന ഡിപ്രഷനെ പറ്റി ശ്രുതി രജനികാന്ത്

  'എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എൽജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാൻ. വർഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവർ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആൾ കൂടിയാണ് ഞാൻ. അവരെ അങ്ങേയറ്റം ഞാൻ പിന്തുണയ്ക്കാറുമുണ്ട്'.

  'എൽജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേർത്ത് പറഞ്ഞാൽ ഈ കമ്യൂണിറ്റിയിലുള്ളവർക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്, തെറ്റിദ്ധരിയ്ക്കരുത്', രഞ്ജിനി ജോസ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

  'ബന്ധത്തിന്റെ തീവ്രത എത്രയെന്ന് അമൃതയുടെ ചിരിയിലറിയാം...'; അമൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ​ഗോപി സുന്ദർ!

  'ദേഷ്യം മനുഷ്യ സഹജമാണ്. എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ എടുത്ത വീഡിയോ ആയിരുന്നില്ല ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എനിക്ക് ദേഷ്യം വന്നപ്പോൾ, ദേഷ്യത്തോടെ പറഞ്ഞതാണ്. അതിന്റെ പേരിൽ ആ വീഡിയോയിൽ ഞാൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കരുത്', രഞ്ജിനി ജോസ് പറഞ്ഞു.

  'ഞങ്ങളെപ്പോലുള്ളവരെ വിമർശിക്കുന്നവർ മനസിലാക്കേണ്ട ഒരുകാര്യം ഉണ്ട്. എല്ലാവരും മനുഷ്യർ ആണ്. നിങ്ങളെ പോലെ തന്നെ ഭക്ഷണം കഴിച്ച് അവനവന്റെ ജോലി നോക്കുന്നവരാണ്. എന്റെ ജീവിതത്തിൽ ഇന്നുവരെ എൻ്റെ വ്യക്തിജീവിതത്തെ പൊതു ഇടത്തിൽ കൊണ്ടു വന്നിട്ടില്ല, ഒരു പരിപാടിയ്ക്ക് പോയി പ്രശ്‌നമുണ്ടാക്കുകയോ വൈകി ചെല്ലുകയോ പോലും ചെയ്തിട്ടില്ല. യാതൊരുവിധ പരാതിയും എനിക്കെതിരെയില്ല. പിന്നെ എന്തിനാണ് കുറച്ച് നാളുകളായി ഇങ്ങനെ ടാർജറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അതിനാലാണ് ഈ വീഡിയോ ഇടുന്നത്', രഞ്ജിനി വ്യക്തമാക്കി.

  Read more about: ranjini jose
  English summary
  Singer Ranjini Jose Open Ups About Lgbt community
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X