For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവില്‍ നിന്ന് തന്നെ അവള്‍ സത്യം അറിയണം; അപകടത്തില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന് വിജയ് മാധവ്

  |

  രാക്കുയില്‍ സീരിയലിലെ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടി ദേവിക നമ്പ്യാര്‍ വിവാഹിതയാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വിവാഹിതയായ നടിയിപ്പോള്‍ ഗര്‍ഭിണിയാണ്. ആദ്യ കണ്മണി വൈകാതെ എത്തുമെന്നുള്ള സന്തോഷം അടുത്തിടെയാണ് നടി പുറംലോകത്തെ അറിയിച്ചത്. ഒപ്പം ഭര്‍ത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം ചേര്‍ന്ന് വ്‌ലോഗുകളും നടി ചെയ്യുന്നുണ്ട്.

  എന്നാല്‍ ആരാധകരെ പോലും അമ്പരിപ്പിക്കുന്ന തരത്തില്‍ ഒരു പോസ്റ്റുമായിട്ടാണ് വിജയ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ദേവികയുടെ കൂടെ പാട്ട് പാടുന്നൊരു വീഡിയോ പങ്കുവെച്ചതിനൊപ്പം ഇന്ന് രാത്രിയോടെ തന്റെ ഭാര്യ ഒരു സത്യം തിരിച്ചറിയാന്‍ പോവുകയാണെന്ന് വിജയ് പറയുന്നു. ഭര്‍ത്താവിലൂടെ മാത്രം അവളതറിയണമെന്നൊക്കെ തമാശരൂപേണ പറയുകയാണ് വിജയ്. വിശദമായി വായിക്കാം...

  Also Read: നടിയുടെ കൈയ്യില്‍ തുപ്പുന്നതടക്കം തമാശയാക്കി ആമിർ ഖാൻ; ഐശ്വര്യ റായിയെ ദേഷ്യത്തിലാക്കിയതും നടൻ്റെ പ്രവൃത്തി

  ആദ്യ കണ്മണി വൈകാതെ എത്തുമെന്ന് അറിയിച്ചത് മുതല്‍ ദേവിക നമ്പ്യാരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സംഗീത ലോകത്ത് മാത്രം ഒതുങ്ങി കൂടിയിരുന്ന ഭര്‍ത്താവിനെ കുറച്ച് റൊമാന്റിക്കാക്കി മാറ്റിയിരിക്കുകയാണ് നടി. മാത്രമല്ല ഇരുവരും പരിചയപ്പെടുന്നത് തന്നെ പാട്ടിലൂടെയാണ്. അങ്ങനെയുള്ളപ്പോള്‍ ഭാര്യയെ ഒരു ഗായികയാക്കാനുള്ള ശ്രമത്തിലായിരുന്നു വിജയ്. അത് പൂര്‍ണമായും വിജയമായെന്ന് സൂചിപ്പിച്ചാണ് പുതിയ പോസ്റ്റുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

  Also Read: പിതാവിനെ തട്ടിയെടുത്ത നടിയോട് വഴക്കുണ്ടാക്കി സണ്ണി ഡിയോൾ; ഭര്‍ത്താവിന്റെ മക്കളെ ചേര്‍ത്ത് പിടിച്ച് ഹേമയും

  'ഇന്ന് രാത്രിക്ക് മുന്‍പ് ദേവിക മനസിലാക്കണം. ഞാനിപ്പോ അത് അറിയിക്കാന്‍ പോകുകയാണ്... വളരെ അപകടം പിടിച്ച ഘട്ടത്തില്‍ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങള്‍ എല്ലാവരും ഭയന്നു. അര്‍ധരാത്രി 12 മണി കഴിഞ്ഞാല്‍ എന്റെ നായികയായ ദേവിക പൂര്‍ണമായി ഒരു ഗായിക ആയി മാറും. അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ.

  ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭര്‍ത്താവില്‍ നിന്ന് തന്നെ അവള്‍ അതറിയണം, താനൊരു ഗായികയാണെന്ന്. ആ നിമിഷത്തെ ദേവിക അതിജീവിച്ചാല്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നു കിട്ടും, പിന്നെ ഞങ്ങള്‍ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം എല്ലാവരും പ്രാര്‍ത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം',... എന്നുമാണ് വിജയ് മാധവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  താരാപഥം ചേതോഹരം... എന്ന് തുടങ്ങുന്ന സിനിമാ പാട്ട് വിജയിയുടെ കൂടെ ആലപിക്കുന്ന ദേവികയുടെ വീഡിയോയും ഇതിനൊപ്പം വിജയ് ചേര്‍ത്തിട്ടുണ്ട്. എന്തായാലും വളരെ മനോഹരമായി പാടാനുള്ള കഴിവ് ദേവികയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.
  മാഷും ദേവികയും എത്ര നന്നായി പാടുന്നുണ്ട്. എല്ലാവിധ നന്മകളും നേരുകയാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞുവാവയും ഗായികയോ ഗായകനോ ആവട്ടെ എന്നാണ് ഭൂരിഭാഗം പേരും കമന്റിലൂടെ പറയുന്നത്.

  താന്‍ നല്ലൊരു പാട്ടുകാരി ആണെന്ന് ഈ പെണ്‍കൊച്ചിന് ഇതുവരെ മനസ്സിലായില്ലേ? രണ്ടാളും എത്ര നന്നായിട്ടാണ് പാടുന്നത്. നിങ്ങള്‍ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്. പിന്നെ നിങ്ങളുടെ പാട്ടും സൂപ്പറാണെന്ന് ആരാധകര്‍ പറയുന്നു.

  സീരിയലില്‍ അഭിനയിക്കുന്ന കാലത്താണ് ദേവിക നമ്പ്യാരും വിജയ് മാധവും പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുണ്ടെങ്കിലും ആ സൗഹൃദം മുന്നോട്ട് പോയില്ല. രണ്ട് വര്‍ഷത്തിന് മുന്‍പാണ് താരങ്ങള്‍ വീണ്ടും അടുപ്പത്തിലാവുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരിയില്‍ താരവിവാഹം വലിയ ആഘോഷമായി തന്നെ നടത്തുകയും ചെയ്തിരുന്നു.

  Read more about: devika ദേവിക
  English summary
  Singer Vijay Madhav Shares Funny Video With Pregnant Wife Devika Nambiar Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X