»   » ഐപിഎസുകാരി പോലും കുപ്പായത്തിന്റെ കുടുക്ക് അഴിക്കണം... മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍!

ഐപിഎസുകാരി പോലും കുപ്പായത്തിന്റെ കുടുക്ക് അഴിക്കണം... മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

ഐപിഎസ് മേലുദ്യോഗസ്ഥയെ ബെല്‍ട്ടിന് ചേര്‍ത്ത് അടിവയറ്റില്‍ കുത്തിപ്പിടിക്കുന്ന നായകനെ ഓര്‍മയുണ്ടോ. സിനിമയുടെ പേര് കസബ. നായകനായി അഭിനയിച്ചത് മമ്മൂട്ടി. മമ്മൂട്ടി അവതരിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നായകന്റെ പേര് രാജന്‍ സഖറിയ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടു കോര്‍ക്കാനിറങ്ങിയ ഐ പി എസുകാരിയെക്കൊണ്ട് കുപ്പായത്തിന്റെ ഒരു ബട്ടണും അഴിപ്പിക്കുന്നുണ്ട് സംവിധായകന്‍.

Read Also: ദിലീപിനെ വേട്ടയാടുന്നത് മഞ്ജുവിൻറെ ശാപമോ.. ഒന്നും രണ്ടുമല്ല വിവാദങ്ങൾ...

Read Also: മമ്മൂട്ടി മെയില്‍ ഷോവനിസ്റ്റ് പിഗ്? ഭാവന വിഷയത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ... കുറ്റം പറയാന്‍ പറ്റില്ല!

Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

Read Also: എല്ലാ വിരലുകളും ജനപ്രിയ നായകന് നേരെ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ.. പെടുമോ?

സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഇതോടൊപ്പം ഓര്‍മിക്കണം. സ്ത്രീയെ കീഴ്‌പ്പെടുത്തുന്നവനല്ല സംരക്ഷിക്കുന്നവനാണ് പുരുഷന്‍ എന്നൊക്കെ മമ്മൂട്ടി വലിയ വായില്‍ പ്രസംഗിക്കുമ്പോള്‍ കസബയിലെ പോലെ നായികയെ അധിക്ഷേപിച്ച മമ്മൂട്ടി സ്‌പെഷല്‍ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് സോഷ്യല്‍ മീഡിയയ്ക്ക് ഓര്‍മ വരുന്നത്.

മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥ

മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്? പറഞ്ഞുതരാം. നീ അടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ടു കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും'. 'പിന്നെ വല്ല ആയുധവുമുണ്ടെങ്കില്‍ നീ എനിക്ക് പറഞ്ഞു താ' - എം ടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിഞ്ഞ ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയുടെ ചന്തുവിന്റെ ഡയലോഗാണ്.

മമ്മൂട്ടി സദാചാരപോലീസും കളിക്കും

യെസ് ദേര്‍ യൂ ആര്‍. ഐശ്വര്യ റായ്, സുഷ്മിത സെന്‍ ശ്രേണിയിലേക്ക് മക്കളെ കൈപിടിച്ചുയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അമ്മമാരുടെ വട്ടമേശ സമ്മേളനം. അതല്ലെങ്കില്‍, ഒറ്റപീസ് സ്വിം സ്യൂട്ടിനകത്തൊളിക്കാനാവത്തതെല്ലാം ടിവി ക്യാമറയ്ക്കു മുന്നില്‍ തുറന്നു കാണിക്കാനും, ടേക്ക് എ സ്റ്റെപ് ഹിറ്റ് ദ ആപ്പില്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ മൂടും മുലയും ഇളക്കി നടക്കാനും അതുവഴി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും, മക്കളെ പ്രാപ്തരാക്കാന്‍ മമ്മിമാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌പെഷല്‍ കോച്ചിങ് അല്ലേ?

മമ്മൂട്ടി തന്നെ ദി കിംഗും

മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ കയ്യ് അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷെ നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ് നൗ യൂ ഗെറ്റ് ലോസ്റ്റ്.- ജോസഫ് അലക്‌സ് എന്ന എക്‌സ്ട്രാ ബോണ്‍ ഉള്ള ജില്ലാകളക്ടറായി മമ്മൂട്ടി വേഷമിട്ട ദി കിംഗിലെ അടുത്ത ഡയലോഗാണ്. ജോസഫ് അലക്സ് തന്റെ വ്യക്തിത്വത്തെ അപഹസിക്കുകയും പച്ചത്തെറിവിളിക്കുകയും ചെയ്യുമ്പോഴാണ് സബ് കളക്ടറായ അനുരാ മുഖര്‍ജി അടിക്കാനായി കയ്യോങ്ങുന്നത്. അനുരാധയായി വേഷമിട്ടത് വാണി വിശ്വനാഥ്.

ഏറ്റവും പുതിയതാണ് കസബ

കാണുന്ന സ്ത്രീകളോടെല്ലാം ലൈംഗിക അഭിനിവേശം തോന്നുന്ന ഒരു അസാധാരണ പോലീസ് ഓഫീസറായ രാജന്‍ സഖറിയായിട്ടാണ് മമ്മൂട്ടി കസബയില്‍ വേഷമിട്ടത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഡയലോഗായും ആക്ഷനായും രാജന്‍ സഖറിയ ഇത് പ്രകടിപ്പിക്കുന്നും ഉണ്ട്. മമ്മൂട്ടിക്ക് ചേര്‍ന്നതല്ല ഇതിലെ കഥാപാത്രം എന്ന് ആക്ഷേപം ഉയരുകയും താരങ്ങള്‍ക്കും സംവിധായകനും വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും വരെ ചെയ്തു.

ഇന്‍സ്പെക്ടര്‍ ബല്‍റാം

മമ്മൂട്ടിയുടെ എക്കാലത്തെയും പോപ്പുലര്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങളിലെ ബല്‍റാം. പൗരുഷത്തിന്റെ അവസാന വാക്കായ ബല്‍റാമിന് പക്ഷേ ഒരു കുഴപ്പമുണ്ട്. തികഞ്ഞ എം സി പിയാണ് കക്ഷി. സ്ത്രീകളോട് പുച്ഛം. നീയെന്നും എടീയെന്നുമേ വിളിക്കൂ. സ്ത്രീയുടെ ഒച്ച ഉയര്‍ന്നാല്‍ ബല്‍റാമിന് പിന്നെ സഹിക്കാന്‍ പറ്റില്ല. ഇത് പോലുള്ള ഇഷ്ടം പോലെ സീനുകള്‍ ചിത്രത്തില്‍ കാണാം.

പാലേരി മാണിക്യം

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വലിയ സ്ത്രീവിരുദ്ധ രംഗങ്ങളാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇഷ്ടപ്പെട്ട സ്ത്രീകളെ എന്ത് വില കൊടുത്തും സ്വന്തമാക്കുന്ന അഹമ്മദ് ഹാജിയായി മമ്മൂട്ടി ശരിക്കും ജീവിക്കുക തന്നെയായിരുന്നു. സ്ത്രീവിരുദ്ധതയില്ലാതെ എന്ത് രഞ്ജിത്ത് സിനിമ എന്ന് കരുതി ആളുകള്‍ ആശ്വസിച്ചു എന്നത് വേറെ കാര്യം.

മെഗാസ്റ്റാറിന്റെ ഭാര്യാസങ്കല്‍പം

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരായ്ക്കു വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ. - മോഹന്‍ലാലും മോശമാക്കാന്‍ പാടില്ലല്ലോ. ഇതാണ് മെഗാസ്റ്റാറിന്റെ ഭാര്യാസങ്കല്‍പം. ചിത്രം നരസിംഹം.

അത് പഠിക്കാന്‍ കുട്ടികളും

ക്രിക്കറ്റ് കളിച്ച് ക്ഷീണിച്ച് വരുമ്പോള്‍ ഹോം വര്‍ക്ക് ചെയ്യാനും, മണ്‍സൂണ്‍ സീസണില്‍ മഴ പെയ്യുമ്പോ കുടയില്‍ നിര്‍ത്താനും അവസാനം കൊല്ലപ്പരീക്ഷയ്ക്ക് പൊട്ടുമ്പോള്‍ നെഞ്ചത്തടിച്ച് കരയാനും ഒരു പെണ്ണിനെ വേണം.. വില്‍ യു ബി മൈ ഗേള്‍ - ഇത്തിരിപ്പോന്ന ഒരു കുട്ടിയുടെ വായില്‍ മെഗാസ്റ്റാറിന്റെ ഡയലോഗ് വെച്ചുകൊടുത്ത ചിത്രമാണ് ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍.

ജയറാമിന്റെ പട്ടാഭിഷേകം

ടീ... നീ ഒച്ചവെച്ച് നിന്റെ ആങ്ങളമാരെ കൂട്ടരുത്. നീ എന്തു പറഞ്ഞാലും ഇവിടത്തെ തമ്പുരാക്കന്മാരത് വിശ്വസിക്കും. അവര്‍ വന്നാല്‍ എന്റെ കൈയ്യും കാലും അടിച്ചൊടിക്കുമായിരിക്കും. പക്ഷെ രക്ഷപ്പെട്ട് ഞാന്‍ പുറത്തുപോയാല്‍ പിന്നെ ഈ കോവിലകം വിട്ട് പുറത്തിറങ്ങാന്‍ പറ്റാത്തവിധം നാറ്റിക്കും നിന്നെ ഞാന്‍. പിന്നീട് കൊച്ചുതമ്പുരാട്ടീടെ കിടപ്പറയില്‍ ആനക്കാരനെ വിളിച്ചുകയറ്റി സല്‍ക്കരിച്ച കഥ നാട്ടിലെങ്ങും പാട്ടാക്കും. തമ്പുരാട്ടിക്കുട്ടീടെ ശരീര ശാസ്ത്രം നാട്ടുകാര്‍ മുഴുവന്‍ പാടി നടക്കും. അന്ന് ഞാന്‍ പറഞ്ഞതുപോലെ പള്ളിക്കെട്ട് നടക്കാതെ മൂത്ത് നരച്ച് ഇതിനകത്ത് ഇരിക്കേണ്ടി വരും നിനക്ക്.' - ജയറാം സിനിമകളിലെ നിരവധി സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ ഒന്ന്.

English summary
Social media troll Mammootty famous cinema dialogues

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam