twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരം വേണ്ടെന്ന് വെച്ച റോള്‍ ആ നടന് ഭാഗ്യമായി, വെളിപ്പെടുത്തി എസ് എന്‍ സ്വാമി

    By Midhun Raj
    |

    സിബിഐ സീരിസ് പോലുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. ത്രില്ലര്‍ ചിത്രങ്ങളിലൂടെയാണ് എസ് എന്‍ സ്വാമി എല്ലാവരുടെയും പ്രിയപ്പെട്ട തിരക്കഥാകൃത്തായി മാറിയത്. സംവിധായകരായ ജോഷി, കെ മധു എന്നിവരുടെ നിരവധി ചിത്രങ്ങള്‍ക്കായി എസ് എന്‍ സ്വാമി തിരക്കഥ എഴുതിയിരുന്നു. ചക്കരയുമ്മ എന്ന മമ്മൂട്ടി ചിത്രത്തിന് സ്ക്രിപ്റ്റ് എഴുതികൊണ്ടായിരുന്നു എസ് എന്‍ സ്വാമി തുടക്കം കുറിച്ചത്. പിന്നീട് നാല്‍പതിലധികം സിനിമകള്‍ക്കായി മലയാളത്തില്‍ തിരക്കഥ എഴുതി അദ്ദേഹം.

    അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    1988ലാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. സിനിമ വന്‍വിജയം നേടിയതോടെ തുടര്‍ഭാഗങ്ങളായ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബ ഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. അതേസമയം ഒരു സൂപ്പര്‍താരം തെറ്റിദ്ധാരണയുടെ പുറത്ത് തന്‌റെ റോള്‍ നിഷേധിച്ചതുകൊണ്ടാണ് ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേക്ക് വഴി തുറന്നത് എന്ന് എന്‍ സ്വാമി വെളിപ്പെടുത്തിയിരുന്നു.

    ജോഷിയുടെ സംവിധാനത്തില്‍

    ജോഷിയുടെ സംവിധാനത്തില്‍ 1981ല്‍ പുറത്തിറങ്ങിയ രക്തം സിനിമയുടെ സമയത്തെ അനുഭവമാണ് സംവിധായകന്‍ പങ്കുവെച്ചത്.
    ജോഷിയുടെ രക്തം സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലെത്തുന്നത് എന്ന് എസ് എന്‍ സ്വാമി പറയുന്നു. ആ വേഷം ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യാനിരുന്ന കഥാപാത്രമായിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകളുടെ പുറത്ത് ആ സൂപ്പര്‍താരം സിനിമയില്‍ ക്യാപ്റ്റന്‍ രാജു ചെയ്ത വേഷം ഉപേക്ഷിക്കുകയായിരുന്നു.

    അത് പിന്നീട് ക്യാപ്റ്റന്‍ രാജു

    അത് പിന്നീട് ക്യാപ്റ്റന്‍ രാജു എന്ന നടനുളള ആദ്യ അവസരമായി മാറുകയും ചെയ്തു. ഞാന്‍ എഴുതിയ ഓഗസ്റ്റ് ഒന്ന് എന്ന സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. അത് പോലെ എന്റെ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലും വളരെ ചെറിയ വേഷമാണെങ്കിലും എസ്പി പ്രഭാകര വര്‍മ്മ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.

    ക്യാപ്റ്റന്‍ രാജു സിനിമകള്‍

    ക്യാപ്റ്റന്‍ രാജു സിനിമകള്‍ ചെയ്തുതുടങ്ങുന്ന സമയം മുതല്‍ക്കേ ഞങ്ങളുടെ സ്‌നേഹബന്ധം ശക്തമാണ്. ഓര്‍മ്മകള്‍ പങ്കുവെച്ച് എസ് എന്‍ സ്വാമി പറഞ്ഞു. അതേസമയം കരിയറിന്റെ തുടക്കത്തില്‍ കുടുംബ പശ്ചാത്തലത്തിലുളള സിനിമകളായിരുന്നു എസ് എന്‍ സ്വാമിയുടെതായി പുറത്തിറങ്ങിയത്. പിന്നീട് മോഹന്‍ലാലിന്‌റെ ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ എഴുതിയാണ് എസ് എന്‍ സ്വാമി ട്രാക്ക് മാറ്റിയത്.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമായാണ്

    ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമായാണ് ഇരുപതാം നൂറ്റാണ്ട് പ്രേക്ഷകരിലേക്ക് എത്തിയത്. മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലെത്താന്‍ സഹായിച്ച ചിത്രം കൂടിയായിരുന്നു സിനിമ. പിന്നീട് ത്രില്ലര്‍ സിനിമകളുടെയും ആക്ഷന്‍ സിനിമകളുടെയും എഴുത്തുകാരനായി മാറി എസ് എന്‍ സ്വാമി. 2013ല്‍ പുറത്തിറങ്ങിയ ലോക്പാലാണ് തിരക്കഥാകൃത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതിന് പിന്നാലെ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു അദ്ദേഹം, കെ മധു തന്നെ സംവിധായകനാവുന്ന മമ്മൂട്ടി ചിത്രം ഉടന്‍ ഉണ്ടാവുമെന്നായിരുന്നു അടുത്തിടെ മമ്മൂക്ക പ്രസ് മീറ്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

    English summary
    SN Swamy Revealed How Captain Raju Roped In For Joshy's Raktham Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X