»   »  Soubin: സൗബിനും മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ? താരം പറയുന്നതിങ്ങനെ...

Soubin: സൗബിനും മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ? താരം പറയുന്നതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കൃസ്പിനെ പ്രേക്ഷകരാരും അത്രവേഗം മറക്കില്ല. ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ആ ഡയലോഗ് ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ലാലേട്ടൻ മമ്മൂക്ക ഡലോഗാണ്. എന്നാൽ ഇത് പ്രേക്ഷകരും താരങ്ങളും ഫാൻസും ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. അതെസമയം ആ രസികൻ ഡയലോഗിനു പിന്നിൽ ഒരു കഥയുണ്ടത്രേ.

ഇന്ദ്രന്‍സേട്ടന്റെ നേട്ടത്തെ ചെറുതാക്കണോ‍,അംഗീകാരം കിട്ടുമ്പോള്‍ അപമാനിക്കുന്നത് അല്പത്തരം

മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സൗബിൻ ആക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഡയലോഗ് പറ‍ഞ്ഞത് ശരിയ്ക്കും കാര്യം മനസിലാകാതെയായിരുന്നെന്ന് സൗബിൻ പറഞ്ഞു. പിന്നീട് താൻ ഇതിനെ പറ്റി അന്വേഷിച്ചിരുന്നുവെന്നും താരം പറഞ്ഞു.

അവൾ വരട്ടെ, പുതിയ സഹോദരിമാരെ സ്വീകരിക്കാൻ!! മേരിക്കുട്ടിയെ കുറിച്ച് സാറ ഷെയ്ഖ

മനസിലാകാതെ പറഞ്ഞ ഡയലോഗ്

ആ രസികൻ ഡയയലോഗ് ശരിയ്ക്കും തനിയ്ക്കും ഒന്നും മനസിലാകാതെയായിരുന്നു അവതരിപ്പിച്ചത്. എന്നാൽ അതിനു ശേഷം ഇതിനെ കുറിച്ച് ചിത്രത്തിലെ തിരക്കഥകൃത്ത് ശ്യാം പുഷ്കരനോട് ചോദിക്കുകയും ചെയ്തിരുന്നു. ആ നിനക്ക് അതു മനസിലായില്ലല്ലോ, അതാണ് ഇത് ചെയ്യുമ്പോൾ നല്ലത്. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറിയാത്തത് കൊണ്ട് നിനക്കിതു കറക്ടായിട്ടു ചെയ്യാൻ പറ്റുമെന്നും ശ്യം അന്ന് പറ‍ഞ്ഞിരുന്നു.

കളിയാക്കിയതാണോ

എന്നാൽ അന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു എന്നെ പരിഹസിച്ചതാണോ എന്ന്. എന്നാൽ അദ്ദേഹത്തിന്റെ മറുപടി ആരേയും കളിയാക്കിതയല്ല, എല്ലാം നല്ലതിനു വേണ്ടിയാണെന്നായിരുന്നു. ഞാനൊന്നും അറിയാതെയാണ് ഇത് ചെയ്തതെന്നും പറയുകയും ചെയ്തു. എന്നാൽ പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത്. രസമുളളൊരു ആക്ഷോപഹാസ്യമായിരുന്നു ആ ഡയലോഗ്.

കൊച്ചിക്കാരൻ തന്നെ

അഭിമുഖത്തിൽ താൻ ഒരു കൊച്ചിക്കാരനാണെന്നു പല തവണ ആവർത്തിച്ചിരുന്നു. സിനിമയിൽ എത്തിയെന്നു കരുതി ഒളിച്ചു നടക്കാനാകില്ല. ആദ്യമൊക്കെ സൗബിൻ എന്ന് വിളിച്ച് പിളളേരു ഓടി വന്നു സംസാരിക്കുമായിരുന്നു. എന്നാൽ ഇപ്പേ ദേ അവൻ പിന്നെം ഇവിടെത്തെന്നെ, തൊപ്പീം വച്ച് നടക്കുവാണല്ലെ എന്നൊക്കെ അവർ പറയും. ഞാൻ ഇപ്പോഴും തട്ടുകടയിൽ പോകാറുണ്ട്. സൈക്കിളിലൊക്കെ പുറത്തു പോകും. പുറത്തു പോയി ഒരു സർബത്തൊക്കെ കുടിച്ചാലെ ഒരു സുഖമുള്ളുവെന്നും താരം പറഞ്ഞു. ഇപ്പോൾ കൊച്ചിക്കാർക്ക് എന്നെ നല്ല കണ്ടു പരിചയമാണെന്നും സൗബിൻ പറഞ്ഞു.

മമ്മൂട്ടിയുമായെരു ബന്ധമുണ്ട്

മമ്മൂട്ടിയുമായി ഒരു ബന്ധം സൗബിനുണ്ട്. ആ കഥ പലർക്കും അറിയില്ല. അതും സൗബിൻ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്ന ക്രോണിക്കൽ ബാച്ചിലറിലെ സഹസംവിധായകനായിരുന്നു സൗബിൻ. ഡിഗ്രിക്കു പഠിക്കുന്ന സമയം. ഇന്നത്തെ പോലെ പൊക്കവും വണ്ണവുമൊന്നും താനിയ്ക്ക് ഇല്ലായിരുന്നു. സിനിമ തുടങ്ങി 20ാം ദിവസമാണ് മമ്മൂക്ക സെറ്റിൽ എത്തുന്നത്. അന്ന് അദ്ദേഹത്തെ കൂട്ടാൻ സിദ്ദിഖ് സാർ തന്നെയായിരുന്നു പറ‍ഞ്ഞുവിട്ടിരുന്നത്. കൂട്ടത്തിൽ പടത്തിന്റെ തിരക്കഥയും തന്നയച്ചിരുന്നു.

മമ്മൂക്കയുടെ ചോദ്യം എന്നെ ഞെട്ടിച്ചു

താജിലായിരുന്നു മമ്മൂക്ക താമസിച്ചിരുന്നത്. തന്നെ കണ്ടതും അദ്ദേഹം ചോദിച്ചു എന്താ! ചിത്രത്തിന്റെ സഹസംവിധായകനാണെന്നു ഞാൻ പറ‍ഞ്ഞു. അദ്ദേഹം എന്നെ ആകെ മൊത്തത്തിൽ ഒന്നും നോക്കി. പിന്നീട് അടുത്ത ചോദ്യം എന്തു ചെയ്യുന്നു എന്നായിരുന്നു. ചിത്രത്തിന്റെ സഹസംവിധായകനാണെന്ന് വീണ്ടും മറുപടി കൊടുത്തു. അതല്ല പഠനം എന്താണെന്നു അദ്ദേഹം വീണ്ടും ഗൗരവത്തിൽ ചോദിച്ചു. ഡിഗ്രി എന്ന് പറ‌‍ഞ്ഞു. കംപ്ലീറ്റ് ചെയ്തോ എന്ന് വീണ്ടും ചോദ്യം. ഇല്ല, ആദ്യ വർഷമാണെന്ന് പറഞ്ഞു. എങ്കിൽ നീ പൊക്കോ, പഠിത്തം കഴിഞ്ഞ് വന്നാൽ മതി, ഞാൻ സിദ്ധിഖിനോട് പറഞ്ഞോളാം എന്ന് മമ്മൂക്ക പറഞ്ഞു അദ്ദേഹത്തിന്റെ പറച്ചിൽ തന്നെ ഞെട്ടിച്ചുവെന്നും സൗബിൻ പറ‍ഞ്ഞു. പിന്നെ അച്ഛനൊക്കെ ഇടപ്പെട്ടാണ് ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയതെന്നും താരം കൂട്ടിച്ചേർത്തു

English summary
saubin shahir talking about mammootty realationship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X