For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  |

  സുരാജ് വെഞ്ഞാറമൂട്-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമ പ്രമേയം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. അച്ഛനും മകനുമായി സുരാജും സൗബിനും മല്‍സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ഒപ്പം കുഞ്ഞപ്പനായി സൂരജ് തേലക്കാടും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, കിടിലന്‍ ചിത്രങ്ങള്‍ കാണാം

  സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, കെന്‍ഡി സിര്‍ഡോ, രാജേഷ് മാധവന്‍, ശിവദാസ് കണ്ണൂര്‍, ഉണ്ണിരാജ ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സുരാജിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. അതേസമയം മലയാളത്തില്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന് തമിഴ് റീമേക്ക് വരുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  നടനും സംവിധായകനുമായ കെഎസ് രവികുമാറാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴില്‍ എടുത്തത്. കൂഗിള്‍ കുട്ടപ്പ എന്ന് പേരിട്ട ചിത്രത്തില്‍ കെഎസ് രവികുമാര്‍ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിന്‌റെ റോളില്‍ എത്തുന്നത്. യോഗി ബാബു, ബിഗ് ബോസ് താരം ദര്‍ശന്‍, ലോസ്ലിയ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴില്‍ എടുക്കുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

  ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. അഭിനയത്തിനൊപ്പം കെഎസ് രവികുമാര്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാണം. കെഎസ് രവികുമാറിന്‌റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ചവരാണ് ശബരിയും ശരവണനും. ഇരുവരുടെയും ആദ്യ സംവിധാന സംരംഭം കൂടിയാണിത്. അതേസമയം കൂഗിള്‍ കുട്ടപ്പന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഒരു മിനിറ്റിന് അടുത്ത് മാത്രം ദൈര്‍ഘ്യമുളള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

  തമിഴ് ടീസറിന് പിന്നാലെ വിമര്‍ശനങ്ങളുമായി എത്തുകയാണ് മലയാളി പ്രേക്ഷകര്‍.
  ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ നശിപ്പിച്ചു എന്നാണ് മലയാളികളുടെ പരാതി. ഒപ്പം മലയാളം സിനിമ തന്നെയാണ് നല്ലതെന്ന് പറഞ്ഞ് ചില തമിഴ് സിനിമാ പ്രേമികളും എത്തിയിട്ടുണ്ട്. സുരാജിന്‌റെ പ്രകടനത്തിന് അടുത്ത് കെഎസ് രവികുമാറിന്‌റെ അഭിനയം എത്തില്ലെന്ന് ചിലര്‍ കുറിച്ചു.

  കൂടാതെ തമിഴിലെ കുട്ടപ്പനെ ട്രോളിയും മറ്റുചിലര്‍ എത്തുന്നുണ്ട്. മലയാളത്തിലേത് പോലെ തമിഴിലെ റോബോട്ടിന് പെര്‍ഫക്ഷന്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം തമിഴ് റീമേക്കിന്‌റെ റിലീസിനായി കാത്തിരിക്കുന്ന ആളുകളുമുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം വരുമെന്ന് മുന്‍പ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള അറിയിച്ചിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഏലിയന്‍ അളിയന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  2019ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാളിന് സഹായത്തിനായി മകന്‍ റോബോട്ടിനെ നല്‍കുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. തമാശ രംഗങ്ങള്‍ക്കൊപ്പം വൈകാരിക നിമിഷങ്ങളുമുളള ചിത്രം എല്ലാവരും ഏറ്റെടുത്തു. മലയാളികള്‍ അതുവരെ കാണാത്ത വ്യത്യസ്തമായൊരു ചലച്ചിത്രാനുഭവം ആണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സമ്മാനിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് സുരാജിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

  നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

  ടീസര്‍

  English summary
  social media reaction on android kunjappan's tamil remake koogle kuttappa teaser goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X