For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണുങ്ങൾ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന ''മാജിക് മൊമൻസ്'', സിത്താരയ്ക്ക് മറുപടിയുമായി മനു

  |

  രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സൗഹൃദങ്ങളും വർത്തമാനങ്ങളും ഓൺ ലൈൻ ആയിരിക്കുകയാണ് . പരസ്പരം നേരിൽ കണ്ട് വിശേഷങ്ങൾ പങ്കുവെച്ചിരുന്ന പലരും ഇപ്പോൾ വീഡിയോ കോളുകളേയും സോഷ്യൽ മീഡിയേയും ആശ്രയിക്കുകയാണ്. ലോക്ക് ഡൗൺ ആരംഭിച്ചിട്ട് 25 ദിവസം പിന്നിടുകയാണ്. പലരും ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടും കഴിഞ്ഞിട്ടുണ്ട്. ചിലർ അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ‌ ചിലർ ഇപ്പോഴും ലോക്ക് ഡൗണിന്റെ ട്രാക്കിലായിട്ടില്ല.

  വിർച്വൽ ലോകത്തിരുന്ന് സംസാരിച്ചാലും നേരിലിരുന്ന്, നേരം നോക്കാതെ വർത്തമാനം പറഞ്ഞിരിക്കുന്നതിന്റെ സുഖം കിട്ടില്ലെന്ന് ഗായിക സിത്താര. സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പിലാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിത പ്രിയഗായികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് പെണ്ണിടങ്ങളെ മിസ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിത്താരയുടെ ഭർത്താവ് സജീഷും ഗാനരചയിതാവ് മനു മഞ്ജിതും കൂടി എത്തിയതോടെയാണ് ചർച്ച മറ്റോരു തരത്തിലേയ്ക്ക് മാറിയത്.

  പെണ്ണിടങ്ങളെ അടയാളുപ്പെടുടെ സൗന്ദര്യത്തെ ഓർമിപ്പിക്കുന്ന ചില ചിത്രങ്ങൾ പങ്കുവെച്ച് ചെയ്തു കൊണ്ടായിരുന്നു സിത്താരയുടെ പോസ്റ്റ്.
  സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങളുണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, പരാതികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്പൻ പാലം പോലെ ഉറച്ച ചേർത്തുനിർത്തലുകളും, പോരാട്ടങ്ങളും വരെ !!! മനോഹരമായ ഒരു മാനസീകാവസ്ഥയായാണ് സൗഹൃദം എന്നത്, അതിൽ തന്നെ ചില സ്ത്രീ സൗഹൃദങ്ങൾ ഉണ്ട്, "എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല " 😅!!!! ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം പെൺഇരുത്തങ്ങളെക്കുറിച്ചോർത്താണ് !! അതിനീ സൂമും, വീഡിയോ കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല !! അതങ്ങനെ ഇരുന്നും, ചിരിച്ചും , തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒക്കെയേ നടക്കൂ- സിത്താര ഫേസ്ബുക്കിൽ കുറിച്ചു.

  സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങളുണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, പരാതികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്പൻ പാലം പോലെ ഉറച്ച ചേർത്തുനിർത്തലുകളും, പോരാട്ടങ്ങളും വരെ !!! മനോഹരമായ ഒരു മാനസീകാവസ്ഥയായാണ് സൗഹൃദം എന്നത്, അതിൽ തന്നെ ചില സ്ത്രീ സൗഹൃദങ്ങൾ ഉണ്ട്, "എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല " 😅!!!! ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം പെൺഇരുത്തങ്ങളെക്കുറിച്ചോർത്താണ് !! അതിനീ സൂമും, വീഡിയോ കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല !! അതങ്ങനെ ഇരുന്നും, ചിരിച്ചും , തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒക്കെയേ നടക്കൂ- സിത്താര ഫേസ്ബുക്കിൽ കുറിച്ചു.

  സിത്താരയുട എഴുത്തിന് കമന്റുമായി ഭർത്താവ് ഡോക്ടർ സജീഷ് എത്തി. പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കുമുണ്ട് ഇത്തരം ഇടങ്ങൾ.സ്നേഹം ഉള്ളിടത്തെല്ലാമുണ്ട്... ആണായാലും പെണ്ണായാലും കുട്ടികളായാലും. അതൊക്കെ നഷ്ടമാവുന്നതാണല്ലോ ഇത്തരം ലോക്ഡൗണുകളുടെ ദുഃഖം. പക്ഷെ ഇപ്പോൾ അതിനേക്കാളൊക്കെ പ്രധാനം എല്ലാവരുടെയും ആരോഗ്യമാണ്," സജീഷ് കുറിച്ചു. ബാലൻ കെ. നായരുടെ സ്റ്റിക്കർ ഉപയോഗിച്ച് സിത്താര കുറിച്ചു-'ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ! എന്ന മറു കമന്റുമായി സിത്താര എഴുതി.

  സജീഷിനെ പിന്തുണച്ചു കൊണ്ട് ഗാനരചയിതാവ് മനു മഞ്ജിത് കൂടി എത്തിയപ്പോൾ ചർച്ച വീണ്ടും രസകരമാവുകയായിരുന്നു. സിത്തരയുടെ വരികളുടെ മെയിൽ വെർഷനായിരുന്നു മനുവിന്റെ മറുപടി. ഇത് അങ്ങനെ വിടാൻ പറ്റില്ലെന്നും അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കണമെന്നും പറഞ്ഞു കൊണ്ടായിരുന്നു മനുവിന്റെ മെയിൽ വെർഷൻ കമന്റ്.

  സ്നേഹമുളള ആണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നത്താനെ ഉണ്ടാകുന്ന magic moments' ഉണ്ട് ഇല്ലെങ്കിൽ ഇല്ലേൽ aesar, baccardi, old monk അങ്ങനെ. ചിരികൾ. പൊട്ടിച്ചിരികൾ, തെറികൾ, പരത്തെറികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്പാകുമ്പോഴും ഉള്ള ഉറച്ച ചേർത്തു നിർത്തലുകളും പോരാട്ടങ്ങളും വരെ. മനോഹരമായ മാനസികാവസ്ഥയാണ് സൗഹൃദം എന്നത്. അതിൽ തന്നെ ചില ആൺ സുഹൃത്തുക്കളുമുണ്ട്. എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല്ല.(കാണാൻ പോയിട്ട് തലയൊന്ന് പൊക്കാൻ പോലും പറ്റൂല).

  ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം ആൺഇരുത്തങ്ങളെക്കുറിച്ചോർത്താണ്.അതിനീ സൂമും, വീഡിയോ കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും , കടം വാങ്ങിയും ഷെയറിട്ടും ഒക്കയേ നടക്കൂ.. മനു മഞ്ജിത് കുറിച്ചു.

  Read more about: sithara സിത്താര
  English summary
  Singer Sithara Krishnakumar Facebook post about Lockdown|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X