twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേവലം കച്ചവടമായി കാണരുത്!! നടിമാരുടെ വസ്ത്രധാരണത്തിനെതിരെ പ്രശസ്ത സംഗീതജ്ഞൻ

    നടിമാർക്ക് നേരെ മാത്രമല്ല സംവിധായകന്മാർക്കും നിർമ്മാതാക്കൾക്കുമെതിരേയും അദ്ദേഹം വിരൽ ചൂണ്ടുന്നു.

    |

    കാലം മാറിയിട്ടും സിനിമ മേഖലയിൽ വൻ പുരോഗതിയുണ്ടായിട്ടും നടിമാരുടെ വസ്ത്രധാരണം ഇന്നും ഒരു ചർച്ച വിഷയമാണ്. സിനിമയിൽ അതീവ ഗ്ലാമറസ്സായി നടിമാർ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് സിനിമയ്ക്കായിട്ടു പോലും പല അവസരങ്ങളിലും വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. എന്നാൽ ഇത് പെതുവേദികളിലാണെങ്കിലോ?. പുരസ്കാര ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും നടിമാർ അതീവ ഗ്ലാമറസ്സായി എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിയയിലും ടോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് നടിമാരുടെ വസ്ത്രധാരണത്തിനെതിരെയുള്ള പ്രശസ്ത സംഗിതഞ്ജൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. പെതുവേദിയിൽ നടിമാർ അതീവ ഗ്ലാമറസ്സായി എത്തുന്നതിനെതിരെയാണ് എസിപിബി രംഗത്തെത്തിയിരിക്കുന്നത്.

     പേരൻപ് ജീവിതത്തിലെ ഒരു യാത്രാനുഭവം!! തുറന്ന് പറഞ്ഞ് പ്രമുഖ് സംവിധായകൻ.. കാണൂ പേരൻപ് ജീവിതത്തിലെ ഒരു യാത്രാനുഭവം!! തുറന്ന് പറഞ്ഞ് പ്രമുഖ് സംവിധായകൻ.. കാണൂ

    ഇതിനും മുൻപും നടിമാരുടെ അതീവ ഗ്ലാമറസ്സായിട്ടുള്ള വസ്ത്രധാരണത്തെ പറ്റി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അന്ന് ഇത് സിനിമ മേഖലയിൽ വലിയ ചർച്ച വിഷയമായിരുന്നു. അതിന്റെ വിവാദങ്ങളും വിമർശനങ്ങളും കെട്ടടങ്ങുന്നതിനു മുൻപ് അടുത്ത വിവാദത്തിന‌് ടോളിവുഡിൽ തിരി കൊളുത്തിയിരിക്കുകയാണ്. ഇത്തവണ നടിമാർക്ക് നേരെ മാത്രമല്ല സംവിധായകന്മാർക്കും നിർമ്മാതാക്കൾക്കുമെതിരേയും അദ്ദേഹം വിരൽ ചൂണ്ടുന്നു.

     ഇത് ആരും കേൾക്കാത്ത പ്രണയകഥ!! ഷെയ്ൻ ഹൃദയം തുറന്ന് പാടുന്നു, കാണൂ ഇത് ആരും കേൾക്കാത്ത പ്രണയകഥ!! ഷെയ്ൻ ഹൃദയം തുറന്ന് പാടുന്നു, കാണൂ

    പൊതുപരിപാടിയിൽ ഗ്ലാമറസ് വസ്ത്രങ്ങൾ വേണ്ട

    പൊതുപരിപാടിയിൽ ഗ്ലാമറസ് വസ്ത്രങ്ങൾ വേണ്ട

    പെതുപരിപാടിയിൽ എത്തുമ്പോൾ ഗ്ലാമറസ്സ് വസ്ത്രങ്ങൾ ഒഴിവാക്കണമെന്നാണ് എസ്പിബിയുടെ വാദം. താരങ്ങൾ മാന്യമായ വസ്ത്രം ധരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തപ്പോഴാണ് വീണ്ടും വസ്ത്രധാരണം ചർച്ച വിഷയമായത്. വസ്ത്രധാരണത്തിൽ നടിമാർ മാത്രമല്ല കുറ്റക്കാരെന്നും സംവിധായകനും നിർമ്മാതാവിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു.

    അവരുടെ ലക്ഷ്യം കച്ചവടം

    അവരുടെ ലക്ഷ്യം കച്ചവടം

    നിർമ്മാതാക്കളും സംവിധായകന്മാരും കാരണമാണ് സിനിമയിൽ നടിമാർ ഇത്തരത്തിലുളള വസ്ത്രം ധരിക്കുന്നത്. അതു കൊണ്ടാണ് അവർ പൊതുപരിപാടിയിലും ഗ്ലാമറസ്സ് വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാർ. സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

     തെലുങ്ക് സിനിമയുടെ സംസ്കാരം

    തെലുങ്ക് സിനിമയുടെ സംസ്കാരം

    നല്ല സംസ്കാരം ഉയർത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം തെലുങ്ക് സിനിമകൾക്കുണ്ടായിരുന്നു. സിനിമ എന്ന മാധ്യമത്തിന് സമൂഹവുമായി വളരെ വലിയ ബന്ധമാണുള്ളത്. സമൂഹത്തിനോട് ഏറെ പ്രതിബന്ധതയും ഉത്തരവാദിത്വവുമുണ്ട്. കേവലം ലാഭത്തിനു വേണ്ടി മാത്രം സംവിധായകന്മാരും നിർമ്മാതാക്കളും സിനിമയെ ഉപയോഗിക്കുന്നത് വളരെ ഖേദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ഗ്ലാമറസ് വേഷം

    ഗ്ലാമറസ് വേഷം

    ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ടോളിവുഡ് താരങ്ങളാണ്. സിനിമയിൽ അതീവ ഗ്ലാമറസ്സായിട്ടും പൊതു നിരത്തിവും താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് പല തവണ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എസിപിബി ഈ വിഷയത്തിൽ ആദ്യമായിട്ടാണ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത് ടോളിവുഡിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

    English summary
    singer spbs says about telugu actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X