For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാര്‍ക്കോട്ടിക്‌സിനോട് നോ പറഞ്ഞു, ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി എസ്എൻ സ്വാമി

  |

  '' നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്''തലമുറകൾ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഡയലോഗാണിത്.കയ്യടികളോടെയായിരുന്നു തിയേറ്ററുകൾ അന്ന് ഇതിനെ സ്വീകരിച്ചത്. വർഷങ്ങൾക്കപ്പുറം ഇന്നും ഈ ഡയലോഗ് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ചിത്രമായിരുന്നു 1987 ൽ പുറത്തു വന്ന ഇരുപതാം നൂറ്റാണ്ട്. എസ് എൻ സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്ത ചിത്രം മോഹൻലാലിനെ സൂപ്പർ താരപദവിയിലേയ്ക്ക് എത്തിക്കുകയായിരുന്നു.,

  ഒരു പക്ഷെ ചരിത്രത്തിലാദ്യമായിട്ടാകും ഒരു അധോലോക നായകൻ നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് പറഞ്ഞിട്ടുണ്ടാകുക. മലയള സിനിമ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്. അതുവരെ കണ്ട് വന്ന അധോലോക നായകനന്മാരിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടായിരുന്നു എസ്എൻ സ്വാമി സാഗർ ഏലിയാസ് ജാക്കിയെ അവതരിപ്പിച്ചത്. ഒരു പക്ഷെ മലയാളി പ്രേക്ഷകർ ആദ്യമായി നെഞ്ചിലേറ്റി ഡോണായിരിക്കും ഇത്. ഇപ്പോഴിത തന്റെ നായകനെ കൊണ്ട് നാര്‍ക്കോട്ടിക്‌സിനോട് നോ പറയിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി എസ്എൻ സ്വാമി. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ് എന്ന കിടിലൻ ഡയലോഗ് പിറവിയെടുത്തതിന് പിന്നിൽ വലിയ കഥയൊന്നുമില്ല എന്നാണ് സ്വാമി. എന്നാൽ നമ്മുടെ മനസിൽ മയക്കുമരുന്നിനോടും കള്ളക്കടത്തിനോടുമെല്ലാം ഒരു എതിർപ്പുണ്ടാകുമല്ലോ. അങ്ങനെയൊരു മാനസികാവസ്ഥയിൽ നിന്നാണ് ഇത്തരത്തിലൊരു ഡയലോഗ് പിറവി എടുത്തത്. പിന്നെ കള്ളക്കടത്ത്കാരൻ കൂടിയായ നായകൻ പറയുമ്പോൾ കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന് കരുതിയാണ് സാഗർ ഏലിയാസ് ജാക്കിയെ കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചത്.

  ഈ ചിത്രത്തിന് ശേഷം ആ ഡയലോഗ് ചുവടുപിടിച്ച് കുറെയേറെ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈയടുത്ത് ലൂസിഫറിൽ പോലും അത് മെൻഷൻ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും സ്വാമി അഭിമുഖത്തിൽ പറഞ്ഞു. താൻ എഴുതുന്ന ആദ്യത്തെ ആക്ഷൻ ക്രൈം ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.അതുവരെ കുടുംബചിത്രങ്ങള്‍ മാത്രമെഴുതി ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്നു ഞാന്‍.പിന്നെ കഥാപാത്രത്തിനും കഥയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

  സൺഡേ എന്ന മാഗസന്റെ കവർ പേജിൽ കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ചിത്രം എന്റെ കണ്ണിൽപ്പെട്ടത്. ആ ചിത്രം എന്നെ വല്ലാതെ ആകർഷിച്ചു.ഞാനൊക്കെ ആരാധിക്കുന്ന വലിയൊരു നടന്‍ ഹാജി മസ്താനെപ്പോലൊരു ഡോണിന്റെ കാലുതൊട്ടുതൊഴുന്നത് വളരെ വിചിത്രമായി തോന്നി. പെട്ടെന്ന് മനസ്സില്‍ ആ ചിത്രം സ്ട്രൈക്ക് ചെയ്തു. പിന്നെയതിന്റെ ഹിസ്റ്ററിയൊക്കെ അറിഞ്ഞുവന്നപ്പോള്‍ കൂടുതല്‍ ഇഷ്ടമായി. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ പിറവി.

  ഇരുപതാം നൂറ്റാണ്ടിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗമണെന്നും എസ് എൻ സ്വാമി പറഞ്ഞു. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് ക്ലൈമാക്സ്. അന്ന് അത്രയും ഭംഗിയായി തിരുവനന്തപുരം എയർപോർട്ട് ചിത്രീകരിച്ച് ഒരു ചിത്രം ഉണ്ടാകില്ല.രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം 4 മണിയ്ക്കുള്ളില്‍ പൂര്‍ത്തീകരിച്ച ഗംഭീരമായൊരു ഷൂട്ടായിരുന്നു ക്ലൈമാക്സിന്റെത്. അനേകം ആര്‍ട്ടിസ്റ്റുകള്‍ ക്ലൈമാക്സില്‍ അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ അവസാനഭാഗത്ത് കണക്ഷന്‍ ഫ്ളൈറ്റുകളുടെ വരവും വിമാനത്തില്‍ കയറിപ്പോകുന്നതുമെല്ലാം സമയബന്ധിതമായി തീര്‍ക്കാനായത് ശരിക്കും മറക്കാനാവില്ലെന്നും സ്വാമി പറഞ്ഞു.

  Read more about: mohanlal sn swami
  English summary
  SN Swami Says About Irupatham Noottandu Hit Dialogue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X