twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൈലോക്ക് കാണുന്നതിന് മുന്‍പ് അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍! വീണ്ടും മമ്മൂട്ടിയുടെ മാസ് ചിത്രമാണ്

    |

    2019 ല്‍ ഇറങ്ങിയ സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. രണ്ട് നൂറ് കോടി ചിത്രമടക്കം ബോക്‌സോഫീസിലും വലിയ തരംഗമാണ് മമ്മൂട്ടി സൃഷ്ടിച്ചത്. പുതിയ വര്‍ഷത്തില്‍ അടുത്ത ഹിറ്റിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ കഴിഞ്ഞ ക്രിസ്തുമസ് റിലീസ് തീരുമാനിച്ചിരുന്ന ഷൈലോക്ക് ആണ് അടുത്ത ദിവസം റിലീസിനെത്തുന്നത്.

    ജനുവരി 23 ന് തിയറ്ററുകളിലേക്ക് എത്തിക്കുന്ന സിനിമയുടെ അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷൈലോക്ക് കാണുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ സിനിമയെ കുറിച്ചിള്ള ചില സവിശേഷതകള്‍ ഇങ്ങനെയാണ്.

    ഷൈലോക്കിന്റെ വിശേഷങ്ങള്‍

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയാണെന്നുള്ളത് തന്നെയാണ് ഷൈലോക്കിന്റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന്. സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ടൈറ്റില്‍ കഥാപാത്രമായ ഷൈലോക്കിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള റോളിലെത്തുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. കറുപ്പ് നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കൂളിങ് ഗ്ലാസും ധരിച്ചുള്ള താരത്തിന്റെ ഫോട്ടോ ആരാധകര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

      ഷൈലോക്കിന്റെ വിശേഷങ്ങള്‍

    ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന സ്റ്റില്‍സ് വൈറലായത് പോലെ ഷൈലോക്കിലെ ടീസറുകളും പാട്ടും പ്രതീക്ഷകള്‍ക്ക് ആക്കാം കൂട്ടി. മമ്മൂട്ടിയുടെ മാസ് കഥാപാത്രമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള ടീസറായിരുന്നു പുറത്ത് വന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമയാണെന്നുള്ളതും ഇതില്‍ നിന്നാണ് വ്യക്തമായത്. മാത്രമല്ല അടുത്തിടെ ചിത്രത്തിലെ കിടിലനൊരു ബാര്‍ സോംഗും പുറത്ത് വന്നിരുന്നു. ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റിയാലിറ്റി ഷോ യിലെ മത്സരാര്‍ഥികളായ ശ്വേത അശോക്, നന്ദ ജി ദേവന്‍, നാരായണി ഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

    ഷൈലോക്കിന്റെ വിശേഷങ്ങള്‍

    ഷൈലോക്ക് സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാധിരാജ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം മാസ്റ്റര്‍പീസ് എന്ന സിനിമ ഒരുക്കി. മാസ്റ്റര്‍പീസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഇതേ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

     ഷൈലോക്കിന്റെ വിശേഷങ്ങള്‍

    താരസമ്പന്നമായൊരു ചിത്രമാണിത്. മമ്മൂട്ടിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഷൈലോക്കില്‍ നായകനായി അഭിനയിക്കുന്നത് തമിഴ്നടന്‍ രാജ് കിരണാണ്. മീനയാണ് നായിക. ഇവരെ കൂടാതെ സിദ്ദിഖ്, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, അര്‍ഥന, അംബിക മോഹന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട. സംവിധായകന്‍ അജയ് വാസുദേവ് സംവിധാനത്തിനൊപ്പം അഭിനയിക്കുന്നുണ്ടെന്നുള്ളതുമാണ് മറ്റൊരു പ്രത്യേകത. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.

    English summary
    Some Reasons To Watch Mammootty Starrer Shylock
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X