For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എപ്പോഴും വിളിക്കും, മഞ്ജു വാര്യർ സംഭവമാണ്; ആരാധന തോന്നിയിട്ടുണ്ടെന്ന് സൗബിൻ ഷാഹിർ

  |

  മലയാളത്തിൽ സുപരിചിതനായ നടനാണ് സൗബിൻ ഷാഹിർ. അസിസ്റ്റന്റ് ഡയരക്ടറായി തുടക്കം കുറിച്ച് പിന്നീട് അഭിനയ രം​ഗത്തേക്ക് ചുവട് വെച്ച സൗബിൻ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിച്ചു. മട്ടാഞ്ചേരി ശൈലിയിലുള്ള സംസാരമാണ് സൗബിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

  സിനിമകളിൽ കോമഡി വേഷം, നായക വേഷം, സഹ നടൻ തുടങ്ങി എല്ലാ റോളുകളും സൗബിൻ ചെയ്തിട്ടുണ്ട്. ജിന്ന് ആണ് സൗബിന്റെ ഏറ്റവും പുതിയ സിനിമ. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ലിയോണ ലിഷോയും പ്രധാന വേഷം ചെയ്യുന്നു.

  Also Read: അവരെന്നോട് എന്തിനിങ്ങനെ ചെയ്തുവെന്ന് അറിയില്ല; ഇന്നും മനസിലെ തീരാവേദനയായ സംഭവത്തെ കുറിച്ച് വിധുബാല

  അന്തരിച്ച നടി കെപിഎസി ലളിതയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു ജിന്ന്. പല കാരണങ്ങളാൽ റിലീസ് നീണ്ട് പോവുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി സൗബിൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

  Also Read: അവസാന കാലത്ത് അച്ഛന്റെ പെരുമാറ്റത്തിൽ മാറ്റം; കൊച്ചുമകൻ എടാ എന്ന് വിളിച്ചപ്പോൾ; ഷോബി തിലകന്റെ വാക്കുകൾ

  'ഞാൻ അസിസ്റ്റന്റ് ഡയരക്ടർ ആയിരുന്ന സമയത്ത് ആദ്യ ക്ലാപ്പ് ചെയ്യുന്നത് ലളിതാമ്മയുടെ മുഖത്ത് ആണ്, ക്രോണിക് ബാച്ചിലറിലെ സമയത്ത്. അമ്മ പോവുന്നതിന് മുമ്പ് ഭീഷ്മപർവത്തിലാണ് ഒരുമിച്ച് വർക്ക് ചെയ്തത്. പണ്ട് മുതലേ അസിസ്റ്റ് ചെയ്യുന്ന പടത്തിൽ അവരുണ്ടാവും'

  'അമ്മയെ പോലെ തന്നെയാണ്. കുറേ നാളായി നമ്മളെ ചിരിപ്പിച്ചും കരയിപ്പിച്ചും നിന്ന ആളാണ്. മരണത്തിൽ വിഷമമുണ്ട്. ജിന്ന് അപ്പോൾ ഇറങ്ങുന്നതിനേക്കാളും ഇപ്പോൾ ഇറങ്ങുന്നതിൽ സന്തോഷമുണ്ട്. അമ്മയെ വീണ്ടും ലൈവ് ആയി കാണാൻ പറ്റുമല്ലോ'

  അവസാനം കണ്ട സിനിമ അറിയിപ്പ് ആണ്. അടിപാെളി ആയിരുന്നു. കണ്ട ഉടനെ മൂന്ന് പേരെയും വിളിച്ചു. കള്ളത്തരമില്ലാത്ത സംസാരമാണ് ഷൈനിനും ഷെയ്ൻ നി​ഗത്തിനും. അവരുടെ സംസാരം ഇഷ്ടമാണെന്നും സൗബിൻ പറഞ്ഞു.

  മഞ്ജു വാര്യരോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും സൗബിൻ മറുപടി നൽകി. പണ്ട് മുതലേ ഉള്ള സൂപ്പർ സ്റ്റാർ അല്ലേ മലയാളത്തിലെ. ആരാധനയുണ്ട്, വേറൊരു സ്നേഹം തന്നെ. എപ്പോഴും വിളിക്കാറുമുണ്ട്. വേറൊരു സംഭവം തന്നെയാണ്. ഞങ്ങളുടെ ഇറങ്ങാൻ പോവുന്ന പടം വെള്ളരിപട്ടണം ആണ്. റാണി പത്മിനിയിലും വർക്ക് ചെയ്തിട്ടുണ്ട്'

  'സിനിമയുടെ റിവ്യൂ ഫസ്റ്റ് ഹാഫിൽ തന്നെ വരുന്നതിനോട് ഒട്ടും താൽപര്യമില്ല. സിനിമ പൂർണമായും കണ്ട ശേഷം അതിനെക്കുറിച്ച് പറയാം. നല്ല പടങ്ങളെ എല്ലാവരും ഒരിക്കലും മോശം എന്ന് പറയില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും സിനിമയ്ക്ക് സിനിമയുടേതായ പവർ ഉണ്ട്'

  സുഹൃദ് ബന്ധത്തിന്റേ പേരിൽ സിനിമ ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. മോശം സിനിമയെന്ന് കരുതി ആരും സിനിമ ചെയ്യുന്നില്ലെന്നും സൗബിൻ പറഞ്ഞു.

  കരിയറിൽ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് സൗബിൻ. അടുത്തിടെ പുറത്തിറങ്ങിയ സൗബിന്റെ ഭൂരിഭാ​ഗം സിനിമകൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. ഇതിനിടെ ആണ് ജിന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ചതുരത്തിന് ശേഷം സിദ്ധാർത്ഥ് ഭരതന്റേതായി പുറത്തിറങ്ങുന്ന സിനിമ ആണ് ജിന്ന്. ചതുരത്തിന് മുമ്പേ തുടങ്ങിയ സിനിമ ആയിരുന്നു ഇത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമ ആയിരുന്നു ചതുരം.

  Read more about: soubin shahir manju warrier
  English summary
  Soubin Shahir Open Up About His Friendship With Manju Warrier; Says She Is Special
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X