»   » ഞാനും ഞാനുമെന്റാളും...പൂക്കള്‍ .. മഴയെ...2016 ല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രണയഗാനങ്ങള്‍ ഏതൊക്കെ??

ഞാനും ഞാനുമെന്റാളും...പൂക്കള്‍ .. മഴയെ...2016 ല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രണയഗാനങ്ങള്‍ ഏതൊക്കെ??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നതിനും വളരെ മുന്‍പേ ആസ്വാദക ഹൃദയം കീഴടക്കാറുണ്ട് ചില പാട്ടുകള്‍. സിനിമ തന്നെ ഓര്‍മ്മിക്കപ്പെടുന്നത് പാട്ടിലൂടെയുമാവാം. 2016 ലെ ഗാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അത്തരം ചില മികച്ച പ്രണയഗാനങ്ങള്‍ കാണാം.

മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കലി, ആനന്ദം, വേട്ട തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികവുറ്റ പ്രണയ ഗാനങ്ങളുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നാല് ഗാനങ്ങള്‍ ഏതൊക്കയാണെന്ന് നോക്കിയാലോ...

പൊടിമീശ മുളയ്ക്കണ പ്രായം

സൂരജ് ടോം സംവിധാനം ചെയ്ത പാവയില്‍ പി ജയചന്ദ്രന്‍ ആലപിച്ച ഗാനമാണിത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ജയചന്ദ്രന്റെ ശബ്ദമാധുര്യം വളരെ പെട്ടെന്നുതന്നെ ആസ്വാദക ഹൃദയം കീഴടക്കി. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പള്ളിയുടെയും പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ പ്രണയഗാനം.

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ ഗാനം വൈറലായി. കോളേജ് പശ്ചാത്തലത്തിലൊരുക്കിയ മനോഹരമായ പ്രണയഗാനം. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. കേരളത്തിലെ കലാലയങ്ങള്‍ ഒന്നടങ്കം ഏറ്റുപാടിയ ഗാനം കൂടിയാണിത്.

മഴയെ മഴയെ

ജെയിംസിന്റെയും ആലീസിന്റെയും പ്രണയത്തിന് കൂടുതല്‍ സൗന്ദര്യം നല്‍കിയ ഗാനം. പ്രണയവും വിവാഹവും വിവാഹനന്തര ജീവിതവും മനോഹരമായ ഫ്രെയിമിനുള്ളില്‍ മാറി മറിയുന്നതിനിടെ പ്രേക്ഷക ശ്രദ്ധ മുഴുവനും ലഭിച്ച പ്രണയഗാനം. ആലീസിന്റെയും ജെയിംസിന്റെയും പ്രണയം എങ്ങനെയാണെന്നും എവിടെത്തുടങ്ങിയെന്നുമറിയാന്‍ ഈ ഗാനം കണ്ടാല്‍ മതി.

പൂക്കള്‍ പനിനീര്‍പ്പൂക്കള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ജെറി അമല്‍ദേവിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ വളരെ മനോഹരമായൊരു പ്രണയഗാനം.പഴയ കാല ഗാനങ്ങളുടെ പുനരാവിഷ്‌കരണമെന്ന് തോന്നിപ്പിക്കുന്ന ഗാനം. യേശുദാസും മാധുരിയും ഒന്നിനൊന്ന് മത്സരിച്ച് ആലപിച്ച് സുന്ദരമാക്കിയ ഗാനം.

English summary
It was also a great year for the Malayalam music industry. We witnessed the comeback of some legendary singers and debut of some highly promising musicians, this year. Here we present some of the best love songs of 2016.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam