For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൊക്കേഷനിലായിരിക്കുമോ ഹണിമൂണ്‍? മറുപടിയുമായി സ്‌നേഹ! സസ്‌പെന്‍സ് പുറത്തുവിടാതെ ശ്രീകുമാര്‍!

  |

  അടുത്തിടെയായിരുന്നു സ്‌നേഹയും ശ്രീകുമാറും വിവാഹിതരായത്. മറിമായമെന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഇരുവരും. ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലായിരുന്നു ജീവിതത്തിലും ഒരുമിക്കുന്നതായി ഇരുവരും വ്യക്തമാക്കിയത്. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും എപ്പോഴാണ് ആ ബന്ധം പ്രണയമായി മാറിയതെന്നോ ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞതെന്നോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് പറയാനാവില്ല, അതങ്ങ് സംഭവിക്കുകയായിരുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. വിവാഹത്തിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും ജെബി ജംഗ്ക്ഷനിലേക്ക് എത്തിയിരുന്നു.

  വിവാഹം കഴിഞ്ഞ് തിരികെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ഇരുവരും. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സ്‌നേഹ എത്തിയിരുന്നു. നാടകത്തിലും അതീവ തല്‍പ്പരനായ ശ്രീകുമാറിന്റെ അടുത്ത നാടകത്തില്‍ സ്‌നേഹയുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തിയിരുന്നു. വിവിധ ചാനലുകളിലായി നിരവധി പരിപാടികളിലാണ് സ്‌നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കല്യാണത്തിന്റെ തലേന്ന് വരെ ഷൂട്ടുണ്ടായിരുന്നു. അവധി കിട്ടിയിരുന്നുവെങ്കില്‍ എന്നാഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്രീ വഴക്ക് പറഞ്ഞിരുന്നതായി സ്‌നേഹ പറയുന്നു. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഹണിമൂണ്‍ ലൊക്കേഷനിലായിരിക്കുമോ?

  ഹണിമൂണ്‍ ലൊക്കേഷനിലായിരിക്കുമോ?

  വിവാഹം കഴിഞ്ഞ് അന്ന് തന്നെ സ്‌നേഹ ലൊക്കേഷനിലേക്ക് പോയെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ എവിടെയായിരിക്കും നിങ്ങളുടെ ഹണിമൂണ്‍, ലൊക്കേഷനിലായിരിക്കുമോ എന്ന ചോദ്യവുമായാണ് ശ്രിയ രമേഷ് എത്തിയത്. സ്‌നേഹയ്ക്ക് അധികം ബ്രേക്കില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ഈ ശ്രിയ ചേച്ചിയുടെ ഒരു കാര്യമെന്ന കമന്റോടെയായിരുന്നു സ്‌നേഹ മറുപടി പറഞ്ഞത്. ചേച്ചി ഇടയ്ക്കിടയ്ക്ക് തന്നെ വിളിച്ച് 11ാം തീയതിയെങ്കിലും നീ അവിടെ കാണണേയെന്ന കാര്യത്തെക്കുറിച്ച് പറയുമായിരുന്നു.

  ഡിസംബര്‍ അവസാനം

  ഡിസംബര്‍ അവസാനം

  ഷൂട്ടിംഗിന്റെ തിരക്കിലാണ് തങ്ങള്‍ ഇരുവരും ഇപ്പോള്‍. ഡിസംബര്‍ ലാസ്റ്റ് എങ്ങോട്ടെങ്കിലും പോവാനുള്ള പ്ലാനിലാണ്. എവിടെയാണ് എന്നെ കൊണ്ടുപോവുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. 3 ദിവസമാണ് ആകെ ലീവുള്ളത്. പുള്ളിക്ക് അതറിയില്ലായിരിക്കുമെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. അത് ശരിയാണ് സംഭവം പ്ലാന്‍ ചെയ്യുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമൊക്കെ താനായിരിക്കും. പുള്ളിക്ക് ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതൊന്നും അത്ര പരിചയമില്ല. ശ്രീലങ്കയിലേക്കോ, മാലിദ്വീപിലേക്കോ പോവാനായിരുന്നു ജോണ്‍ ബ്രിട്ടാസ് നിര്‍ദേശിച്ചത്. ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് ടിക്കറ്റ് നിരക്ക് കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

  ആഗ്രഹമുണ്ട്

  ആഗ്രഹമുണ്ട്

  സ്‌നേഹയുടെ മാഷ് സമ്മതിക്കുകയാണെങ്കില്‍ ഒരുമിച്ച് പോഗ്രാം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ശ്രീ പറഞ്ഞിരുന്നു. കഥകളി പദം ആലപിക്കാനായി പറഞ്ഞപ്പോഴായിരുന്നു ശ്രീകുമാര്‍ ഇത് പറഞ്ഞത്. അപ്പോഴാണ് ആ രഹസ്യം പങ്കുവെച്ച് സുരഭിയുമെത്തിയത്. ചേച്ചി മാത്രമല്ല ശ്രീകുമാറേട്ടനും കഥകളിയെക്കുറിച്ചും ഓട്ടംതുള്ളലിനെക്കുറിച്ചും അറിയാം. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ കേരളനടനം പഠിച്ചയാളാണ്. കഥകളി പോലെയുള്ള മുദ്രകളൊക്കെ കേരളനടനത്തിലുണ്ട്. 4 വര്‍ഷം അവിടെയാണ് പഠിച്ചതെന്ന് ശ്രീകുമാറും പറഞ്ഞിരുന്നു.

  പേര് മാറ്റേണ്ടതില്ല

  പേര് മാറ്റേണ്ടതില്ല

  കല്യാണം കഴിഞ്ഞാല്‍ സ്‌നേഹയ്ക്കുള്ള ഏറ്റവും വലിയ സുഖം പേര് മാറ്റേണ്ടതില്ലെന്നാണ്. നേരത്തെ തന്നെ ശ്രീകുമാറുണ്ടല്ലോ, ഒരുമിച്ച് നൃത്തശില്‍പ്പവുമായോ നാടകവുമായോ എത്തുമോയെന്ന ചോദ്യവുമായാണ് സുനില്‍ സുഗദ എത്തിയത്. ഓട്ടംതുള്ളല്‍ പഠിക്കണമെന്നും പറഞ്ഞ് തനിക്ക് ദക്ഷിണയും തന്ന് പോയതാണ്. വരികള്‍ പഠിക്കാന്‍ പറഞ്ഞിട്ട് അന്ന് കണ്ടതാണ്. പിന്നെ അദ്ദേഹം ടാര്‍സന്റെ തിരക്കുകളിലായിരുന്നു. മണികണ്ഠന്‍, ജയപ്രകാശ് കൂളൂര്‍ എന്നിവരും നാടകത്തോടുള്ള താല്‍പര്യത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. മണ്ഡോദരി എന്ന കഥാപാത്രത്തെ ഇനിയും കാണാനാവുമോയെന്നായിരുന്നു വിനോദ് കോവൂര്‍ ചോദിച്ചത്. അതേയന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

   ശ്രീകുമാര്‍ കഞ്ചാവാണോ?

  ശ്രീകുമാര്‍ കഞ്ചാവാണോ?

  ശ്രീകുമാര്‍ കഞ്ചാവാണോയെന്ന തരത്തിലുള്ള ചോദ്യവും ബ്രിട്ടാസ് ചോദിച്ചിരുന്നു. അയ്യോ അങ്ങനെയെല്ല സാര്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതേക്കുറിച്ച് താനും കേട്ടിരുന്നുവെന്നും സമയം വരുമ്പോള്‍ ചുട്ടമറുപടി താന്‍ നല്‍കുമെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്. താന്‍ പല സിനിമകളും വേണ്ടെന്ന് വെച്ചിുന്നതിനെക്കുരിച്ച് അതാത് സംവിധായകര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സമയമില്ല, പറ്റില്ല എന്ന തരത്തിലായിരുന്നു തന്റെ മറുപടിയെന്നായിരുന്നു അവരില്‍ പലരും പറഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല അത്തരം കാര്യങ്ങളെന്നും ശ്രീകുമാര്‍ പറയുന്നു. സിനിമയില്‍ സജീവമാവാത്തതിന് പിന്നിലെ കാരണം തിരക്കിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

  പാട്ടിന് പിന്നിലെ രഹസ്യം

  പാട്ടിന് പിന്നിലെ രഹസ്യം

  സ്‌നേഹയ്ക്കായി ഇംഗലീഷ് പാട്ടുപാടിയും ശ്രീകുമാര്‍ എത്തിയിരുന്നു. ഇത് താന്‍ പറഞ്ഞിട്ടാണെന്നും തനിക്ക് വേണ്ടി പാടിയതാണെന്നും താരം പറഞ്ഞിരുന്നു. ദുബായ് യാത്രയ്ക്കിടയില്‍ വണ്ടിയില്‍ വെച്ച് ഈ പാട്ട് കേട്ടിരുന്നു. അത് പഠിക്കാന്‍ താന്‍ പറഞ്ഞു. 2 ദിവസം തരും. ഫുള്‍ പാടാനും പറഞ്ഞു. അങ്ങനെയിരിക്കെ അത് നമുുക്ക് കവര്‍ സോംഗാക്കിയാലോ എന്ന് പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് പറയുകയായിരുന്നു. പഴയ ക്വയര്‍ പാട്ടുകാരനാണെന്നും അന്നത്തെ പാട്ട് ഓര്‍മ്മയുണ്ടോയെന്നും ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ആത്മാവിന്നാഴങ്ങളില്‍ എന്ന ഗാനമായിരുന്നു ശ്രീകുമാര്‍ പാടിയത്.

  English summary
  Sneha And Sreekumar about their honeymoon plans.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X