For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപകടത്തിൽ പരിക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നു, പ്രാർത്ഥനകൾ വേണം'; പിതാവിനെ കുറിച്ച് സയനോര!

  |

  വേറിട്ട ശബ്ദത്താല്‍ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് സയനോര. ശക്തമായ നിലപാടുകളിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ ഗായിക. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം തന്റെ നിലപാടുകള്‍ സയനോര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

  നമ്മുടെ ശരീരഘടനയെയോ വസ്ത്രധാരണത്തെയോ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ് പ്രധാനമെന്നും സയനോര പറഞ്ഞിരുന്നു.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  ആദ്യകാലത്ത് ഫുള്‍ കുര്‍ത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കുമായിരുന്നു. എന്നാലിപ്പോള്‍ സ്ലീവ്‌ലസും ഷോര്‍ട്‌സും ക്രോക്‌സുമെല്ലാം ധരിക്കാറുണ്ടെന്നും ശരീരം തടിച്ചിട്ടാണല്ലോ എന്നൊന്നും ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ സയനോര വ്യക്തമാക്കിയിരുന്നു.

  സോഷ്യൽമീഡിയയിലും സജീവമായ സയനോര പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും കുറിപ്പുമാണ് വൈറലാകുന്നത്. തന്റെ പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് കുറിപ്പിലൂടെ സയനോര വിവരിച്ചിരിക്കുന്നത്.

  സയനോരയുടെ പിതാവിന്റെ കാല് മുറിച്ചുമാറ്റിയിട്ടുണ്ട്. അതിനുള്ള കാരണവും കുറിപ്പിലൂടെ സയനോര പങ്കുവെച്ചു. ക്രിസ്മസിനോടനുബന്ധിച്ച് ഗായിക പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്. സയനോരയുടെ അമ്മയേയും മറ്റു കുടുംബാംഗങ്ങളേയും വിഡിയോയിൽ കാണാനാകും. ഗായികയുടെ പിതാവ് കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ഗാനാലാപനത്തിൽ പങ്കുചേരുന്നുണ്ട്.

  കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ പിതാവിന് പരുക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

  എല്ലാവരും തന്റെ പിതാവിനായി പ്രാർഥിക്കണമെന്നും സയനോര അഭ്യർഥിച്ചു. പ്രയാസങ്ങളിൽ കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്നും സയനോര കുറിച്ചു. ഇതും കടന്നുപോകും എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ഏവർക്കും ​ഗായിക ക്രിസ്മസ് ആശംസകൾ നേർന്നത്.

  വേദനയുടെ കാലത്തും ക്രിസ്മസ് എന്ന പുണ്യദിനത്തെ മുറുകെ പിടിക്കണണെന്നോർമിപ്പിച്ചുള്ള സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു.

  ലക്ഷ്മി ഗോപാലസ്വാമി, ദിവ്യ പിള്ള, രഞ്ജിനി ഹരിദാസ്, ദീപ്തി വിധുപ്രതാപ്, മധുവന്തി നാരായണൻ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേരാണ് സയനോരയ്ക്കും കുടുംബത്തിനും പ്രാർഥനയും ആശംസയും നേർന്നത്.

  ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസിനെയാണ് സയനോര വിവാഹം ചെയ്തത്. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.

  Also Read: 'നാടോടിക്കാറ്റിലെ മോ​ഹൻലാലിന്റെ വേഷം പൃഥ്വിരാജിന് ചെയ്യാൻ പറ്റും, ശ്രീനിവാസൻ ഭയങ്കര പ്രതിഭയാണ്'; വിപിൻ മോഹൻ

  'ഒരിക്കല്‍ ശരീരത്തെ ഒരുപാട് വെറുത്തിരുന്ന ആളായിരുന്നു ഞാന്‍. അതിനിടയാക്കിയ സാഹചര്യങ്ങള്‍ വേദനാജനകവും. അന്ന് അഞ്ചിലോ ആറിലോ ആയിരുന്നു. എന്റെ അടവുകള്‍ വൃത്തിയുള്ളതാണെന്ന് പറഞ്ഞ് സ്‌കൂളിലെ പരിപാടിക്ക് മാഷ് ആദ്യം സെലക്ട് ചെയ്തത് എന്നെയായിരുന്നു.'

  'പക്ഷെ വെളുത്തനിറമില്ലെന്ന് പറഞ്ഞാണ് എന്നെ മാറ്റിനിര്‍ത്തിയത്. ബാക്കി കുട്ടികളെല്ലാം വെളുത്തിട്ടാണ് അതിനാല്‍ സയനോരയെ മേക്കപ്പിട്ട് അവര്‍ക്കൊപ്പം നിര്‍ത്താനാവില്ലെന്നാണ് അധ്യാപിക പറഞ്ഞ ന്യായം.'

  'സയനോരക്ക് പറ്റിയ മേക്കപ്പില്ലെന്ന വാക്ക് ഒരു അഞ്ചുവയസ്സുകാരിയില്‍ ഏല്‍പിച്ച മുറിവിന്റെ നീറ്റല്‍ ചെറുതായിരുന്നില്ല. ഒരുപക്ഷെ എന്നെ ഉള്‍വലിഞ്ഞ സ്വഭാവക്കാരിയാക്കിയതിലും എന്നിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതിലും ഈ വാക്കുകള്‍ വഹിച്ച പങ്ക് നിസാരമല്ല.'

  'മനുഷ്യര്‍ വൈവിധ്യങ്ങളുള്ളവരാണെന്നും അധ്യാപിക പറഞ്ഞത് തെറ്റാണെന്നും തോന്നിപ്പിക്കാനുള്ള തിരുത്തല്‍ വചനങ്ങളും ആരില്‍ നിന്നുമുണ്ടായില്ല' എന്നാണ് താൻ നേരിട്ട ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിച്ച് സയനോര മുമ്പൊരിക്കൽ പറഞ്ഞത്.

  ‍അടുത്തിടെ അഭിനയത്തിലേക്കും സയനോര ചുവടുവെച്ചിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് സയനോര അഭിനയത്തിലും ഒരു കൈ നോക്കിയത്.

  പാര്‍വതി തിരുവോത്ത്, നിത്യ മേനോൻ, സയനോര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പദ്മ പ്രിയയും നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തി. സിനിമ ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേ‌ക്ഷകരിലേക്ക് എത്തിയത്.

  Read more about: sayanora
  English summary
  Singer Sayanora Philip Open Up About Her Father Accident And Health, Goes Viral-Raed In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X