twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുക എന്നത് വലിയ ഭാഗ്യമാണ്, മനസുതുറന്ന് സ്ഫടികം ജോര്‍ജ്ജ്

    By Midhun Raj
    |

    സ്ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സ്ഫടികം ജോര്‍ജ്ജ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ എസ് ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഫടികത്തിന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി നടന്‍ തിളങ്ങിയിരുന്നു. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലുമൊക്കെയാണ് സ്ഫടികം ജോര്‍ജ്ജ് മലയാളത്തില്‍ സജീവമായിരുന്നത്.

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആകാശഗംഗ 2 എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. മലയാളത്തില്‍ സൂപ്പര്‍താര സിനിമകളിലെല്ലാം ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് സ്ഫടികം ജോര്‍ജ്ജ്. അതേസമയം മലയാളികളുടെ പ്രിയതാരം 71ാം പിറന്നാളിന്റെ നിറവിലാണ്. ജന്മദിനത്തോടനുബന്ധിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    കോവിഡ് സമയം ആയതിനാല്‍

    കോവിഡ് സമയം ആയതിനാല്‍ ഇപ്പോള്‍ വരുന്ന ഓഫറുകളൊന്നും സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നടന്‍ പറയുന്നു. ഒരുപാട് പേര് കഥകളുമായി വിളിക്കുന്നുണ്ട്. പക്ഷേ കോവിഡ് കാലമായതുകൊണ്ട് ഇപ്പോള്‍ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനം. തിയ്യേറ്ററില്‍ പോകാന്‍ പോലും കഴിയാതെയായി, ലോകം മാറികഴിഞ്ഞു.

    കഴിഞ്ഞ വര്‍ഷം

    കഴിഞ്ഞ വര്‍ഷം ഈ സമയം ഞാന്‍ ഒരു പരിപാടിയുമായി മസ്‌കറ്റില്‍ ആണ്. ഈ വര്‍ഷം വീട്ടില്‍ തളക്കപ്പെട്ടു. യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായി. തിയ്യേറ്ററുകള്‍ എന്ന് തുറക്കുമെന്നോ തുറന്നാല്‍ തന്നെ എത്ര ആളിന് ഇരുന്നുകാണാന്‍ കഴിയുമെന്നോ അറിയില്ല. ബൈബിളില്‍ പറയുന്നത് പോലെ ഇപ്പോള്‍ മുറിയില്‍ അടച്ചുമറഞ്ഞിരിക്കേണ്ട ഒരു അവസ്ഥ ആണ്.

    പള്ളിയില്‍ പോകാനോ

    പള്ളിയില്‍ പോകാനോ പ്രാര്‍ത്ഥിക്കാനോ ആളുകളെ കാണാനോ കഴിയുന്നില്ല. മനുഷ്യനെ നയിക്കുന്നത് പ്രതീക്ഷകളാണല്ലോ. 2020 നമുക്ക് നഷ്ടപ്പെട്ടു. ഇനി നമുക്ക് 2021ല്‍ നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്ഫടികം ജോര്‍ജ്ജ് പറയുന്നു.

    വിനയന്റെ ഒരു സിനിമ

    വിനയന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അത് ജനുവരിയിലാണ് ഷൂട്ടിംഗ് ആരംഭിക്കുകയാണെന്നും നടന്‍ പറയുന്നു. അപ്പോഴേക്കും കോവിഡ് കുറഞ്ഞുതുടങ്ങുമെന്ന് കരുതുന്നു. കരിയറില്‍ പേര് കൊണ്ട് വന്നത് സ്ഫടികം ആണെന്നും ഇപ്പോള്‍ വളരെ അടുത്ത ആളുകള്‍ പോലും സ്ഫടികം എന്നാണ് വിളിക്കുന്നതെന്നും നടന്‍ പറയുന്നു.

    Recommended Video

    ഒരിക്കല്‍കൂടി സ്ഫടികം ചെയ്താല്‍ ആരാകും ആട് തോമ? | Filmibeat Malayalam
    അഭിനയിച്ച സിനിമയുടെ

    അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുക എന്നുളളത് വലിയ ഭാഗ്യം ആയി കരുതുന്നു. ആ കാലഘട്ടം ഒകെ സിനിമയുടെ വസന്തകാലമായിരുന്നു എന്ന് നടന്‍ പറയുന്നു. സ്ഫടികം ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ അങ്ങനെ ഒരുപടി നല്ല ചിത്രങ്ങള്‍. സിനിമ ഒരു ആഘോഷമായിരുന്നു. അതുപോലെയുളള സിനിമകള്‍ ഇപ്പോള്‍ കുറവാണ്. ഒരുപാട് നല്ല സംവിധായകരോടൊപ്പവും അഭിനേതാക്കള്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ ന്യൂജനറേഷനൊപ്പവും അഭിനയിക്കാവന്‍ കഴിഞ്ഞു. കിട്ടുന്ന കഥാപാത്രങ്ങള്‍ ഏതായാലും അത് വളരെ നന്നായി ചെയ്യുക എന്നതാണ് എന്റെ ആഗ്രഹമെന്നും നടന്‍ പറഞ്ഞു.

    Read more about: spadikam george
    English summary
    Spadikam George Turns 71: Actor About His Movies And Future Plans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X