twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിനു മുന്‍പ് ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നടന്മാര്‍ ഇവരാണ്! കാണൂ!

    By Midhun
    |

    ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ നാളെ റിലീസിനെത്തുകയാണ്. മമ്മൂട്ടി,മോഹന്‍ലാല്‍,പൃഥ്വിരാജ് തുടങ്ങിയവര്‍ക്കു ശേഷമാണ് ദുല്‍ഖറും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്. ദുല്‍ഖറിനു മുന്നേ എത്തിയവര്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു ബോളിവുഡ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ആദ്യ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ഇവരെല്ലാം വീണ്ടും ബോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്നു.

    പന്തയത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ മത്സരിച്ചേ മതിയാവൂ! രഞ്ജിനിയോട് സാബുമോന്‍! കാണൂപന്തയത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ മത്സരിച്ചേ മതിയാവൂ! രഞ്ജിനിയോട് സാബുമോന്‍! കാണൂ

    ബോളിവുഡ് താരങ്ങളേക്കാള്‍ മികച്ച പ്രകടനം തെന്നിന്ത്യന്‍ നടന്മാര്‍ കാഴ്ചവെച്ചിരുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിലെ നടന്മാര്‍ക്കു പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലുളള താരങ്ങളും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചവരാണ്. തമിഴ്,തെലുങ്ക് ഭാഷകളിലുളള സൂപ്പര്‍ താരങ്ങളാണ് മലയാളി താരങ്ങള്‍ക്കു പുറമെ ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തിരുന്നത്. ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം...തുടര്‍ന്ന് വായിക്കൂ

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു ക്രൈം ത്രില്ലര്‍ സിനിമയായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രമായിട്ടായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. ലാലേട്ടനൊടോപ്പം അജയ് ദേവ്ഗണ്‍,വിവേക് ഒബ്‌റോയി,മനീഷ കൊയ്രാള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. കമ്പനിക്കു ശേഷം രാംഗോപാല്‍ വര്‍മ്മയുടെ തന്നെ ആഗ്,പ്രിയദര്‍ശന്റെ തേസ് തുടങ്ങിയ ചിത്രങ്ങളിലും ലാലേട്ടന്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു.

    മമ്മൂട്ടി

    മമ്മൂട്ടി

    1990ല്‍ പുറത്തിറങ്ങിയ ത്രിയാത്രി എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂക്ക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുത്. ബോളിവുഡില്‍ മമ്മൂക്ക നായകനായി എത്തിയ ചിത്രം ഇഖ്ബാല്‍ ദുരാനി സംവിധാനം ചെയ്ത ധര്‍ത്തി പുത്ര ആയിരുന്നു. ജയപ്രദ,നഗ്മ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു നായക കഥാപാത്രത്തെയായിരുന്നു മമ്മൂക്ക അവതരിപ്പിച്ചിരുന്നത്. ധര്‍ത്തി പുത്രയ്ക്ക് ശേഷം സൗ ജൂത് എക് സച്ച് എന്നൊരു സിനിമയിലും മമ്മൂക്ക അഭിനയിച്ചിരുന്നു.

    കമല്‍ഹാസന്‍

    കമല്‍ഹാസന്‍

    തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡിലും തിളങ്ങിയ താരമായിരുന്നു കമല്‍ഹാസന്‍. കമലിന്റെതായി പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രം സദ്മ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍-ശ്രീദേവി കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു സദ്മ. ഈ ചിത്രത്തിനു പുറമെ സാഗര്‍,അപ്പുരാജ, ഖാഖി 420,ഹേയ് റാം തുടങ്ങിയ സിനിമകളും കമലിന്റെതായി ബോളിവുഡ് സിനിമാ പ്രേമികള്‍ സ്വീകരിച്ച സിനിമകളായിരുന്നു.

    രജനികാന്ത്

    രജനികാന്ത്

    1983ല്‍ പുറത്തിറങ്ങിയ അന്താ കനൂന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനി ബോളിവുഡിലെത്തിയിരുന്നത്.രജനിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന് മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുപതോളം ചിത്രങ്ങള്‍ അദ്ദേഹം ബോളിവുഡില്‍ ചെയ്തിരുന്നു. തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച ശേഷമാണ് അദ്ദേഹം ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യുന്നത് കുറച്ചത്. പിന്നീട് രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു.

    ചിരഞ്ജീവി

    ചിരഞ്ജീവി

    തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച ആളായിരുന്നു. പ്രതിബന്ധ് എന്ന ചിത്രത്തിലൂടെയായിരുന്നു ചിരഞ്ജീവി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തെലുങ്ക് ചിത്രം അങ്കുസാമിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തുടര്‍ന്ന് ഗ്യാങ്ങ് ലീഡര്‍,ദ ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലും നടന്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു.

    നാഗാര്‍ജുന

    നാഗാര്‍ജുന

    രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന ബോളിവുഡില്‍ അരങ്ങേറിയിരുന്നത്. തുടര്‍ന്ന് ദ്രോഹി,ഖുദാ ഗവാ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും നാഗാര്‍ജുന അഭിനയിച്ചിരുന്നു. നാഗാര്‍ജുനയുടെ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ബോളിവുഡില്‍ ലഭിച്ചിരുന്നു.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    മലയാളികളുടെ സ്വന്തം പൃഥ്വിരാജും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച നടനായിരുന്നു. സച്ചിന്‍ കുന്‍ഡല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വി ബോളിവുഡിലെത്തിയിരുന്നത്. ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ നായകനായിട്ടായിരുന്നു പൃഥ്വി എത്തിയിരുന്നത്. അയ്യയ്ക്ക് പുറമെ ഔറംഗ സേബ്,നാം ഷബാന തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിരുന്നു.

    ധനുഷ്

    ധനുഷ്

    2013ല്‍ പുറത്തിറങ്ങിയ രാഞ്ചന എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷ് ബോളിവുഡിലെത്തിയിരുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സോനം കപൂറായിരുന്നു ധനുഷിന്റെ നായികയായി എത്തിയിരുന്നത്. രാഞ്ചനയ്ക്ക് ശേഷം ഷമിതാഭ് എന്നൊരു ബോളിവുഡ് ചിത്രത്തിലൂം ധനുഷ് അഭിനയിച്ചിരുന്നു. ഷമിതാഭില്‍ അമിതാഭ് ബച്ചനൊപ്പമായിരുന്നു നടന്‍ എത്തിയിരുന്നത്.

    ലാലേട്ടനൊപ്പമുളള ആ പന്ത്രണ്ട് ദിനങ്ങള്‍ മറക്കാനാകില്ല! മനസ് തുറന്ന് നിവിന്‍ പോളിലാലേട്ടനൊപ്പമുളള ആ പന്ത്രണ്ട് ദിനങ്ങള്‍ മറക്കാനാകില്ല! മനസ് തുറന്ന് നിവിന്‍ പോളി

    ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി ദുല്‍ഖര്‍! ആദ്യ ചിത്രം കര്‍വാനെ പ്രശംസിച്ച് പ്രമുഖര്‍ രംഗത്ത്!!ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി ദുല്‍ഖര്‍! ആദ്യ ചിത്രം കര്‍വാനെ പ്രശംസിച്ച് പ്രമുഖര്‍ രംഗത്ത്!!

    English summary
    South Actors Who Are Perfect to Make Their Bollywood Debuts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X