For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ തീരുമാനം ആദ്യ ഭര്‍ത്താവിനും ഷോക്ക് ആയി; മകളുടെ സാന്നിധ്യത്തിലെ രണ്ടാം വിവാഹത്തെ കുറിച്ച് സൗമ്യ

  |

  കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയ താരവിവാഹമായിരുന്നു നടന്‍ ആര്യന്‍ മേനോന്റെയും എഴുത്തുകാരി സൗമ്യയുടെയും. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി അധികം താമസിക്കാതെ തന്നെ രണ്ടാമതും വിവാഹിതയായത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി ചിലരെത്തിയത്. എന്നാല്‍ അവര്‍ക്കെല്ലമുള്ള മറുപടി സൗമ്യ തന്നെ നല്‍കിയിരുന്നു.

  ആദ്യ വിവാഹബന്ധം വേര്‍പിരിയണമെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ നല്ലൊരു ജീവിതം ആഗ്രഹിച്ചിട്ടാണെന്നാണ് സൗമ്യ പറയുന്നത്. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സൗമ്യ. ഒപ്പം ഭര്‍ത്താവ് ആര്യനും ഉണ്ടായിരുന്നു.

  ദാമ്പത്യ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെയാണ് അവതാരകന്‍ സൗമ്യയോട് ചോദിച്ചത്. 'എഴുത്ത് ജീവിതം തുടങ്ങിയത് ദുബായിലായിരിക്കുമ്പോഴാണെന്നാണ് സൗമ്യ പറയുന്നത്. പിന്നീട് വിവാഹമോചനമെന്ന തീരുമാനം എടുക്കാനും കാരണങ്ങള്‍ നിരവധിയാണ്.

  വായന, എഴുത്ത്, എന്റെ പുസത്കങ്ങള്‍, അതൊക്കെ പ്രചോദനമായത് കൊണ്ടാവും എനിക്കെന്റെ മനസില്‍ നല്ലൊരു ജീവിതം കണ്ടെത്തണമെന്ന തോന്നലുണ്ടാവുന്നത്. അങ്ങനെ വിചാരിച്ചിട്ടാണ് വിവാഹമോചിതയാവാന്‍ തീരുമാനിക്കുന്നതെന്ന്', സൗമ്യ പറയുന്നു.

  Also Read: നീ അവൻ്റെ കൂടെ നടന്നവളല്ലേ, പ്രണയം തകർന്നാൽ കേൾക്കുന്നത് ഇതാവും; കാമുകിയെ കുറിച്ചുള്ള ചോദ്യത്തിന് ഫുക്രു

  'പെട്ടെന്നുള്ള എന്റെ തീരുമാനം ആദ്യ ഭര്‍ത്താവിനും ഒരു ഷോക്ക് ആയിരുന്നു. ഞാനാണ് അങ്ങോട്ട് ഇക്കാര്യം പറയുന്നത്. ഇതെങ്ങനെ പറയുമെന്നോര്‍ത്ത് പേടി തോന്നിയിരുന്നു. അദ്ദേഹം എങ്ങനെയാവും പ്രതികരിക്കുക എന്നറിയില്ലല്ലോ. പുള്ളിയോട് പറയാതെ ഞാന്‍ ബാംഗ്ലൂരിലേക്ക് വന്നു. അവിടെ വച്ചാണ് ഫോണ്‍ ചെയ്ത് ഭര്‍ത്താവിനോട് ഇക്കാര്യം പറയുന്നത്. ഡിവോഴ്‌സിന്റെ സമയത്ത് ഒപ്പിടാന്‍ വേണ്ടി മാത്രം പുള്ളി വന്നുവെന്നും', സൗമ്യ പറഞ്ഞു.

  Also Read: 'എന്നാലും അമ്മാവനെ പിടിച്ച് അച്ഛനാക്കിയല്ലോ?, എങ്ങനെ ഇത്ര വിക‍ൃതമാക്കാൻ സാധിക്കുന്നു?'; ​ഗായത്രി അരുൺ!

  ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളെ സാക്ഷി നിര്‍ത്തിയാണ് താന്‍ രണ്ടാമതും വിവാഹിതയായത്. പാര്‍വതിയുടെ നടയില്‍ വച്ചാണ് നടന്‍ ആര്യനുമായിട്ടുള്ള വിവാഹം. ഞങ്ങളുടെ വിവാഹത്തിന്റെ സാക്ഷി മകളായിരുന്നു. അമ്മ രണ്ടാമതും വിവാഹിയാവുന്നതിനെ കുറിച്ച് മകളോട് പറഞ്ഞ നിമിഷത്തെ പറ്റിയും സൗമ്യ വെളിപ്പെടുത്തി. എന്നെ കല്യാണം കഴിക്കണമെന്ന് ആര്യന്‍ പറഞ്ഞപ്പോള്‍ മകള്‍ അദ്ദേഹത്തെ റൂമിലേക്ക് വിളിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്.

  വാതില്‍ അടച്ചതിന് ശേഷം അമ്മയെ സേവ് ചെയ്തതിന് നന്ദി എന്നാണ് ആര്യന്റെ കൈ പിടിച്ച് പറഞ്ഞത്. എനിക്കത് വിശ്വസിക്കാന്‍ പറ്റിയില്ല. കാരണം എന്റെ മകളിങ്ങനെ പറയുമെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. പക്ഷേ അത് പറഞ്ഞു. അതെനിക്ക് വളരെയധികം സന്തോഷമാണ് നല്‍കിയതെന്നും സൗമ്യ പറയുന്നു.

  ആര്യനുമായിട്ടുള്ള വിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന പഴികളെ കുറിച്ച് സൗമ്യ മുന്‍പൊരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'അഞ്ച് വയസുകാരിയായ മകളുടെ അമ്മ സ്വന്തം ഇഷ്ടത്തിന് ഡിവോഴ്സ് വാങ്ങി ആറ് മാസം തികയും മുന്‍പ് മറ്റൊരു വിവാഹം കഴിച്ചു. അതും തന്നേക്കാള്‍ അഞ്ച് വയസ്സിന് ഇളയ പുരുഷനെ...

  ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പൊതുസമൂഹത്തിനും തന്നെ തേജോവധം ചെയ്യാന്‍ കാരണങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ആര്യനും ഇതേ പഴികളാണ് കേള്‍ക്കേണ്ടി വന്നത്. ആദ്യ നാളുകളില്‍ മകളെ കൂട്ടാത്തതിനാലും ക്രൂരയായ അമ്മയായി തന്നെ ചിത്രീകരിച്ചെന്നും' സൗമ്യ പറഞ്ഞിരുന്നു.

  Read more about: ആര്യന്‍
  English summary
  Sowmya Radha Vidyadhar Opens Up About Her Second Marriage With Actor Aaryan. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X