For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നല്ലേ?'; സിത്താരയുടെ കുറിപ്പിന് മറുപടിയുമായി വിധു പ്രതാപ്!

  |

  പാദമുദ്ര എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് എങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനായി മാറിയ താരമാണ് വിധു പ്രതാപ്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.

  നാൽപത്തിയൊന്നിൽ എത്തി നിൽക്കുന്ന വിധു പ്രതാപിന് സിനിമ-സീരിയൽ രം​ഗത്ത് നിന്ന് നിരവധി സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ​ഗായിക സിത്താര കൃഷ്ണകുമാർ.

  Also Read: 'മൂന്ന്, നാല് വർഷമായി അച്ഛൻ കഷ്ടപ്പെടുകയാണ്, സിനിമകൾ കാണുന്നത് വരെ അച്ഛൻ നിർത്തിയിരുന്നു'; വിനയന്റെ മകൻ വിഷ്ണു

  സിത്താരയും വിധുവും ജ്യോത്സനയും വിധു പ്രതാപും റിമി ടോമിയും വിധി കർത്താക്കളായി വന്ന ടെലിവിഷൻ പരിപാടികളെല്ലാം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിത ഇന്ന് പിറന്നാൾ‌ ആഘോഷിക്കുന്ന വിധു പ്രതാപിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സിത്താര. സിത്താരയുടെ ആശംസയ്ക്ക് വളരെ രസകരമായി നർമ്മം കലർത്തിയാണ് വിധു പ്രതാപ് മറുപടി നൽകിയിരിക്കുന്നത്.

  'നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകൻ.... കൂട്ടുകാർക്കിടയിൽ ഏറ്റവും രസികൻ.... എപ്പോഴും വിശ്വസിക്കാവുന്ന സഹായി.... ഏറ്റവും നല്ല മനുഷ്യൻ.... നിങ്ങൾ ഞങ്ങളുടെ കുടുംബാം​ഗത്തെപ്പോലെ... നമ്മുടെ വിധുച്ചേട്ടൻ ഒരോ വർഷം ചെറുപ്പമായി മാറുകയാണ്... ജന്മദിനാശംസകൾ...'

  Also Read: 'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  ;ചക്കര വിധുച്ചേട്ടാ...' എന്നാണ് സിത്താര വിധുവിനും ദീപ്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. 'താങ്ക്യൂ സോമച്ച് സിത്തുമണി.... നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നില്ലേ?' എന്നാണ് രസകരമായി വിധു പ്രതാപ് മറുപടി നൽകിയത്.

  സിത്താരയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി വിധു പ്രതാപ് ആരാധകരും കമന്റുകളുമായി എത്തി. വിധുവിനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കി സ്പെഷൽ വീഡിയോയും സിത്താര കൃഷ്ണ കുമാർ പങ്കുവെച്ചിരുന്നു.

  സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളിൽ പങ്കെടുത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ​വ്യക്തിയാണ് വിധു പ്രതാപ്.

  17ആം വയസിൽ ഏഷ്യാനെറ്റ് ടി വിയുടെ വോയ്സ് ഒഫ് ദി ഇയർ എന്ന പരിപാടിയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. സംഗീത സം‌വിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു വിധു പ്രതാപ്.

  വാളെടുത്താൽ, എന്ത് സുഖമാണീ നിലാവ്, നൈൽ നദിയെ, കാക്കോത്തി, ഗുജറാത്തി, മഴയുള്ള രാത്രിയിൽ, സുന്ദരിയേ, മഴമണി മുകിലേ തുടങ്ങിയവ വിധു ആലപിച്ച സിനിമാ ​ഗാനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

  പാട്ടിൽ മാത്രമല്ല കുറച്ച് കാലം അഭിനയത്തിലും വിധു പ്രതാപ് ഒരു കൈ നോക്കിയിരുന്നു. സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഒരു സീരിയലിലാണ് വിധു പ്രതാപ് അഭിനയിച്ചത്.

  പാട്ടുകളുടെ പാട്ട് എന്നായിരുന്നു സീരിയലിന്റെ പേര്. സ്റ്റേജ് ഗായകരെ ചുറ്റിപ്പറ്റിയാണ് ഈ സീരിയലിന്റഎ കഥ പോയത്. അവതാരികയും നർത്തിയകയുമായ ദീപ്തിയെയാണ് വിധു പ്രതാപ് വിവാഹം ചെയ്തത്. 2008 ഓഗസ്റ്റ് 20നായിരുന്നു ഇരുവരുടേയും വിവാഹം.

  കലാ-സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖരുൾപ്പെടെ നിരവധി പേർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അന്ന് ഹാരം എടുത്തു നൽകിയത് യേശുദാസാണെന്നും അതിനെ മഹാഭാഗ്യമായും അനുഗ്രഹമായും കാണുന്നുവെന്നും വിധുവും ദീപ്തിയും മുമ്പ് പറഞ്ഞിട്ടുണ്ട്.

  ലോക്ക് ഡൗൺ കാലത്ത് ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങളും മറ്റും ഇരുവരും ആ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു.

  മ്യൂസിക്ക് ഷോകളിൽ ജഡ്ജായി വരാൻ തുടങ്ങിയതോടെ വിധു പ്രതാപിന്റെ കൗണ്ടറുകൾക്ക് നിരവധി ആരാധകരാണുള്ളത്.

  Read more about: vidhu prathap
  English summary
  singer sithara krishnakumar latest social media post about Vidhu Prathap
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X