twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇവനെയൊന്നും വീട്ടിൽ കേറ്റരുത്'; കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞ് സ്ഫടികം ജോർജ്!

    |

    മലയാള സിനിമയിൽ മികച്ച ഒട്ടനവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള കലാകാരനാണ് സ്ഫടികം ജോർജ്. ഇന്നും മലയാളികൾ ഏപ്പോഴും സ്ക്രീനിൽ കാണാൻ ഇഷ്ടപ്പെടുന്ന നടൻ കൂടിയാണ് സ്ഫടികം ജോർജ്. അഭിനയിച്ച ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം. സിനിമ ഇറങ്ങി രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ഫടികം ജോർജ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പേടിച്ച് വിറക്കും. അഭിനയം എന്നത് ജോർജിന്റെ പാഷൻ ആണ്. അതുകൊണ്ട് തന്നെ കിട്ടുന്ന നല്ല കഥാപാത്രങ്ങൾ എല്ലാം സ്വീകരിക്കുക എന്നത് സ്ഫടികം ജോർജിന്റെ ആഗ്രഹമായിരുന്നു.

    'സെയ്ഫിനെ കല്യാണം കഴിച്ചത് വിചിത്രമായി തോന്നിയില്ലേ?'; അക്ഷയിയെ കളിയാക്കിയ കരീനയെ ട്രോളി ആരാധകർ!'സെയ്ഫിനെ കല്യാണം കഴിച്ചത് വിചിത്രമായി തോന്നിയില്ലേ?'; അക്ഷയിയെ കളിയാക്കിയ കരീനയെ ട്രോളി ആരാധകർ!

    കൊവിഡ് കാവലത്ത് സിനിമയിൽ സജീവമാകുന്നതിന് സ്ഫടികം ജോർജിന് സാധിച്ചിരുന്നില്ല. നാല് വർഷം മുമ്പ് സ്ഫടികം ജോർജ് കിഡ്നി മാറ്റിവയ്ക്കൽ സർജറിക്ക് വിധേയനായിരുന്നു. ഇപ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. അതിനുശേഷം വീണ്ടും സ്ഫടികം ജോർജ് സിനിമയിലെത്തി അഭിനയിച്ച് തുടങ്ങിയപ്പോഴാണ് കൊവിഡ് വ്യാപിച്ചത്. ആദ്യമായി സ്ഫടികം ജോർജ് അഭിനയിച്ചത് കന്യാകുമാരി ഒരു കവിത എന്ന ചിത്രത്തിലാണ്. തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രമായിരുന്നു അതിൽ. അതിനുശേഷം ചെങ്കോലിൽ അഭിനയിച്ചു. കാര്യമങ്ങനെയാണെങ്കിലും പേര് കൊണ്ട് വന്നത് സ്ഫടികം സിനിമ ആണ്.

    'നാണം കൊണ്ട് കൈകൾ വിറച്ചു, ഇനി അവസരം കിട്ടില്ലെന്ന് ചിന്തിച്ചപ്പോൾ ഐശ്വര്യയുടെ കവിളിൽ തൊട്ടു'; രൺബീർ കപൂർ!'നാണം കൊണ്ട് കൈകൾ വിറച്ചു, ഇനി അവസരം കിട്ടില്ലെന്ന് ചിന്തിച്ചപ്പോൾ ഐശ്വര്യയുടെ കവിളിൽ തൊട്ടു'; രൺബീർ കപൂർ!

    മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ

    ഇപ്പൊൾ വളരെ അടുത്ത ആളുകൾ പോലും സ്ഫടികം എന്നാണ് ജോർജിനെ വിളിക്കുന്നത്. അഭിനയിച്ച സിനിമയുടെ പേരിൽ അറിയപ്പെടുക എന്നുള്ളത് വലിയ ഭാഗ്യം ആയിട്ടാണ് ജോർജ് കരുതുന്നത്. ആ കാലഘട്ടം ഒക്കെ സിനിമയുടെ വസന്തകാലമായിരുന്നുവെന്നാണ് ജോർജ് പറയുന്നത്. സ്ഫടികം, ചെങ്കോൽ, പത്രം, ലേലം, വാഴുന്നോർ അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ ജോർജിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതുപോലെ ഉള്ള സിനിമകൾ ഇപ്പോൾ കുറവാണ് എന്നാണ് ജോർജ് അഭിപ്രായപ്പെടുന്നത്. ഒരുപാട് നല്ല സംവിധായകരോടൊപ്പവും അഭിനേതാക്കളോടൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചുവെന്നും ഇപ്പോൾ ന്യൂജെനറേഷനൊപ്പം അഭിനയിക്കാൻ സാധിക്കുന്നുണ്ടെന്നും ജോർജ് പറയുന്നു.

    സ്ഫടികം പോലെ തിളങ്ങുന്ന ജോർജ്

    കിട്ടുന്ന കഥാപാത്രങ്ങൾ ഏതായാലും അത് വളരെ നന്നായി ചെയ്യുക അതാണ് തന്റെ ആഗ്രഹമെന്നും ജോർജ് കൂട്ടിച്ചേർത്തു. ആളുകളെ വിറപ്പിക്കുന്ന വില്ലൻ മുതൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥാപാത്രങ്ങളും ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും ജോർജ് പറയുന്നു. ഇപ്പോഴും സ്ഫടികം, പത്രം ഒക്കെ ടിവിയിൽ വന്നാൽ കാണാൻ ആളുണ്ടെന്നും അത് അത്തരം ചിത്രങ്ങളുടെ ജനപ്രീതിയാണ് കാണിക്കുന്നതെന്നും സ്ഫടികം ജോർജ് പറയുന്നു. എഴുപത്തിമൂന്നിൽ എത്തി നിൽക്കുന്ന താരം തനിക്ക് കൂട്ടുകാരന്റെ വീട്ടിൽ വെച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ളതിനാൽ പലരും ഇപ്പോഴും തന്റെ യഥാർഥ സ്വഭാവവും അത് തന്നെയാണ് എന്നാണ് കരുത് എന്നാണ് സ്ഫടികം ജോർജ് പറയുന്നു.

    കൂട്ടുകാരന്റെ അമ്മ ദേഷ്യപ്പെട്ടപ്പോൾ

    'ഞാനൊരിക്കൽ സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ ശേഷം കൂട്ടുകാരനൊപ്പെം അവന്റെ വീട്ടിൽ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്. അവർ എന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാൻ തുടങ്ങി. ഇവൻ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തിൽ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതിൽ വിഷമം ഒന്നും തോന്നിയില്ല. നമ്മൾ ചെയ്ത് വെച്ച കഥാപാത്രങ്ങൾ അത്രത്തോളം ആളുകളുടെ മനസിൽ തങ്ങി എന്നതോർത്ത് സന്തോഷം തോന്നി' സ്ഫടികം ജോർ‌ജ് പറയുന്നു.

    Read more about: spadikam george
    English summary
    Spadikam George Opens Up A Funny Incident Happened In His Real Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X