»   » തനിയ്ക്കുണ്ടായിരുന്ന അസുഖത്തെ കുറിച്ചു തുറന്ന് പറഞ്ഞ് ഗായിക സിത്താര! രക്ഷപ്പെട്ടത് ഇങ്ങനെ...

തനിയ്ക്കുണ്ടായിരുന്ന അസുഖത്തെ കുറിച്ചു തുറന്ന് പറഞ്ഞ് ഗായിക സിത്താര! രക്ഷപ്പെട്ടത് ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

സ്വരശുദ്ധമായ ആലാപന മികവു കൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനപിടിച്ച ഗായികയാണ് സിതാര കൃഷ്ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയ സംഗീത മത്സര പരിപാടിയിൽ വിജയിയായിരുന്നു. . 2007 ൽ പിന്നണി ഗാനരംഗത്ത് സജീവമായ സിത്താര, 2018 ആകുമ്പോഴേക്കും സംഗീത മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴി‍ഞ്ഞിട്ടുണ്ട്.

sitara

കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം! സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക, ചിത്രങ്ങൾ കാണാം...

2017 സിത്താരയെ സംബന്ധിച്ചടത്തോളം ഒരു മികച്ച വർഷമായിരുന്നു. ഒരു പിടി നല്ല പാട്ടുകൾ പാടൻ സാധിച്ചു. പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോഴിത ഗായിക എന്ന കുപ്പയാത്തി്‍ നിന്ന സംഗീത സംവിധാനത്തിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. 2017 പോലെ 18 ഉം സിത്താരയ്ക്ക് ഒരു മികച്ച വർഷമായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ തന്നെ സിത്താരയെ തേടി സംസ്ഥാന അവർഡ് എത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് ഇവർ സംസ്ഥാന അവാർഡിനു അർഹയാകുന്നത്. തന്റെ ജീവിതത്തിലെ വിഷമം പിടിച്ച ഘട്ടത്തെ കുറിച്ചു സിത്താര വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസിന്റെ മനസ്സ് എന്ന പരിപാടിയിലാണ് ഗായിക തുറന്നു പറഞ്ഞത്.

അപമാനിക്കാൻ ആ പേരുകൾ ഉപയോഗിച്ചിരുന്നു! അങ്ങനെ വിളക്കാൻ പാടില്ല, വെളിപ്പെടുത്തലുമായി കങ്കണ

വിഷാദ രോഗം

തന്റെ പിജി പൂർത്തിയാക്കി നിൽക്കുന്ന സമയമായിരുന്നുഅത്. സുഹൃത്തുക്കളെല്ലാം ജോലിയെ കുറിച്ചും പണം ഉണ്ടാക്കുന്ന തിരക്കുകളിലായിരുന്നു. എന്നാൽ ആ സമയത്ത് തനിയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ലായിരുന്നു, സംഗീതം മാത്രമാണ് തന്റെ കൈയിൽ ഉണ്ടായിരുന്നത്. അത് അല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ പോലും ആകില്ലായിരുന്നു. ആ സമയത്ത് എന്റെ മനസിൽ ആവശ്യമില്ലാത്ത് ചിന്തകൾ ഉണർന്നിരുന്നു. കൂടെ പഠിച്ചവർ ജീവിതത്തിൽ മുന്നേറുമ്പോൾ തന്നെ സമൂഹം കഴിവുകെട്ടവളായി കാണുനമോ എന്ന ചിന്ത തോന്നി തുടങ്ങിയിരുന്നു. ആ ചിന്ത പിന്നീട് എന്റെ ജീവിതത്തെ വല്ലാതെ മാറ്റി മറിക്കുന്നതു പോലെ തോന്നി എന്ന് സിത്താര പറഞ്ഞു. എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം തനിയ്ക്ക് തന്നെ മനസിലാക്കാൻ കഴിഞ്ഞിരുന്നുവെന്നും സിത്താര കുട്ടിച്ചേർത്തു.

ആദ്യ ലക്ഷണങ്ങൾ

തന്റെ ജീവിത രീതിയിലും സ്വഭാവത്തിലും മാറ്റം കണ്ടു തുടങ്ങിയപ്പോൾ ആദ്യം തന്നെ വീട്ടുകാർ ഇതു ശ്രദ്ധിച്ചിരുന്നു. ഭക്ഷണം വേണ്ടാതെയായി, ശരീരം ഭാരം കുറഞ്ഞു, നഖം കടിക്കാൻ തുടങ്ങി എന്നീങ്ങനെയുള്ളശീലങ്ങളൊക്കെ തന്നെ പിന്തുടരാൻ തുടങ്ങിയിരുന്നു. എന്റെ ഭർത്താവ് ഒരു ഡോക്ടറാണ്. എന്നാൽ അദ്ദേഹം എന്നോട് ഇത് നേരിട്ട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം തന്റെ അതിനുളള മാർഗം കണ്ടെത്തിയിരുന്നു. ശരീരിക പ്രശ്നങ്ങൾക്ക് ചികിത്സ തേടാൻ എന്ന വ്യാജേനെ അദ്ദേഹത്തിന്റെ പ്രൊഫസറുടെ അടുത്തേയ്ക്ക് കൊണ്ടു പോയി. അദ്ദേഹമാണ് തൻരെ അസുഖത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നത്. തന്നിൽ ഉണ്ടായ മാറ്റം ഡിപ്രഷന്റെ ആദ്യ പടിയായിരുന്നു. അദ്ദേഹം അസഖത്തിന്റെ കാര്യഗൗരവത്തെ കുറിച്ചു പറഞ്ഞു മനസിലാക്കിയപ്പേഴാണ് എനിയ്ക്ക് അതിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. പിന്നീട് തന്റെ കുടുംബത്തിന്റെ സഹായത്തോടെ ഞാൻ അതിനെ മറികടന്നു.

സന്തോഷമായ ജീവിതം

പിന്നീട് അങ്ങോട്ടു നല്ലൊരു ജീവിതമായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ കുടുംബം നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് സിതാര കൂട്ടിച്ചേർത്തു. ജീവിതത്തിലെ ദുഃഖകരമായ അവസ്ഥയ്ക്ക് ശേഷം കരിയറിൽ മികച്ച നേട്ടം കൊയ്യാൻ സിത്താരയ്ക്ക് കഴിഞ്ഞു. പ്രേക്ഷകർക്ക് ഒരു പിടി നല്ല ഗാനങ്ങൾ ഇവർ സമ്മാനിച്ചിരുന്നു. സിത്താരയുടെ ഗാനങ്ങൾക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയാണ് സിത്താരയുടെ ഏറ്റവും വലിയ പ്രത്യേകത. സെല്ലുലോയിഡിലെ ഗാനം സിത്തര എന്ന ഗായികയുടെ മറ്റൊരു മുഖമാണ് ദൃശ്യമാകുന്നത്. ആ ഗാനത്തിന് സിത്താരയെ തേടി സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

പൃഥ്വിരാജ് ഭാഗ്യം

സിത്താരയ്ക്ക് രണ്ടു സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. ഇതിൽ ഏറ്റവും രസകരം പൃഥ്വിരാജ് ചിത്രത്തിലാണ് രണ്ട് അവാർഡുകളും സിത്താരയ്ക്ക് ലഭിച്ചത്. 2012 ൽ സെല്ലിലോയിഡു ലഭിച്ചെങ്കിൽ 18 ആയപ്പോൾ വിമാനത്തിനു ലഭിച്ചു.മാനം എന്ന ചിത്രത്തിലെ വാനമകലുന്നുവേ എന്ന ഗാനത്തിനാണ്അവാർഡ് ലഭിച്ചത്. എന്നാൽ അവാർഡ് ലഭിച്ചുവെങ്കിലും വലിയൊരു ദുഖനമുണ്ടെന്നും സിത്താര പറഞ്ഞിരുന്നു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ മാത്രമാണ് ഗാനം കേൾക്കാൻ കഴിയുന്നത്. തിയേറ്ററിൽ കണ്ടപ്പോൾ തന്നെ സുഹൃത്തുക്കൾ വിളിച്ച് അഭിനന്ദനം അഭിയിച്ചിരുന്നു. ഇടയ്ക്ക് ഗാനം എഫ്എമ്മിൽ മാത്രമാണ് കേൾക്കാറുള്ളത്. നല്ലൊരു ഗാനം പ്രേക്ഷകർ കേൾക്കാൻ പറ്റാത്തിന്റെ ദുഃഖമുണ്ടെവന്നു സിത്തര പറഞ്ഞു.

English summary
sitara says how she overcome depression

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam