For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി മെയില്‍ ഷോവനിസ്റ്റ് പിഗ്? ഭാവന വിഷയത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ...

  By ശ്വേത കിഷോർ
  |

  മേലില്‍ ഒരാണിന്റെ നേരെയും ഉയരില്ല നിന്റെയീ കൈ.. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീയൊരു പെണ്ണായിപോയി.. വെറും പെണ്ണ് - വര്‍ഷം പത്തിരുപത് കഴിഞ്ഞു മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ദി കിംഗില്‍ ഈ മെയില്‍ ഷോവനിസ്റ്റ് ഡയലോഗ് അടിച്ച് കൈയ്യടി വാങ്ങിയിട്ട്. കിംഗില്‍ മാത്രമല്ല, ഒരുപാട് പടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിച്ച് തീയറ്ററില്‍ ആരവമുണ്ടാക്കിയിട്ടുണ്ട് മമ്മൂട്ടി.

  Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് ഭാവനയ്ക്ക് എന്താണ് സംഭവിച്ചുത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

  ഇപ്പോഴിതാ, സിനിമാനടി ഭാവന കൊച്ചിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച മമ്മൂട്ടിക്കെതിരെ വലിയ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്താണ് മമ്മൂട്ടി പറഞ്ഞതില്‍ സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചത്. അതാണ് ഏറ്റവും രസകരമായ കാര്യം. ഭാവനയ്ക്ക് എതിരെ ഒരക്ഷരം പോലും മമ്മൂട്ടി പറഞ്ഞില്ല. പിന്നെയോ?

  എന്താണീ പൗരുഷം

  എന്താണീ പൗരുഷം

  പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല. സംരക്ഷിക്കുന്നവനാണ് പുരുഷന്‍. - സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മമ്മൂട്ടി പറഞ്ഞതാണ് ഇത്. സ്ത്രീയെ സംരക്ഷിക്കുന്ന പുരുഷന്‍. - കേള്‍ക്കാന്‍ സുഖമൊക്കെ ഉണ്ടെങ്കിലും ഇതൊരു ആണ്‍ മേല്‍ക്കോയ്മ നിറഞ്ഞ പ്രസ്താവനയാണ് എന്നാണ് ആളുകള്‍ പറയുന്നത്.

  അഭിമാനമായ സഹോദരി

  അഭിമാനമായ സഹോദരി

  കേരളത്തിന്റെ അഭിമാനമായ സഹോദരി എന്നാണ് നടിയെ മമ്മൂട്ടി വിളിച്ചത്. നിന്റെ സഹോദരന്മാരും സഹോദരിമാരുമാണ് ഇവിടെ കൂടിയിരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു - സഹോദരിയാകാതെ ആര്‍ക്കും ഇവിടെ രക്ഷയില്ലേ. ഇത് തന്നെയല്ലേ സദാചാരക്കാരായ ആങ്ങളമാര്‍ പറയുന്നത്. ഇതില്‍ നിന്നും വ്യത്യാസമാണ് മെഗാസ്റ്റാറിന്റെ വാക്കുകള്‍ക്ക് ഉള്ളതെന്നുമാണ് ചോദ്യങ്ങള്‍.

  ദ റിയല്‍ എം സി പി

  ദ റിയല്‍ എം സി പി

  പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതിലല്ല, സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷന്‍- മമ്മൂട്ടി. പ്രതികരിക്കും എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല. നിങ്ങളാണ് മമ്മൂക്കാ ശരിക്കൂള്ള പുരുഷു. ദ റിയല്‍ എം സി പി - മാധ്യമപ്രവര്‍ത്തകനായ ബിനു ഫല്‍ഗുനന്‍ ഫേസ്ബുക്കില്‍ എഴുതുന്നു. ഇത് തന്നെയല്ലേ മേജര്‍ രവിയും പറഞ്ഞതെന്ന് ചോദിക്കുന്നവരുമുണ്ട്.

  സംരക്ഷണം ഒന്നും വേണ്ട

  സംരക്ഷണം ഒന്നും വേണ്ട

  സംരക്ഷണം ഒന്നും വേണ്ട, ജീവിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന് അവിടെ കൂടിയതില്‍ ഒരു സ്ത്രീ എങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി - ഇതാണ് സിനിമാതാരങ്ങളുടെ പരിപാടി കണ്ട ശേഷം ആളുകള്‍ക്ക് പറയാനുള്ളത്. മമ്മൂട്ടി മാത്രമൊന്നുമല്ല, പ്രമുഖ താരങ്ങള്‍ എല്ലാവരും ഇതേ സംരക്ഷക റോളിലായിരുന്നു എന്ന കാര്യവും വിസ്മരിക്കാന്‍ പാടില്ല.

  മേജര്‍ രവിക്കും കിട്ടി കണക്കിന്

  മേജര്‍ രവിക്കും കിട്ടി കണക്കിന്

  ഭാവനയ്ക്ക് വേണ്ടി ഫേസ്ബുക്കില്‍ വികാരാധീനനായി പോസ്റ്റിട്ട സംവിധായകന്‍ മേജര്‍ രവിക്കും കണക്കിന് കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പോലിസ് പിടികൂടുന്നതിന് മുമ്പ് ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ഥിച്ചോടാ, ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്, ഇനി നീയൊന്നും ഞങ്ങടെ അമ്മപെങ്ങന്‍മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലാ - ഇങ്ങനെയാണ് മേജര്‍ രവി പറഞ്ഞത്.

  എല്ലാ എം സി പിമാരോടും

  എല്ലാ എം സി പിമാരോടും

  ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ... തുടങ്ങിയ പ്രസ്താവനകള്‍ തന്നെയാണ് വിഷച്ചെടിയുടെ വിത്തുകളെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇതിനോട് പ്രതികരിച്ചു. ഇതുതന്നെയാണ് പ്രശ്നം എന്നാല്‍ ഇത്തരം വാക്കുകള്‍ തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സനല്‍കുമാറിന്റെ പ്രതികരണം. പുരുഷമേധാവിത്വമുള്ള സിനിമകളാണ് ഇറങ്ങുന്നതില്‍ 99 ശതമാനവും. പിന്നെങ്ങനെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കും - ന്യായമല്ലേ ചോദ്യം.

  പൂര്‍ണിമ എഴുതുന്നു

  പൂര്‍ണിമ എഴുതുന്നു

  നിങ്ങള്‍ക്കറിയാത്ത ഒരു ഭാവനയുമുണ്ട്.. കൂട്ടരേ.. അരുണ ഷോന്‍ബാഗിനെയും,സൗമ്യയെയും, ജിഷയെയും കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍, ദേഷ്യവും വിഷമവും അടക്കാനാവാതെ ഞങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിച്ച ഭാവന... അവരുടെ നിസ്സഹായാവസ്ഥയില്‍ വിഷമിച്ചും, വ്യവസ്ഥിതികളെ ചീത്തവിളിച്ചും,നാളെ ഇത് എനിക്കോ,നിനക്കോ സംഭവിക്കാമെന്നും പറഞ്ഞ ഭാവന.. നിങ്ങള്‍ മനസ്സില്‍ കണ്ട ഭാവനയൊക്കെ തെറ്റിപ്പോകും കൂട്ടരേ..ശക്തയാണവള്‍.. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഈ വാക്കുകളിലുണ്ട് സംരക്ഷകരോടുളള പ്രതിഷേധം.

  English summary
  Social media criticize Mammootty in Bhavana issue.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X