»   » മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

Written By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ അതേ പേരില്‍ രഞ്ജിത്ത് സിനിമയാക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തെ കാത്തിരിയ്ക്കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു നേരത്തെ റിലീസ് ചെയ്ത ടീസറും.

കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പനായി ബിജു മേനോനും ലീലയായി പാര്‍വ്വതി നമ്പ്യാരുമാണ് എത്തുന്നത്. ബിജുവും പാര്‍വ്വതിയും ചിത്രത്തിലെ ആദ്യത്തെ ചോയിസ് ആയിരുന്നില്ല. ചിത്രത്തെ കുറിച്ച് കൂടുതലറിയാം, തുടര്‍ന്ന് വായിക്കൂ.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

ഏറെ ജനശ്രദ്ധനേടിയ ഉണ്ണി ആറിന്റെ കഥയാണ് ലീല. കുട്ടിയപ്പന്‍ എന്ന കഥാപാത്രവും ജനങ്ങള്‍ക്കിടയില്‍ സുപരിചിതനായി. എന്നാല്‍ കഥയില്‍ നിന്നും സിനിമയിലെത്തുമ്പോള്‍ ഒത്തിരി മാറ്റങ്ങളുണ്ടെന്നും, ലീല ഒരിക്കലുമൊരു ആര്‍ട്ട് ഫിലിം അല്ലെന്നും ഉണ്ണി ആര്‍ പറയുന്നു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നേരത്തെ ടിപി രാജവീനിന്റെ പാലേരി മാണിക്യവും ഞാനും സിനിമയാക്കിയെങ്കിലും ഇതാദ്യമായാണ് രഞ്ജിത്ത് മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ ചെയ്യുന്നത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

ചിത്രത്തിലെ കുട്ടിയപ്പന്‍ എന്ന കഥാപാത്രം ആര് ചെയ്യും എന്നത് വലിയ ചോദ്യമായിരുന്നു. മോഹന്‍ലാലിന്റെ പേരാണ് ആദ്യം പറഞ്ഞു കേട്ടത്. എന്നാല്‍ അത് പിന്നീട് ശങ്കര്‍ രാമകൃഷ്ണനിലെത്തി. മമ്മൂട്ടിയാണ് കുട്ടിയപ്പനെ അവതരിപ്പിയ്ക്കുന്നതെന്ന് ഏതാണ്ട് തീരുമാനിച്ചതുപോലെയായി. പിന്നീട് രഞ്ജിത്ത് ബിജു മേനോനെ തീരുമാനിക്കുകയും അത് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

ലീല എന്ന ടൈറ്റില്‍ റോളിലേക്ക് ഒരു കരുത്തുറ്റ നായിക നടിയായിരുന്നു വേണ്ടിയിരുന്നത്. ആദ്യം പരിഗണിച്ചത് ആന്‍ അഗസ്റ്റിനെയും റീമ കല്ലിങ്കലിനെയുമായിരുന്നു. എന്നാല്‍ മറ്റ് പലകാരണങ്ങള്‍ കൊണ്ടും ഇവരില്‍ നിന്ന് അവസരം പാര്‍വ്വതി നമ്പ്യാരിലെത്തി.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നത് മാത്രമല്ല, ലീലയെ കുറിച്ച് നിങ്ങളറിയേണ്ടത്

ഇതുവരെ ഒത്തിരി ചിത്രങ്ങളില്‍ കോട്ടയം സ്ലാങ് ഉപയോഗിച്ചെങ്കിലും, യഥാര്‍ത്ഥ കോട്ടയം ഭാഷ ഉപയോഗിയ്ക്കുന്നത് ലീലയാണ്. കോട്ടയത്തു നിന്ന് അച്ചായന്‍ ചിത്രങ്ങള്‍ മാത്രമേ മലയാളികള്‍ കണ്ടിട്ടുള്ളൂ. അച്ചായന്മാരല്ലാത്ത കോട്ടയത്തുകാര്‍ എങ്ങിനെ എന്ന് ലീല പറയും.

English summary
Here are few interesting facts about 'Leela' that you would want to know.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam