twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വട്ട് ജയനും കൈതേരി സഹദേവനും റോയും തകര്‍ത്താടിയ സിനിമ! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങി ആറ് വര്‍ഷം

    By Midhun Raj
    |

    ലൂസിഫറിലെ ഗോവര്‍ദ്ധനായി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ഒരിടവേളയ്ക്കു ശേഷമായിരുന്നു നടന്‍ മലയാളത്തില്‍ വീണ്ടും സജീവമായത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനം നടത്താനും ഇന്ദ്രജിത്തിന് സാധിച്ചിരുന്നു. ലൂസിഫറിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളും നടനെ തേടിയെത്തിയിരുന്നു.

    ലൂസിഫറിന് ശേഷം ആഷിക്ക് അബുവിന്റെ വൈറസിലും പ്രാധാന്യമുളെളാരു കഥാപാത്രമായി ഇന്ദ്രജിത്ത് എത്തിയിരുന്നു. വൈറസ് ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലൂസിഫറിനും വൈറസിനും മുന്‍പ് ഇന്ദ്രജിത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സിനിമ പുറത്തിറങ്ങി ആറ് വര്‍ഷം പിന്നിടുകയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്.

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

    അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ 2013ലായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയിരുന്നത്. ആ വര്‍ഷം ജൂണ്‍ 14നാണ് സിനിമ റിലീസ് ചെയ്തിരുന്നത്. മലയാള സിനിമയില്‍ വന്ന എറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലറുകളിലൊന്നായിട്ടാണ് സിനിമ അറിയപ്പെടുന്നത്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറഞ്ഞിരുന്നത്. റിലീസ് ചെയ്ത സമയത്തേക്കാള്‍ ഡിവിഡി പുറത്തിറങ്ങിയ ശേഷമായിരുന്നു സിനിമയെ ആളുകള്‍ കൂടുതലായി പുകഴ്ത്തിയിരുന്നത്.

    ഇന്ദ്രജിത്തിന്റെ വട്ട് ജയന്‍

    ഇന്ദ്രജിത്തിന്റെ വട്ട് ജയന്‍

    ഇന്ദ്രജിത്ത് സുകുമാരന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ചിത്രത്തിലെ വട്ട് ജയന്‍ അറിയപ്പെടുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ഇത്. ഏറെ അഭിനയ പ്രാധാന്യമുളള ഇന്ദ്രജിത്തിന്റെ വേഷം കൂടിയായിരുന്നു ഇത്. അതുവരെ തന്റെ കരിയറില്‍ ചെയ്യാത്തൊരു റോളിലായിരുന്നു നടന്‍ എത്തിയിരുന്നതത്. സിനിമയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളും താരത്തിന് ലഭിക്കുകയുണ്ടായി.

    ചെഗുവേര റോയ്

    ചെഗുവേര റോയ്

    മുരളി ഗോപിയുടെ തിരക്കഥയില്‍ ആയിരുന്നു സംവിധായകന്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കിയിരുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയും മുരളി ഗോപി അവതരിപ്പിച്ചിരുന്നു. റോയ് ജോസഫ് അഥവ ചെഗുവേര റോയ് എന്ന നടന്റെ കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചു. അഭിനയിച്ച ഓരോ താരങ്ങള്‍ക്കും ക്യത്യമായ സക്രീന്‍ സ്‌പേസ് നല്‍കിയ ചിത്രം കൂടിയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. എല്ലാവര്‍ക്കും അവരുടെ കരിയറില്‍ വഴിത്തിരിവായി മാറുകയും ചെയ്തു ചിത്രം.

    കൈതേരി സഹദേവന്‍

    കൈതേരി സഹദേവന്‍

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രവും തരംഗമായി മാറിയിരുന്നു. ഹരീഷ് പേരടി അവതരിപ്പിച്ച ഈ കഥാപാത്രം നടന്റെ കരിയറിലും വലിയ മാറ്റങ്ങളുണ്ടാക്കി. അതുവരെ ചെറിയ വേഷങ്ങളില്‍ ഒതുങ്ങി പോയ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം കൂടിയായിരുന്നു കൈതേരി സഹദേവന്‍. റിലീസിനു ശേഷം നല്ല പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും ചില മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ പോലെയുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണം ചിലപ്പോഴൊക്കെ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.

    ടോറന്റ് ഹിറ്റ്

    ടോറന്റ് ഹിറ്റ്

    ഈ ചിത്രത്തിലൂടെയായിരുന്നു നടി ലെനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുളള അവാര്‍ഡ് ലഭിച്ചത്. രമ്യ നമ്പീശന്‍, ജഗദീഷ്, ബൈജു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്,സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് നിര്‍മ്മിച്ചിരുന്നത്. ഗോപി സുന്ദര്‍ സംഗീതവും ഷഹനാദ് ജലാല്‍ ക്യാമറയും അരുണ്‍ കുമാര്‍ അരവിന്ദ് തന്നെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

    ജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    പാടി ഞാന്‍...! തമാശയിലെ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്! വീഡിയോ കാണാംപാടി ഞാന്‍...! തമാശയിലെ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്! വീഡിയോ കാണാം

    English summary
    six years of left right left movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X