twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് വിഎഫ്എക്സ് അല്ല, അഭിനയിക്കാൻ പേടിയായിരുന്നു, കുഞ്ഞപ്പനിലെ റിസ്ക്കി രംഗത്തെ കുറിച്ച് സൂരജ്

    |

    ഈ അടുത്ത കാലത്ത് ഇറങ്ങിയ നന്മനിറഞ്ഞ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സുരാജ്, സൗബിൻ എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിലെ പ്രധാന ഹൈലറ്റ് ചിത്രത്തിലെ റോബോ ആയിരുന്നു. ഭാസ്കര പൊതുവാളിനോടൊപ്പം മുണ്ടും ഷർട്ടും ധരിച്ച് കവലയിലൂടെ നെഞ്ച് വിരിച്ച് പോകുന്ന കുഞ്ഞപ്പൻ എന്ന റോബോയെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. റോബോയ്ക്ക് പിന്നിൽ മനുഷ്യനാണെന്നും അത മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സൂരജ് തേലക്കാട് ആണെന്ന് അറിഞ്ഞതോടെ പ്രേക്ഷരുടെ അമ്പരപ്പ് ഡബിൾ ആയിരിക്കുകയാണ്.

    ആൻഡ്രോയ്ഡ് കുഞ്ഞപ്പന് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചുവെങ്കിലും കുഞ്ഞപ്പനാകുക എന്നത് അത്ര എളുപ്പമേറിയ സംഗതിയല്ലായിരുന്നു. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് സൂരജ് ആഡ്രോയ്ഡ് കുഞ്ഞപ്പനായി മാറിയത്. ഒരുപാട് വേദനയും കഷ്ടപ്പാടും സഹിച്ചതിന്റെ ഫലമാണ ഇപ്പോഴുളള സന്തോഷമെന്ന് സൂരജ് പറയുന്നു. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ആഡ്രോയ്ഡ് കുഞ്ഞപ്പാനായി മാറിയ കഥ പങ്കുവെച്ചത്.

     അനുഭവിച്ച കഷ്ടപ്പാട്


    റേബോർട്ടിന്റെ വേഷത്തിൽ ജീവിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. വസ്ത്രത്തിന് ഏകദേശം അഞ്ച് കിലോ ഓളം ഭാരമുണ്ടായിരുന്നു. തനിയ്ക്ക് 25 കിലോ ആയിരുന്നു ഭാരം. റോബോർട്ടിന്റെ വസ്ത്രം ധരിക്കാനും ഊരാനും കുറച്ച് സമയം എടുക്കുമായിരുന്നു . ബ്രേക്ക് ഇല്ലാതെ ഷൂട്ട് ചെയ്യുമ്പോൾ ഊരിയിട്ട് പിന്നെയും അണിയുന്നത് ബുദ്ധിമുട്ടായിരുന്നു. അതുകാരണം ഷൂട്ടിങ് തീരുവോളം ഇത് ഇട്ടിട്ട് നിൽക്കുമായിരുന്നു. ബാത്ത റൂമിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല. വേഷം അഴിക്കുമ്പോൾ തന്നെ വിയർത്ത് ഒരു പരുവമാകുമായിരുന്നു.

    സുരാജേട്ടന്റെ ഉപദേശം

    ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ തനിയ്ക്ക് പനി പിടിച്ചു. ഇത് കണ്ട സുരാജേട്ടൻ ഒരു ദിവസം എന്നെ കരവാനിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു, നീ തലമുടി വെട്ടണം. ഇല്ലെങ്കിൽ സിനിമ കഴിയുമ്പോഴേക്കും നീരിറങ്ങി വയ്യാതെയാകുമെന്ന്. അങ്ങനെ എന്റെ പ്രിയപ്പെട്ട തലമുടി വെട്ടി കളയുകയായിരുന്നു.

     കാണാപ്പാഠം  പഠിച്ചു

    തുടക്കത്തിൽ റോബോർട്ട് വേഷമിട്ട് നടക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അതുപോലെ കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ചാണ് ഡയലോഗുകൾ പഠിച്ചെടുത്തത്. പത്താം ക്ലാസിൽ പോലും എടുക്കാത്ത പരിശ്രമമാണ് ഈ ചിത്രത്തിനു വേണ്ടി എടുത്തത്. റോബോർട്ട് സംസാരിക്കു പോലെ സംസാരിക്കണം തെറ്റിയാൽ നാട്ടുഭാഷ പറഞ്ഞു പോലും രക്ഷപ്പെടാൻ സാധിക്കില്ല. ഞാൻ ഡയലോഗ് തെറ്റിച്ചാൽ ഒപ്പമുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി കുത്തിയിരുന്ന് കാണാപ്പാഠം പഠിക്കുകയായിരുന്നു.

     ഏറ്റവും റസ്ക്കായി തോന്നിയത്

    സിനിമയിലെ ഏറ്റവും റിസ്കായിട്ട് തോന്നിയത് അവസാനരംഗമാണ്. തലയ്ക്കടിക്കുന്ന രംഗമൊന്നും വിഎഫ്എക്സ് അല്ല,ഞാൻ ആ വേഷത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ഈ ഭാരമുള്ള വേഷമിട്ടുകൊണ്ടാണ് താഴെ വീഴുന്ന രംഗമൊക്കെ അഭിനയിച്ചത്. ആ രംഗ ചെയ്യുമ്പോൾ കുറച്ച് പേടിയുണ്ടായിരുന്നു.. സംവിധായകന്റെയും മറ്റുള്ളവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് നന്നായി ചെയ്യാൻ സാധിച്ചത്- സൂരജ് പറഞ്ഞു

    Read more about: suraj സുരാജ്
    English summary
    sooraj thelakkadu reveals risky seen in Android Kunjappan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X