twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കളുടെ കാര്യങ്ങള്‍ നോക്കാനായില്ല, എസ്പിബിയെ അലട്ടിയ വലിയ സങ്കടം, വിങ്ങലായി ആ വാക്കുകള്‍

    |

    ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറാനുള്ള ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കാറുള്ളൂ. അങ്ങനെയുള്ള പ്രതിഭകളിലൊരാളായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം. സംഗീതം പഠിക്കാതെ സംഗീതഞ്ജനായി മാറുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലുള്ളവര്‍ക്ക് കൂടി പകരാതിരിക്കുന്നതിന് വേണ്ടിയാണ് താന്‍ ആശുപത്രിയിലേക്ക് മാറുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരിച്ചുവരുമെന്ന പ്രതീക്ഷകളെയെല്ലാം വിഫലമാക്കി യാത്രയാവുകയായിരുന്നു അദ്ദേഹം.

    എസ്പിബിയുടെ നഷ്ടം താങ്ങാനാവുന്നതല്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രിയപ്പെട്ട ബാലുവിനെക്കുറിച്ച് വാചാലനായാണ് സുഹൃത്തുക്കളെല്ലാം എത്തിയത്. എസ്പിബിയെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും എത്തിയിരുന്നു. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞ എസ്പിബിയുടെ പഴയ അഭിമുഖങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംഗീത ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ മക്കളുടെ വളര്‍ച്ച കാണാന്‍ തനിക്കായില്ലെന്ന് അദ്ദേഹം പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

    മക്കളുടെ വളര്‍ച്ച

    മക്കളുടെ വളര്‍ച്ച

    സംഗീത ജീവിതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചപ്പോള്‍ ജീവിതത്തിലുണ്ടായ മറ്റ് നഷ്ടങ്ങളെക്കുറിച്ചായിരുന്നു അന്ന് എസ്പിബി തുറന്നുപറഞ്ഞത്. സംഗീതത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബത്തിനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്റെ കുട്ടികള്‍ വളരുന്നത് കാണാന്‍ എനിക്കായില്ല. 49 വര്‍ഷങ്ങള്‍ സംഗീതത്തിനായാണ് നല്‍കിയത്. ഒരുദിവസം 11 മണിക്കൂറോളം സമയമാണ് ഞാന്‍ ജോലി ചെയ്തത്. അതിനാല്‍ എന്റെ കുട്ടികളുടെ വളര്‍ച്ച ഞാന്‍ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം 2015ലെ അഭിമുഖത്തില്‍ പറഞ്ഞത്.

    സംഗീത ജീവിതത്തെക്കുറിച്ച്

    സംഗീത ജീവിതത്തെക്കുറിച്ച്

    മക്കള്‍ക്കൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ നഷ്ടമായെങ്കിലും തന്റെ സംഗീത ജീവിതത്തില്‍ സംതൃപ്തനായിരുന്നു അദ്ദേഹം. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്. പരിശീലനം നേടിയ ഗായകനല്ലായിരുന്നിട്ടും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്ത് തടസ്സങ്ങളുണ്ടെങ്കിലും പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ കൃത്യസമയത്ത് താനെത്തിയിരിക്കുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. അത്തരത്തിലുള്ള തയ്യാറെടുപ്പുകളും നടത്താറുണ്ട്.

    നീതി കാണിക്കും

    നീതി കാണിക്കും

    പാടാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ മൈക്രോഫോണിന് അടുത്തേക്ക് പോവാറില്ല എസ്പിബി. തന്നെ പാടാന്‍ വിളിക്കുന്ന സംവിധായകരോട് നീതി പുലര്‍ത്താറുണ്ട് അദ്ദേഹം. അവരുടെ വലിപ്പ ചെറുപ്പമൊന്നും അദ്ദേഹം നോക്കാറില്ല. മണിക്കൂറുകളെടുത്താണ് പല ഗാനങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിയത്. പെര്‍ഫെക്ഷനിലും ഡെഡിക്കേഷനിലും യുവതലമുറ അദ്ദേഹത്തെ മാൃതകയാക്കേണ്ടത് തന്നെയാണെന്നായിരുന്നു പലരും പറഞ്ഞത്.

    മറ്റ് നഷ്ടങ്ങള്‍

    മറ്റ് നഷ്ടങ്ങള്‍

    ജീവിതത്തിലെ മറ്റ് നഷ്ടങ്ങളെക്കുറിച്ചും എസ്പിബി അന്ന് പറഞ്ഞിരുന്നു. ക്ലാസിക്കല്‍ സംഗീതം പഠിക്കാതെ പോയതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. അത് പോലെ തന്നെ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാതിരുന്നതും വലിയ നഷ്ടമായാണ് അദ്ദേഹം കണക്കാക്കിയത്. അത് പോലെ തന്നെ നന്നായി പാടാന്‍ കഴിയാതെ വന്നാല്‍ അതോടെ സംഗീത ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും ചെയ്യാനാവാതെ ഇരിക്കാനിഷ്ടമില്ല. പാട്ടില്‍ നീതി പുലര്‍ത്താനാവാതെ വന്നാല്‍ സംഗീതയാത്ര അവസാനിപ്പിക്കും.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും
    സന്തോഷവാനാണ്

    സന്തോഷവാനാണ്

    ഇതുവരെ ലഭിച്ച കാര്യങ്ങളിലെല്ലാം സംതൃപ്തനാണ് താനെന്നും എസ്പിബി അന്ന് പറഞ്ഞിരുന്നു. ജീവിതത്തില്‍ ഇനിയെന്തെങ്കിലും നേടണമെന്ന ആഗ്രഹമില്ല. അഭിനയവും ഡബ്ബിംഗുമൊക്കെ ചോദിക്കാതെ തന്നെ സംഭവിച്ചതാണ്. വെല്ലുവിളി നിറഞ്ഞ അവസരങ്ങളാണ് പലപ്പോഴും ലഭിച്ചത്. എന്നും സിപിംളായിരിക്കാനും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. നമുക്ക് അര്‍ഹമായ കാര്യങ്ങള്‍ സമയമാവുമ്പോള്‍ നമ്മളിലേക്ക് തന്നെ എത്തുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    English summary
    SP balasubrahmanyam always worries about his family, he didn't get much time to enjoy with his kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X