twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    By Aswathi
    |

    എന്തിലും പരീക്ഷണം നടത്തുന്ന മേഖലയാണ് സിനിമ. വടക്കുമുതല്‍ തെക്കുവരെയുള്ള ഭാഷ വച്ചാണ് മലയാള സിനിമ പരീക്ഷണം നടത്താറുള്ളത്. തിരോന്തോരം ഭാഷയുടെ ഉപജ്ഞാതാവായി സുരാജിനെ അവരോധിച്ചതു തന്നെ ഇതിന്റെയൊക്കെ ഭാഗമാണ്. ഭാഷകൊണ്ട് ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്ന ആളാണ് മമ്മൂട്ടി.

    രാജ മാണിക്യം എന്ന ചിത്രത്തിലെ ലവന്‍ പുലിയാണ് കേട്ടാ എന്ന മമ്മൂട്ടി ഡയലോഗ് പ്രേക്ഷകര്‍ക്കിടയില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിരിക്കുമ്പോഴാണ് പ്രാഞ്ചിയേട്ടനിലൂടെ മമ്മൂട്ടി വീണ്ടും എത്തിയത്. ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ എന്നൊക്കെയുള്ള ഇടിവെട്ട് ഡയലോഗുകള്‍ ന്യൂ ജനറേഷന്‍ സ്‌റ്റൈലായി. അത്തരത്തിലെ ചില ഡയലോഗുകള്‍ നോക്കാം...

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    തൃശ്ശൂര്‍ ഭാഷയില്‍ ഒത്തിരി ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഇറങ്ങിയിട്ടുണ്ട്. തൂവാനത്തുമ്പികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്നസെന്റും ഫിലോമിനയുമാണ് ഇതിന് തുടക്കം കൊടുത്തത്. പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തൃശ്ശൂര്‍ ഭാഷയെ പുഷ് ചെയ്തു. സപ്തമശ്രീ തസ്‌കരം എന്ന ചിത്രത്തിലും തൃശ്ശൂര്‍ ഭാഷയ്ക്കായിരുന്നു പ്രധാന്യം. പുണ്യാളന്‍ അഗര്‍ബത്തീസ്, മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലും തൃശ്ശൂര്‍ ഭാഷയെ നല്ല രീതിയില്‍ ഉപയോഗിച്ചു.

    കൂള്‍ മച്ചാ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    ഫോര്‍ട്ട് കൊച്ചിയിലെ ബഡ്ഡീസ് ഉപയോഗിക്കുന്നതാണ് കൂള്‍ മച്ചാ. ഇംഗ്ലീഷ് ചേര്‍ത്ത മലയാളമാണ് ഈ ഭാഷയില്‍ പ്രയോഗിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഈ ഭാഷയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ടാ തടിയാ, ഹണീ ബീ എന്നീ ചിത്രങ്ങളില്‍ ഈ ഭാഷയ്ക്ക് പ്രചാരം ലഭിച്ചു. കരയല്ലേ ബ്രൊ എന്ന പറച്ചിലൊക്കെ ഇതില്‍ പെടും. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഫോര്‍ട്ട് കൊച്ചി ഭാഷ ഉപയോഗിച്ചിട്ടുണ്ട്

    ലവന്‍ പുലിയാണ് കേട്ടാ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    സുരാജ് വെഞ്ഞാറമുടാണ് ഈ ഭാഷയ്ക്ക് പ്രചാരം നല്‍കിയത്. എന്നാല്‍ ഇത് തിരുവനന്തപുരത്തുകാരുടെ ഭാഷയല്ലെന്നതാണ് വാസ്തവം. രാജമാണിക്യം എന്ന ചിത്രത്തിന് ശേഷമാണ് ഈ ഭാഷയ്ക്ക് പ്രചാരം ലഭിച്ചത്. പിന്നീട് പല ചിത്രങ്ങളിലും സുരാജ് ഇത് തന്റേത് മാത്രമാക്കി. എന്തര്, പുലിയാണ് കേട്ടാ, പയല്, തുടങ്ങിയ വാക്കുകള്‍ സുരാജാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്തി തന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും, സെല്ലുലോയിഡ്, ടമാര്‍ പടാര്‍ എന്നീ ചിത്രങ്ങളില്‍ പൃഥ്വിരാജും, ദി ഡോള്‍ഫിന്‍സ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും സുരാജിന്റെ തിരോന്തോരം ഭാഷ ഉപയോഗിച്ചു.

     ആളഹ്

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    മാമൂക്കോയയാണ് ഈ കോഴിക്കോടന്‍ ഭാഷ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തന്നത്. തന്റെ ചിത്രങ്ങളിലൂടെ എന്നും അദ്ദേഹം കോഴിക്കോടന്‍ ഭാഷയെ പോപ്പുലറാക്കിയിട്ടുണ്ട്. കോഴിക്കോടിലെ ഒരു വിഭാഗം മുസ്ലീംസ് ഉപയോഗിക്കുന്ന ഭാഷയാണിത്. കുതിര വട്ടം പപ്പുവും ഈ ഭാഷ ഉപയോഗിച്ചു. അടുത്തിടെ ഇറങ്ങിയ ഷട്ടര്‍, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ കോഴിക്കോടന്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി.

    എന്നാഡാ ഊവ്വേ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    കോട്ടയത്തെ അയ്യാന്മാരാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഈ വാക്കിന് ആവശ്യത്തോളം പ്രചാരം നല്‍കി. മമ്മൂട്ടിയ്ക്ക് ശേഷം കോട്ടയം ഭാഷയിലേക്ക് വീണ്ടും വിളിച്ചത് റീമ കല്ലിങ്കലാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ മറ്റൊരു തരത്തില്‍ റിമ ഭാഷ ഉപയോഘിച്ചു. ഭ യ്ക്ക് പകരം ഫ ഉപയോഗിക്കുന്ന കോട്ടയം സ്‌റ്റൈല്‍. ഫാര്യ ഫര്‍ത്താവ് എന്നൊക്കെ. ഒരു ഇന്ത്യന്‍ പ്രണയ കഥയില്‍ ഫഹദ് ഫാസിലും ഈ ഭാഷ വളരെ മനോഹരമായി ഉപയോഗിച്ചു.

    മാഹീത്തെ പെമ്പിള്ളേര കണ്ട്ക്കാ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    കണ്ണൂരിലെ ഭാഷയ്ക്ക് തന്റെ ചിത്രങ്ങളിലൂടെ പ്രചാരം നല്‍കിയത് വിനീത് ശ്രീനിവാസനാണ്. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളില്‍ മാഹി, തലശ്ശേരി, കണ്ണൂര്‍ ഭാഷ ശ്രദ്ധിക്കപ്പെട്ടു. ഓള്‍, ഓന്‍, ചങ്ങായി തുടങ്ങിയ വാക്കുകള്‍ അങ്ങനെയാണ് മലയാളികള്‍ കേട്ടത്. മാഹീത്തെ പെമ്പിള്ളേര കണ്ട്ക്കാ എന്ന പാട്ട് പക്ക വടക്കന്‍ കേരളത്തിലെ ലോക്കന്‍ ലാഗ്വേജാണ്. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍ ഈ ഭാഷയില്‍ സുരാജ് വെഞ്ഞാറമൂട് ഒരു പാട്ടും പാടിയിട്ടുണ്ട്.

    ഏയ് എന്തുവാടേ ഇത്

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    ഓര്‍ഡിനറി എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് ഈ ഡയലോഗാണ്, ഏയ് എന്തുവാടേ ഇത്. പാലക്കാട്, പ്രത്യേകിച്ച് ഒറ്റപ്പാലത്തെ ഭാഷയാണ് ഇതിലൂടെ പുറത്തുകൊണ്ടുവന്നത്. ഗെവിയിലെ ഭാഷയായാണ് അറിയപ്പെട്ടത്. ജയറാമിന്റെ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലും ഈ സ്റ്റൈല്‍ ഉപയോഗിക്കുകയുണ്ടായി

    വള്ളുവനാടന്‍ ഭാഷ

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    വള്ളുവനാടന്‍ ഭാഷകളും മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പഴശ്ശിരാജയിലും സത്യനും മധുവുമൊക്കെ അഭിനയിച്ച തച്ചോളി ഒതേനനിലും ഉപയോഗിച്ചത് വള്ളുവനാടന്‍ ഭാഷയാണ്.

    കൊങ്കിണി-മലയാളം

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    കൊങ്കിണിയെ മലയാളത്തിലെത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലൂടെ ദിലീപും മമ്മൂട്ടിയുമാണ് ഈ ഭാഷ പയറ്റിയത്.

    ബേയറി

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    മമ്മൂട്ടിയാണ് ഭാഷകളില്‍ പരീക്ഷണങ്ങള്‍ അധികം നടത്തിയതെന്ന് പറയാതെ വയ്യ. കോട്ടയം കുഞ്ഞച്ചന്‍ മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ അത് വ്യക്തം. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്നത് ബേയറി ഭാഷയാണ്

    മലബാര്‍

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    രഞ്ജിത്ത് സംവിധാനം ചെയ്ത ബാവൂട്ടിയുടെ നമാത്തില്‍ എന്ന ചിത്രത്തിലും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത് മലബാര്‍ ഭാഷയാണ്

    കാസര്‍കോട്

    ഇഷ്ടാ ഗെഡി കിടുവാണ് കേട്ടാ...

    സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലാണ് കാസര്‍കോട് ഭാഷ ഉപയോഗിച്ചിരിക്കുന്നത്.

    English summary
    Casual, cool and conversational, slangs are increasingly becoming inevitable in the regionalized story lines of Malayalam films. As the common man's lingo becomes part of common parlance in our films, Kochi Times scans through the oft used ones, most popular expressions and the actors who popularized them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X