For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചു; അച്ഛനും അമ്മയും ഒപ്പം നിന്നുവെന്ന് സിത്താര കൃഷ്ണകുമാർ

  |

  വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പിന്നണി ഗായികയായി മാറിയ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. പല സ്റ്റേജ് പരിപാടികളിലും ഗംഭീര പ്രകടനം കാഴ്ച വെക്കാറുള്ള സിത്താര ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.

  ഏത് ബന്ധത്തിലും സൗഹൃദം സൂക്ഷിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിതൊക്കെ എന്നാണ് ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ഗായിക വ്യക്തമാക്കുന്നത്. കേരളത്തെ ഞെട്ടിച്ച വിസ്മയ കേസുമായി ബന്ധപ്പെട്ട് സ്ത്രീധനം കൊടുക്കുന്നതിനെയും വാങ്ങുന്നതിനെ പറ്റിയുമൊക്കെ നടി പറഞ്ഞു. മാത്രമല്ല തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കാതെ വന്നതിന്റെ കാരണത്തെ കുറിച്ചും സിത്താര സൂചിപ്പിച്ചിരുന്നു.

  'അച്ഛനോ അമ്മയോ ഭര്‍ത്താവോ ഏത് റിലേഷന്‍ഷിപ്പ് ആണെങ്കിലും ബന്ധങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായി വേണ്ടത് സൗഹൃദമാണ്. ഇതുവരെയുള്ള തന്റെ അറിവ് മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നതെന്നും നാളെ അത് മാറിയേക്കാം എന്നും സിത്താര സൂചിപ്പിക്കുന്നു.

  ഭാര്യ-ഭര്‍ത്താവ് എന്നതിനപ്പുറം നല്ലൊരു സൗഹൃദം വേണം. ഒട്ടും ജഡ്ജ്മെന്റല്‍ അല്ലാത്ത അണ്‍കണ്ടീഷണലായിട്ടുള്ള സ്നേഹമാണത്. അവിടെ ഒരാള്‍ക്ക് ഒരാളുടെ മേല്‍ അധികാരമുണ്ടാവില്ല. തുല്യമായി കാണാന്‍ സാധിക്കുന്നത് സുഹൃത്തുക്കള്‍ക്കാണ്. അവിടെ എല്ലാം തുറന്ന് പറയാന്‍ സാധിക്കും'.

  Also Read: അവൾ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായി'; നടി രേഖ മോഹന്റെ ഓർമയിൽ ഭർത്താവ്!

  വ്യക്തിബന്ധങ്ങളെ കുറിച്ച് സിത്താരയുടെ വാക്കുകളിങ്ങനെ..

  കുറേ ധാരണകളുടെ മുകളിലാണ് ആളുകള്‍ ബന്ധങ്ങളെ വിലയിരുത്തുന്നത്. പണ്ട് മുതല്‍ക്കേ തുടങ്ങിയ കാര്യമാണിത്. ഭാര്യ എങ്ങനെയാണ് പെരുമാറേണ്ടത്, മകളുടെ കല്യാണം കഴിഞ്ഞാല്‍ അവളുടെ ഫാമിലി വേറെയാണ് എന്നൊക്കെയാണ് ആളുകളുടെ ചിന്ത. ഇതെല്ലാം ബുദ്ധിമുട്ടുകളുണ്ടാക്കുന്ന കാര്യമാണ്. എല്ലാ ബന്ധങ്ങളും ഒഴിവാക്കി പെട്ടെന്ന് പുതിയൊരാളായി ജീവിക്കാന്‍ സാധിക്കില്ല. ഇതൊക്കെ മാറിയേക്കുമെന്നാണ് സിത്താര പറയുന്നത്.

  Also Read: 'ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്നാണ്'; മലൈകയ്ക്കും അർജുനും ദാമ്പത്യം സുഖമായിരിക്കുമെന്ന് ജോത്സ്യന്റെ പ്രവചനം!

  സ്വന്തം വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണം..


  എന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കുന്നില്ലെന്നത് എന്റെ തീരുമാനമായിരുന്നു. അച്ഛനും അമ്മയ്ക്കും ആ തീരുമാനത്തില്‍ പ്രശ്നങ്ങളില്ലായിരുന്നു. അതെന്താ സ്വര്‍ണം ഇടാത്തത് എന്ന രീതിയില്‍ കുടുംബക്കാരില്‍ ചിലര്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പക്ഷേ അത് തോന്നിയിട്ടില്ല.

  അത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള പ്രാപ്തി കുട്ടികള്‍ നേടേണ്ടതുണ്ട്. പിന്നില്‍ നിന്ന് തള്ളാനോ മുന്നില്‍ നില്‍ക്കാനോ അല്ല ആള്‍ വേണ്ടത്. ഒപ്പം നടക്കാനാണ് ആളുകള്‍ വേണ്ടതെന്നും സിത്താര പറയുന്നു.

  Also Read: 'അമ്മയ്ക്കും മകനും ഒരേ ജന്മദിനം'; പിറന്നാൾ ദിനത്തിൽ രണ്ടാമതും മകൻ പിറന്ന സന്തോഷത്തിൽ നടി ശാലു കുര്യൻ!

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  ഓരോ വ്യക്തികളും സാമ്പത്തിക ഭദ്രത ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിത്താര സംസാരിച്ചു. തുകയുടെ വലിപ്പം നോക്കിയിട്ടല്ല. എങ്കിലും ഇന്‍ഡിപെന്‍ഡന്റായി സാമ്പത്തികമുണ്ടാവണം. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാനുള്ള വരുമാനം ഉണ്ടാവണം. ചില ആളുകള്‍ക്ക് ജോലി ചെയ്യുന്നില്ലെന്ന് തീരുമാനം എടുക്കും. അത് അവരുടെ ഇഷ്ടമാണ്. ഹോം മേക്കര്‍ ആയിരിക്കുന്ന ആളുകളെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ലെന്നും താരം സൂചിപ്പിച്ചു.

  Read more about: sithara സിത്താര
  English summary
  Singer Sithara Krishnakumar Opens Up The Big Decision She Has Taken On Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X