»   » കോടികള്‍ പ്രതിഫലം വാങ്ങുന്ന താരരാജാക്കന്‍മാര്‍ നല്‍കിയ പിച്ചക്കാശ്! അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരരാജാക്കന്‍മാര്‍ നല്‍കിയ പിച്ചക്കാശ്! അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതി നേരിടുന്നതിനായി കേരളജനത ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്. തങ്ങളാല്‍ക്കഴിയുന്ന സംഭാവനകള്‍ നല്‍കിയാണ് പലരും പ്രളയബാധിതരെ സഹായിക്കാനായി ഇറങ്ങിയിട്ടുള്ളത്. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. നിരവധി പേരുടെ സമ്പാദ്യവും ജീവിതവുമാണ് പേമാരിയില്‍ ഒലിച്ചുപോയത്. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാതാരങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

  മമ്മൂട്ടിയല്ലേ മാതൃക, മോശമാവുമോ ദുല്‍ഖറിനെ ബോളിവുഡ് ഏറ്റെടുത്തു! വിരാട് കോലിയാവാന്‍ താരപുത്രന്‍?

  ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്. അമ്മയുടെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. മലയാള സിനിമ മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നല്‍കിയത്. ഉലകനായകന്‍ കമല്‍ഹസനും 25 ലക്ഷം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് താരസംഘടനയുടെ നിലപാടിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. പത്ത് ലക്ഷം രൂപ പിച്ചക്കാശായി നല്‍കിയ സംഘടനയ്‌ക്കെതിരെ നടക്കുന്ന പൊങ്കാലയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

  താരസംഘടനയുടെ സഹായം

  കേരളത്തിലെ വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി താരങ്ങളും രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നല്‍കിയാണ് താരങ്ങള്‍ ഈ യഞ്ജത്തില്‍ പങ്കുചേര്‍ന്നത്. സംഘടന നല്‍കിയ സഹായം വളരെ കുറഞ്ഞുപോയെന്ന തരത്തിലുള്ള ആക്ഷേപം തുടക്കം മുതലേയുണ്ടായിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയാണ് ഈ തീരുമാനം നട്പ്പിലാക്കിയത്.

  മമ്മൂട്ടി നേരിട്ടെത്തിയെങ്കിലും..

  കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാനായി മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. നാട് മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങിപ്പോവാമെന്നും അതുവരെ ഇതുവരെ തുടരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  മോഹന്‍ലാലും മിണ്ടിയില്ല

  ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ജയറാം, നിവിന്‍ പോളി, ടൊവിനോ തോമസ്, അമല പോള്‍ എന്നിവരും സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി താരങ്ങള്‍ നല്‍കിയ സംഭവനയെക്കുറിച്ച അറിയുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അതേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍ത്തന്നെ താരങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം രൂക്ഷമായി തുടരുകയാണ്.

  യുവതാരങ്ങള്‍ക്കും മിണ്ടാട്ടമില്ല

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ യുവതാരങ്ങള്‍ പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമാവാതെയിരിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. മറഡോണ, നീലി തുടങ്ങിയ സിനിമകളുടെ ഒരുദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്കായി മാറ്റി വെച്ചിരുന്നു. സംവിധായകര്‍ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  സൂര്യയും കാര്‍ത്തിയും നല്‍കിയത്

  അപ്രതീക്ഷിതമായെത്തിയ മഴയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന കേരളത്തെ സഹായിക്കാന്‍ തെന്നിന്ത്യന്‍ താരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയുമാണ് ഈ ഉദ്യമത്തില്‍ ആദ്യം പങ്കാളികളായത്. 25 ലക്ഷം രൂപയാണ് ഇവര്‍ സംഭാവന ചെയ്തത്. തമിഴ് താരങ്ങളാണെങ്കിലും കേരളക്കരയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. താരസംഘടന നടത്തിയ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സൂര്യയായിരുന്നു.

  കമല്‍ഹസനും സഹായവുമായെത്തി

  25 ലക്ഷം രൂപയാണ് കമല്‍ഹസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരിതമാണ് കേരളം അഭിമുഖീകരിക്കുന്നത്. കേരള ജനതയെ സഹായിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമാണ് അദ്ദേഹം കേരളത്തിലെ സഹോദരങ്ങളെ സഹായിക്കാനായി ആവശ്യപ്പെട്ടത്.

  മലയാള താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം

  മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ സംഹാരതാണ്ഡവുമായെത്തിയപ്പോള്‍ കേരളം പകച്ച് നില്‍ക്കുകയാണ്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെയായി വന്‍നാശ നഷ്ടങ്ങളാണ് വിവിധയിടങ്ങിളായി സംഭവിച്ചിട്ടുള്ളത്. അതിനിടയിലാണ് താരങ്ങള്‍ പിച്ചക്കാശ് പോലെ പത്ത് ലക്ഷം രൂപ നല്‍കിയതെന്നാണ് പലരും പറയുന്നത്. സംഭാവനയുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെയും അമ്മയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

  ഫേസ്ബുക്കില്‍ പൊങ്കാല

  അമ്മയുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശന പൊങ്കാലയാണ്. നാനൂറിലധികം അംഗങ്ങളും കോടികള്‍ പ്രതിഫലം ലഭിക്കുന്നവരുമുണ്ടായിട്ടും കേവലം പത്ത് ലക്ഷം രൂപ നല്‍കിയ താരങ്ങള്‍ക്ക് പോയി ചത്തൂടേയെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൈയ്യിലേക്ക് ചെക്ക് നല്‍കുന്ന ചിത്രം സംഘടന പങ്കുവെച്ചിരുന്നു. അതിന് താഴെയായാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  അധ്യാപകരല്ലേ താരങ്ങള്‍

  അധ്യാപക സംഘടനയായ കെഎസ്ടിഎ ഒറ്റ ദിവസത്തെ കലക്ഷനായി നല്‍കിയത് 24 ലക്ഷം, താരസംഘടനയായ അമ്മ നല്‍കിയതോ പത്ത് ലക്ഷം. അധ്യാപകരല്ലേ ശരിക്കും താരങ്ങളെന്നാണ് ഒരാള്‍ ചോദിക്കുന്നത്.

  കോടികള്‍ വാങ്ങുന്നവരാണേ

  ഓരോ സിനിമയ്കായും കോടികള്‍ വാങ്ങുന്നവരാണ് ഇപ്പോള്‍ പിച്ചക്കാശ് നല്‍കിയിട്ടുള്ളത്. സംഘടനയിലെ ഒരു താരം വിചാരിച്ചാല്‍ മാത്രം 10 ലക്ഷം രൂപ ളെുപ്പത്തില്‍ നല്‍കാവുന്നതല്ലേ, 30 ദിവസത്തെ ഷൂട്ടിങ്ങിനായി 3, 4 കോടികള്‍ വാങ്ങുന്ന താരങ്ങളുള്ള സംഘടനയല്ലേ അമ്മ, സാധാരണക്കാരല്ലേ ഇവരെ താരങ്ങളാക്കിയത്. അവരുടെ ആവശ്യത്തിനായി ഒരു കാര്യം ചെയ്യുമ്പോള്‍ പരമാവധി തുക നല്‍കണമായിരുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.

  അമ്മയുടെ പോസ്റ്റ് കാണാം

  അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  സഹായം അഭ്യര്‍ത്ഥിച്ച് ഡബ്ലുസിസിയും

  വിമന്‍ ഇന്‍ സിനിമ കലക്റ്റീവും സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്, കാണൂ.

  English summary
  Social media discussion about Amma's fund

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more