twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്‌റെ തരംഗമായ ചിത്രത്തിന് തിരക്കഥ എഴുതിയതിന് കാരണം, അനുഭവം പറഞ്ഞ് എസ് എന്‍ സ്വാമി

    By Midhun Raj
    |

    ത്രില്ലര്‍ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. ഇരുപതാം നൂറ്റാണ്ട്, സിബി ഐ സീരീസ് പോലുളള സിനിമകള്‍ എസ് എന്‍ സ്വാമിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കെല്ലാം എസ് എന്‍ സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. കെ മധു, ഷാജി കൈലാസ്, ജോഷി, സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുളള സംവിധായകരെല്ലാം അദ്ദേഹത്തിന്‌റെ
    തിരക്കഥകളില്‍ സിനിമകള്‍ എടുത്തു. സിബിഐ ഫൈവാണ് എസ് എന്‍ സ്വാമിയുടെതായി വരാനിരിക്കുന്ന പുതിയ സിനിമ. അതേസമയം എസ് എന്‍ സ്വാമി എഴുതിയ ഇരുപതാം നൂറ്റാണ്ട് മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ്.

    കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

    രാജാവിന്‌റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലെത്തിയത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 1987ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, അംബിക തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ തരംഗമായി മാറി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.

    ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍

    ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. അതേസമയം ഇരുപതാം നൂറ്റാണ്ട് തിരക്കഥ എഴുതിയ അനുഭവം എഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് എസ് എന്‍ സ്വാമി. കരിയറിന്‌റ തുടക്കത്തില്‍ കുടുംബ പശ്ചാത്തലത്തിലുളള സിനിമകള്‍ക്കാണ് എസ് എന്‍ സ്വാമി കൂടുതലായി തിരക്കഥ ഒരുക്കിയത്. ചക്കരയുമ്മ എന്ന സിനിമയ്ക്ക് കഥ എഴുതിയാണ് എസ് എന്‍ സ്വാമിയുടെ തുടക്കം. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തുടര്‍ച്ചയായി കുടുംബ സിനിമകള്‍ക്ക് കഥ എഴുതുകയായിരുന്നു എസ് എന്‍ സ്വാമി.

    എല്ലാം സിനിമകളും വിജയം നേടി. തുടര്‍ന്ന്

    എല്ലാം സിനിമകളും വിജയം നേടി. തുടര്‍ന്ന് അദ്ദേഹം ആദ്യമായിട്ട് തിരക്കഥ എഴുതിയ ത്രില്ലര്‍ സിനിമ ഇരുപതാം നൂറ്റാണ്ടാണ്. രാജാവിന്‌റെ മകന്‍ ഇറങ്ങിയ ശേഷമാണ് മലയാള സിനിമയില്‍ ത്രില്ലറുകള്‍ക്ക് വേറൊരു മാനമുണ്ടായത് എന്ന് എസ് എന്‍ സ്വാമി പറയുന്നു. എന്റെ അടുത്ത സുഹൃത്തുക്കളായ ഡെന്നീസ് ജോസഫും തമ്പി കണ്ണന്താനവുമാണ് ആ ചിത്രം ഒരുക്കിയത്. അപ്പോ ആ ചിത്രത്തിന് ശേഷമാണ് ത്രില്ലറുകള്‍ക്ക് വേറൊരു മാനമുണ്ടായത്. അതായത് ആന്റീ ഹീറോ സബ്ജക്ട്‌സ്. സൊസൈറ്റിയില്‍ ആന്റി ഹീറോ എന്ന് പറയപ്പെടുന്നവരെ ഹീറോ ആക്കി കാണിക്കുന്ന സബ്ജക്ട്‌സ്.

    അതിന്‌റെ തുടക്കമായിരുന്നു രാജാവിന്‌റെ മകന്‍

    അതിന്‌റെ തുടക്കമായിരുന്നു രാജാവിന്‌റെ മകന്‍. ആ സിനിമ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതോടെ അങ്ങനെയുളള സിനിമകള്‍ക്ക് ഡിമാന്‍ഡ് കൂടി. ആ ചിത്രം വിജയമായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്‌റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് എന്റെ അടുത്ത് വരുന്നത്.

    നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദികനയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

    അവര് ആദ്യം ഡെന്നീസ് ജോസഫിന്‌റെ

    അവര് ആദ്യം ഡെന്നീസ് ജോസഫിന്‌റെ അടുത്താണ് പോയത്. എന്നാല്‍ ഡെന്നീസിന് ഒരു തരത്തിലും എഴുതാന്‍ പറ്റാത്ത സമയം ആയിരുന്നു. അങ്ങനെയുളള സമയത്താണ് എന്നെ കോണ്‍ടാക്റ്റ് ചെയ്യുന്നത്. എനിക്ക് ഇതൊന്നും അറിയില്ല. എന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചിട്ടാണ് വിളിപ്പിച്ചത്. ഞാന്‍ അവിടെ ചെന്നപ്പോ കെ മധുവൊക്കെ അവിടെ ഇരിപ്പുണ്ട്. മധുവിനെ എനിക്ക് നേരത്തെ അറിയാം. ഡെന്നീസ് എന്നോട് കാര്യം പറഞ്ഞു. എനിക്ക് കമ്മിറ്റ്‌മെന്റ്റ് ഉളളതിനാല്‍ എനിക്കിപ്പോള്‍ എഴുതികൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഞാന്‍ എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതികൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു.

    ജീവിതത്തില്‍ മുന്‍പ് പേടിയുണ്ടായിരുന്ന ഒരു കാര്യം, തരണം ചെയ്തതിനെ കുറിച്ച് അമൃതജീവിതത്തില്‍ മുന്‍പ് പേടിയുണ്ടായിരുന്ന ഒരു കാര്യം, തരണം ചെയ്തതിനെ കുറിച്ച് അമൃത

    അപ്പോ സ്വാമി എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യണം

    അപ്പോ സ്വാമി എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്‌റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു; അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയുക. എനിക്ക് പറ്റില്ലെന്ന്. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് എന്നെ കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു. എന്റെ മനസില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതുകൊണ്ട് എനിക്ക് ഇതിന്‌റെ സ്‌കോപ്പ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു.

    അതുകൊണ്ട് ഞാന്‍ ഒരു കമ്മിറ്റ്‌മെന്‌റും ചെയ്യില്ല. എന്നാലും ഞാന്‍ സത്യസന്ധമായി ചിന്തിക്കാം. എനിക്ക് ഒരു ഏഴ് ദിവസത്തെ സമയം തരണം എന്ന് അവരോട് പറഞ്ഞു. എന്‌റെ മനസില്‍ എന്തെങ്കിലും പോസിറ്റീവായ തോന്നലുണ്ടായാല്‍ ഞാന്‍ പറയാം. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്‌റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്, അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു.

    ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

    Recommended Video

    മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ
    സുനിത പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ എം

    സുനിത പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ എം മണിയാണ് ഇരുപതാം നൂറ്റാണ്ട് നിര്‍മ്മിച്ചത്. സിനിമ ഹിറ്റായ ശേഷവും കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. സിബിഐ സീരിസാണ് ഈ കൂട്ടുകെട്ടില്‍ പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നാല് ഭാഗങ്ങള്‍ സിബിഐ സീരിസില്‍ ഈ ടീമിന്‌റെതായി വന്നു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സേതുരാമയ്യര്‍ ആയുളള മമ്മൂട്ടിയുടെ തിരിച്ചുവരവിനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുളള ചിത്രമായിരിക്കും ഇത്തവണ എത്തുകയെന്ന് എസ് എന്‍ സ്വാമി മുന്‍പ് പറഞ്ഞിരുന്നു.

    Read more about: sn swami mohanlal
    English summary
    sn swamy reveals why he wrote the script of mohanlal starrer irupatham noottandu movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X