For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരോട് വഴക്കിട്ട് വിവാഹം കഴിച്ചു; പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് രണ്ടാമതും വിവാഹിതയായെന്ന് സൗമ്യ

  |

  നടന്‍ ആര്യനുമായിട്ടുള്ള വിവാഹത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ആളാണ് എഴുത്തുകാരി കൂടിയായ സൗമ്യ വിദ്യാധര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സൗമ്യ ആര്യനുമായി ഇഷ്ടത്തിലാവുന്നത്. മകളുടെ കൂടെ സമ്മതത്തോടെയാണ് താന്‍ രണ്ടാമതും വിവാഹിതയായതെന്ന് താരം പറഞ്ഞിരുന്നു.

  ആര്യന് തന്നെക്കാളും പ്രായം കുറവുള്ളതിന്റെ പേരിലടക്കം വിമര്‍ശനം വന്നിരുന്നുവെന്ന് സൗമ്യ മുന്‍പ് പറഞ്ഞു. ഇപ്പോഴിതാ ആദ്യ വിവാഹത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ആര്യനുമായി ഇഷ്ടത്തിലായതെങ്ങനെയാണെന്നും പറയുകയാണ് സൗമ്യ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സൗമ്യയും ഭര്‍ത്താവും.

  'ആദ്യം 22-മത്തെ വയസില്‍ കല്യാണം കഴിഞ്ഞു. എന്നിട്ട് മസ്‌കറ്റിലേക്കാണ് പോയത്. അതിന് ശേഷമാണ് ദുബൈയില്‍ സെറ്റില്‍ഡാവുന്നത്. ഏഴ് വര്‍ഷം അവിടെ കഴിഞ്ഞു. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. അച്ഛനോടും അമ്മയോടും വഴക്കിട്ട് കല്യാണം കഴിച്ചതാണ്. രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളത് കൊണ്ട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പിന്നെ എല്ലാവരും സമ്മതിച്ച് വീട്ടുകാരുടെ സാന്നിധ്യത്തിലാണ് വിവാഹിതരാവുന്നത്'.

  Also Read: ഞാന്‍ കൊടുത്ത പണം പെട്ടിയിലേക്ക് എറിഞ്ഞു; സിനിമയിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് പോയ നടനെ കുറിച്ച് പ്രേം പ്രകാശ്

  'വിവാഹത്തിന് ശേഷം ഞങ്ങള്‍ ഗള്‍ഫിലേക്ക് പോയി. ആദ്യത്തെ രണ്ട് വര്‍ഷം കുഴപ്പമില്ലായിരുന്നു. മകള്‍ ജനിച്ചതിന് ശേഷമാണ് ഞങ്ങള്‍ക്ക് ഇടയില്‍ പ്രശ്നങ്ങള്‍ വന്ന് തുടങ്ങിയത്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള താല്‍പര്യ കുറവോ, സ്‌നേഹമില്ലായ്മയോ അങ്ങനെ ഞങ്ങള്‍ക്ക് തമ്മില്‍ അടുപ്പം കുറഞ്ഞു. അന്നേരം ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

  ആദ്യമൊക്കെ ഒതുങ്ങി ജീവിച്ചു. പിന്നെ പ്രതിരോധിച്ച് തുടങ്ങി. പുള്ളിയെക്കാളും എനിക്ക് എട്ട് വയസ് കുറവായിരുന്നു. എനിക്ക് പക്വതയില്ല, കുട്ടിക്കളിയാണ്, വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയും, അമ്മ, സാധാരണ സ്ത്രീ ഒന്നുമല്ലെന്ന് ഒക്കെയാണ് അദ്ദേഹം പരാതിയായി പറഞ്ഞിരുന്നതെന്ന്', സൗമ്യ വ്യക്തമാക്കുന്നു.

  Also Read: പ്ലസ്ടു കഴിഞ്ഞിട്ട് കല്യാണം നോക്കാം; ബന്ധുവായ അരുണുമായിട്ടുള്ള പ്രണയവിവാഹത്തെ കുറിച്ച് ഗായത്രി അരുണ്‍

  'സ്വാതന്ത്രമില്ലാതെ, സ്ത്രീ എന്നാല്‍ വീട്ടില്‍ ഒതുങ്ങി കൂടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാഴ്ചപാട്. എന്നാല്‍ ചെറുപ്പം മുതല്‍ പുസ്തകങ്ങള്‍ വായിച്ചും ബാംഗ്ലൂര്‍ ജീവിച്ച എനിക്ക് സ്വതന്ത്രത്തോടെ പുറത്തിറങ്ങി നടക്കാനാണ് ആഗ്രഹം. അതെല്ലാം പ്രശ്‌നമായി. ഇതൊരു ഡിവോഴ്‌സിലേക്ക് എത്തുമെന്ന ധാരണ പുള്ളിയ്ക്ക് ഇല്ലായിരുന്നു. ഞാനാണ് അങ്ങോട്ട് വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. അതെങ്ങനെ പറയുമെന്ന പേടി ഉണ്ടായിരുന്നു.

  വിവാഹം കഴിഞ്ഞ് ഏകദേശം പത്ത് വര്‍ഷത്തോളം കഴിഞ്ഞിട്ടാണ് ഇതൊക്കെ നടക്കുന്നത്. പുള്ളിയോട് പറയാതെ ഞാന്‍ ബാഗ്ലൂരില്‍ എത്തി. എന്നിട്ട് നമുക്ക് പിരിയാമെന്ന് ഫോണ്‍ ചെയ്തു പറഞ്ഞു. ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു ഷോക്ക് ആയി പോയി. എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ നോക്കി. പക്ഷെ സ്നേഹമില്ലാത്ത ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ എനിക്കൊട്ടും ആഗ്രഹമില്ലായിരുന്നെന്ന്', സൗമ്യ പറഞ്ഞു.

  നടന്‍ കൂടിയായ ആര്യനെ ദുബായില്‍ വച്ചാണ് കാണുന്നത്. എന്റെ ഫേസ്ബുക്ക് കവിതകള്‍ കണ്ട് ഇഷ്ടപ്പെട്ട ആളാണ് ആര്യന്‍. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആര്യനില്‍ നല്ലൊരു കംപാനിയനെയാണ് ഞാന്‍ കണ്ടത്. ഞങ്ങള്‍ രണ്ട് പേരും രണ്ട് റിലേഷന്‍ഷിപ്പില്‍ അണ്‍ഹാപ്പിയായി നില്‍ക്കുന്ന സമയമാണത്. എന്റെയും ആര്യന്റെയും ഇഷ്ടങ്ങളും താത്പര്യങ്ങളുമെല്ലാം ഒരുപോലെയായിരുന്നു. ആര്യനാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. എനിക്കും ആര്യനോട് ഇഷ്ടമുണ്ടായിരുന്നു. അപ്പോള്‍ തന്നെ 'യെസ്' പറഞ്ഞു.

  ആ സമയത്ത് മകള്‍ക്ക് നാല് വയസുണ്ട്. എനിക്ക് ഇങ്ങനൊരു റിലേഷനുണ്ടെന്ന് പറഞ്ഞപ്പോള്‍, 'അമ്മ എവിടെയാണോ അവിടെ ഞാനും ഉണ്ടാവും' എന്ന് മാത്രമാണ് മകള്‍ പറഞ്ഞത്. ആര്യനും മകളും തുടക്കത്തിലെ നല്ല ബന്ധമായിരുന്നു.

  എന്നെ കല്യാണം കഴിക്കണമെന്ന് ആര്യന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കൂട്ടി മോള്‍ ഒരു റൂമിലേക്ക് പോയി, എന്നിട്ട് 'താങ്ക്യു ഫോര്‍ സേവിങ് അമ്മ' എന്ന് പറഞ്ഞു. എന്റെ മോള്‍ അങ്ങനെ പറയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷേ പറഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷമായെന്ന് -സൗമ്യ പറയുന്നു.

  Read more about: ആര്യന്‍
  English summary
  Soumya Radha Vidyadhar Opens Up About Her Separation With First Husband And Second Marriage. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X