For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ ആ സ്വഭാവം എടുത്തു പറയേണ്ടതാണ്, നടനെ കുറിച്ച് ഉണ്ണി മേനോന്‍

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഗായകനാണ് ഉണ്ണി മേനോൻ. മലയാളത്തിന് പുറമെ അന്യഭാഷാ ഗാനരംഗത്തും അദ്ദേഹം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഉണ്ണി മേനോൻ.

  ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് മോഹൻലാലിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ പോസ്റ്റാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നും ഒപ്പം പകർത്തിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാൻ തനിക്കാവില്ലെന്നും ഉണ്ണി മേനോൻ കുറിപ്പിൽ പറയുന്നു.

   Unni Menon

  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്.

  പുഷ്പ 2 നെ നോട്ടമിട്ട് പ്രമുഖ നിർമാണ കമ്പനി,വാഗ്ദാനം ചെയ്തത് വൻ തുക, നിലപാട് അറിയിച്ച് നിർമാതാക്കൾ

  ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്‌. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ്യൂമിലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

  സംവിധായകൻ ജോഷിയെ ഞെട്ടിച്ച് മുക്തയുടെ മകൾ കിയാര, സംഭവം ഇങ്ങനെ....

  അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്രചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ. ലാലിന് ഒരിക്കൽ കൂടി എന്റെ സ്നേഹാദരങ്ങൾ എന്നുമായിരുന്നു ഉണ്ണി മേനോൻ കുറിച്ചത്.

  മറക്കാനാവാത്ത കോമ്പിനേഷനുകൾ ഇനി പിറക്കട്ടെ. വളരെയേറെ സന്തോഷവും അർഹതയുടെ അംഗീകാരവും. ലാലേട്ടനെ സൂപ്പർസ്റ്റാറാക്കിയ രാജാവിൻ്റെ മകനിലെ വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ പാടിയ അങ്ങേക്കും ആദരം ,സ്നേഹം. ഒരു പാട്ട് പ്രതീക്ഷിക്കാമോ ഉണ്ണിയേട്ടാ ലാലേട്ടൻ്റെ പുതിയ ചിത്രത്തിൽ. ഉണ്ണിയേട്ടന്റെ ആ വലിയ സന്തോഷത്തിൽ ഞാനും ആത്മാർഥമായി സന്തോഷത്തിൽ പങ്കുചേരുന്നു, അഭിനന്ദിക്കുന്നു. ഒപ്പം ആ വലിയ നടനെക്കുറിച്ച് അങ്ങ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇനിയും ലാലേട്ടന് വേണ്ടി ഒത്തിരി നല്ല ഗാനങ്ങൾ പാടാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ വാക്കുകൾ കേൾക്കുപ്പോൾ, ഓർമ്മയിൽ ഓടിയെത്തുന്നത്, ഓർമ്മയിൽ ഒരു ശിശിരവും, വീണ്ണിലെ ഗന്ധർവ്വ വീണകൾ എന്ന ഗാനവും ആണ് എന്നുമായിരുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

  Read more about: unni menon mohanlal
  English summary
  Singer Unni Menon's Pens About Mohanlal's Good Qulity, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X