For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അഭിനയിക്കുകയാണെന്ന് ജഗതിക്ക് അറിയില്ലായിരുന്നു; എസ്.എന്‍. സ്വാമി

  |

  ആരാധകർ ആഘോഷത്തോടെയാണ് കെ. മധു- മമ്മൂട്ടി- എസ്.എന്‍. സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ സി.ബി.ഐ. സീരിസിലെ അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദ ബ്രെയിനിനെ വരവേറ്റത്.

  എന്നാൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

  പഴയ സി.ബി.ഐ. ചിത്രങ്ങളുടെ അതെ ശൈലി തന്നെയാണ് സി.ബി.ഐ 5 ദ ബ്രെയിൻ എന്ന അഞ്ചാം ഭാഗത്തിലും ഉള്ളത് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. പുതിയ കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ചിത്രം എന്നും ചിത്രത്തെ പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു.

  മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സി.ബി.ഐ. അഞ്ചിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും ചിത്രത്തിൽ ജഗതി ശ്രീകുമാറിനെ അഭിനയിപ്പിച്ചതിനെക്കുറിച്ചും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി സംസാരിച്ചത്.

  സി.ബി.ഐ. അഞ്ചാം ഭാഗത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ എങ്ങനെയുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് ഇങ്ങനെയാണ് അദ്ദേഹം മറുപടി നൽകിയത്.

  "സി.ബി.ഐ. 5 ഇതുവരെ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. ഐ ആം വെയിറ്റിങ്ങ്. കാരണം ഈ തിരക്കുകളിലേക്ക് പോകാന്‍ എന്നെക്കൊണ്ട് പറ്റില്ല.

  റെസ്‌പോണ്‍സ് നോക്കുമ്പോള്‍ മിക്‌സഡിനേക്കാളും മെച്ചപ്പെട്ടതാണ്. 75 ശതമാനവും വളരെ അനുകൂലമായ അഭിപ്രായവും 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ്.

  അത് നാചുറലാണ്. കാരണം ഏത് സിനിമയായാലും അങ്ങനെയുണ്ടാകും. പിന്നെ കാലഘട്ടത്തിന്റെ വ്യത്യാസവുമുണ്ടാകും.

  ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല. പക്ഷെ അതേസമയം അല്‍പം മെച്വേര്‍ഡ് ആയവര്‍ക്ക്, പക്വതയുള്ളവര്‍ക്ക് സിനിമ വളരെ ഇഷ്ടപ്പെടും.

  ഒരു സി.ബി.ഐ. സിനിമകള്‍ക്കും കാണാത്ത അത്ര സ്ത്രീകളുടെ തിരക്ക് ഈ സിനിമക്ക് തിയേറ്ററില്‍ കണ്ടു.

  അത് ഭയങ്കര അത്ഭുതമാണ്. എനിക്ക് അങ്ങനെ യാതൊരു കാല്‍ക്കുലേഷനും ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല," എസ്.എന്‍. സ്വാമി പറഞ്ഞു.

  ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ പ്രേക്ഷകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്.

  ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ജഗതിയുടെ തിരിച്ചുവരവിനെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റത്.

  ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ചും അത് എങ്ങനെയാണ് ജഗതിയെ കൊണ്ട് അഭിനയിപ്പിച്ചത് എന്നതിനെ കുറിച്ചും എസ്.എന്‍. സ്വാമി അഭിമുഖത്തിൽ വ്യക്തമായി പറഞ്ഞു.

  സി ബി ഐ സീരിസിലെ ഏറ്റവും ശക്തനും എല്ലാവർക്കും ഇഷ്ടവും ഉള്ള ഒരു കഥാപാത്രമായിരുന്നു വിക്രം. അത് അവതരിപ്പിച്ച ജഗതി ശ്രീകുമാർ ഇപ്പോൾ ജീവിതത്തിൽ ഒന്നിനും പറ്റാതെ വിഷമിച്ചിരുന്ന ഒരു അവസ്ഥയാണ്.

  അത് കൊണ്ട് തന്നെ തിരിച്ച് അദ്ദേഹത്തിന് ജീവിതത്തിലേക്ക് വരാൻ ഒരു പക്ഷെ ഈ ചിത്രം ഒരു പ്രചോദനമാവുകയാണെങ്കിൽ അത് തങ്ങൾക്ക് വലിയ കാര്യം ആണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ചിത്രത്തിൽ ഉൾപ്പെടുത്താം എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ജഗതി സിനിമയിൽ ഉണ്ടാവും എന്ന് ഉറപ്പിച്ചിരുന്നു എന്നാൽ അദ്ദേഹത്തിന് ഏത് റോൾ നൽകുമെന്ന് ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നും അഭിമുഖത്തിൽ എസ്.എൻ. സ്വാമി വ്യക്തമാക്കി.

  ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന് എത്രമാത്രം അഭിനയിക്കാൻ പറ്റും എന്നുള്ളതും തങ്ങൾ പറയുന്നത് അദ്ദേഹം മനസിലാക്കുമോ എന്നുള്ളതെല്ലാം വലിയ ഒരു വെല്ലുവിളിയായിരുന്നുവെന്ന് പറഞ്ഞ എസ്. എൻ. സ്വാമി, ജഗതി ശ്രീകുമാറിനെ സെറ്റിൽ കൊണ്ട് വന്ന ശേഷം പല ഐഡിയകളും പരീക്ഷിച്ച് നോക്കുകയായിരുന്നുവെന്നും അതിൽ ഏതാണോ ഉത്തമം എന്നത് നോക്കി അത് പ്രയോഗികമാക്കുകയായിരുന്നുവെന്നും പറഞ്ഞു.

  ജഗതി ശ്രീകുമാറിന് താൻ സിനിമയിൽ അഭിനയിക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും എസ്.എൻ. സ്വാമി അഭിമുഖത്തിൽ പറഞ്ഞു.

  മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രം സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമിച്ചിരിക്കുന്നത്.

  രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സായ്കുമാര്‍, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്

  English summary
  SN Swamy says jagathy was not actually acting in the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X