twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്, എന്നാൽ പ്രിയനടന്‍ ഇവരല്ലെന്ന് ഉര്‍വശി

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് ഉർവശി.1980- 90 കളിൽ സിനിമയിൽ എത്തിയ ഉർവശി വളരെ പെട്ടെന്ന് തന്നെ മുൻനിര നായകന്മാരുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ശോഭിക്കാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കാത്ത നടിയായിരുന്നു ഉർവശി. നായികയായി തിളങ്ങുമ്പോൾ തന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് ഉർവശി.

    2020 സിനിമയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ലെങ്കിലും പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധക്കപ്പെട്ട താരമായിരുന്നു നടി ഉർവശി പോയവർഷം മലായാളത്തിലും തമിഴിലുമായി നാല് ചിത്രങ്ങളായിരുന്നു റിലീസിനെത്തിയത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിൽ ഒരു ചിത്രവും തമിഴിൽ മൂന്ന് ചിത്രങ്ങളുമായിരുന്നു 2020 ൽ പ്രദർശനത്തിനെത്തിയത്. തെന്നിന്ത്യൻ സിനിമയുടെ മുൻനിര താരങ്ങൾക്കൊപ്പ കരിയർ ആരംഭിച്ച ഉർവശി യുവതാരങ്ങൾക്കൊപ്പവും തിളങ്ങാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട നടന്മാരെ കുറിച്ച് വെളിപ്പടുത്തുകയാണ് താരം. മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    പ്രിയപ്പെട്ട നടൻ

    തെന്നിന്ത്യയിലെ മുൻനിര താരങ്ങളോടൊപ്പവും യുവതാരങ്ങളോടൊപ്പവും ഒരുപോലെ തിളങ്ങാൻ ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ഉർവശി തന്റെ ഇഷ്ട നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഇഷ്ട നടനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഭരത് ഗോപിയാണ് നടിയുടെ ഇഷ്ട നടൻ. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ...മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്കില്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെയാണവര്‍. പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയില്ല.

    ഇഷ്ടപ്പെടാനുളള  കാരണം

    എന്നാല്‍ എക്കാലത്തേയും എന്റെ ഇഷ്ട നടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ എപ്പോഴും മനസില്‍ വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്.ഒരു നായകന്റെ കെട്ടുകാഴ്ച്ചകളൊന്നും ആവശ്യമില്ലാത്ത നടനാണ് ഭരത് ഗോപി. താന്‍ അദ്ദേഹത്തെ ഗോപി മാമ എന്നാണ് വിളിച്ചിരുന്നത്. ഭരത് ഗോപി കഴിഞ്ഞാല്‍ പിന്നെ തിലകന്‍, നെടുമുടി വേണു എന്നിവരാണ് പ്രിയപ്പെട്ടവര്‍. പുതിയ തലമുറയെടുക്കുമ്പോള്‍ പൃഥ്വി, ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ടൊവിനോ, എന്നിവരെയെല്ലാം ഇഷ്ടമാണെന്ന് ഉർവശി പറഞ്ഞു.

    മലയാളത്തിലെ  ഇടവേള

    മലയാള സിനിമകൾ വളരെ ശ്രദ്ധിച്ച് മാത്രമാണ് ഉർവശി . അതിനുള്ള കാരണവും നടി മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ... ''തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും. എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തിൽ''. ഉര്‍വശി പറയുന്നു.

    മലയാള സിനിമ

    പോയ വർഷം നാല് ചിത്രങ്ങളാണ് ഉർവശിയുടേതായി പുറത്തു വന്നത്. 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന വരനെ ആവശ്യമുണ്ട് ആണ് പുറത്തു വന്ന മലയാള ചിത്രം. സുരേഷ് ഗോപി,ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വൻ വിജയമായിരുന്നു ചിത്രം. ലോക്ക് ഡണിന് മുൻപ് പുറത്തു വന്ന ചിത്രമായത് കൊണ്ട് തന്നെ തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഒരു ഫീൽഗുഡ് സിനിമയായിരുന്നു ഇത്.

    Read more about: urvashi mammoottty mohanlal
    English summary
    soorarai pottru actress urvashi reveals her favorite actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X