For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജു വര്‍ഗീസ് എങ്ങനെ ഹാസ്യത്തിന്റെ വേറിട്ടമുഖമാകുന്നു?

  By അശ്വിനി
  |

  ഓരോ കാലത്തും മലയാളത്തിലെ ഹാസ്യത്തിന് വ്യത്യസ്ത മുഖങ്ങളായിരുന്നു. അതിന്റെ ചരിത്രം തേടിപ്പോകുമ്പോള്‍ ശങ്കരാടി, അടൂര്‍ ഭാസി, ബഹദൂര്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗതി, ജഗദീഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ അങ്ങനെ നീളും ഓരോ കാലത്തിന്റെയും മുഖങ്ങള്‍. ഓരോ കാലത്തും അടയാളങ്ങള്‍ കുറിച്ചിട്ടുപോയ, പെട്ടന്ന് മനസ്സില്‍ ഓടിയെത്തിയ ചില മുഖങ്ങളുടെ പേര് പറഞ്ഞെന്നു മാത്രം.

  മാറിയ കാലത്ത് സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അതിനനുസരിച്ച് ഹാസ്യത്തിനും ഹാസ്യതാരങ്ങളുടെ മുഖത്തിനും, ഭാവത്തിനും. എല്ലാം മുഖപുസ്തകങ്ങള്‍ തീരുമാനിക്കുന്ന ഈ കാലത്തിന് ഇണങ്ങിയ മുഖമാണ് അജു വര്‍ഗീസിന്റേത്. മുകളില്‍ പറഞ്ഞ ഓരോ താരങ്ങള്‍ക്കും അവരുടേതായ ചില ചനലങ്ങളും ഭാവങ്ങളുമുണ്ട്. ജഗതി എന്ന് പറുമ്പോള്‍ നവരസ ഭാവങ്ങള്‍ മലയാളി മനസ്സില്‍ തെളിയുന്നതുപോലെ.

  aju

  അജു വര്‍ഗീസിനുമുണ്ട് അങ്ങനെ ചില തന്റേതായ ഭാവങ്ങളും ശബ്ദത ശകലങ്ങളും. ഒരു പാരവെപ്പുകാരന്റെ മുഖഛായയില്ലേ അജുവിന് എന്നൊരു സന്ദേഹമുണ്ട്. വെറുമൊരു സഹ നടന്‍ എന്ന നിലയില്‍ മാറി, തന്റേതായ അഭിനയം എല്ലാ ചിത്രത്തിലും കാഴ്ച വയ്ക്കാന്‍ അജുവിന് സാധിക്കാറുണ്ട്. കേരളത്തിലെ മഞ്ജുവിനെയും കുഞ്ചുവിനെയും വളയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഫ്രീക്കന്‍. കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരുടെ കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും എന്ന് പറഞ്ഞ് കേരളത്തിലെ ഊളന്മാരായ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന അബ്ദു.

  നേരാം വണ്ണം കാശുണ്ടാക്കി ഗോവയില്‍ പോയി കുടിച്ച് അടിച്ചു പൊളിച്ചു നടക്കാന്‍ ആഗ്രഹിയിക്കുന്ന കുട്ടു മുതുല്‍ അമ്മയുടെ വളവിറ്റ് ലേറ്റസ്റ്റ് ഫോണ്‍ വാങ്ങി അടിച്ചുപൊളിയ്ക്കുന്ന ഷാജിവരെ അജുവിന്റെ ഓരോ കഥാപാത്രത്തിലും ഒരു കുസൃതിയും ഉണ്ടായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നല്ലോ അജു എന്ന് ചോദിക്കുമ്പോള്‍, ഇപ്പോള്‍ ഇതൊന്നും ചെയ്തില്ലെങ്കില്‍ പിന്നെപ്പോള്‍ ചെയ്യും എന്നാവും അജുവിന്റെ മറുചോദ്യം. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിലൊന്നും ഒരു വേവലാതിയും അജുവിനില്ല. അത്തരം വേഷങ്ങള്‍ തന്റെ അമ്പതാം വയസ്സില്‍ കിട്ടിയാലും ചെയ്യുമെന്ന് അജു തീര്‍ത്തു പറയുന്നു.

  aju

  മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പര്‍/ യങ്സ്റ്റാര്‍സിനൊപ്പവും അജു വെള്ളിത്തിരയില്‍ നിറഞ്ഞെങ്കിലും നിവിന്‍ പോളിയും അജുവും ഒന്നിച്ചെത്തുമ്പോള്‍ അതൊരു പ്രത്യേക വിരുന്നാണ്. പണ്ട് ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ചതുപോലെ, മോഹന്‍ലാലും ജഗതിയും ഒന്നിച്ചതുപോലെ പുതിയകാലത്തിന്റേതായ മാറ്റങ്ങളോടുകൂടി നിവിനും അജുവും വരുമ്പോള്‍ ചിരിക്കാതെ വയ്യ.

  അജുവിലെ നടനെ മാറ്റി നിര്‍ത്തി വ്യക്തിയിലേക്ക് വരാം. ജോലിയോടുള്ള ആത്മാര്‍ത്ഥയും സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും നടന്‍ നല്‍കുന്ന പ്രധാന്യവും പലപ്പോഴും വായിക്കാനും കേള്‍ക്കാനും ഇടയായി. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നെ, സിനിമയിലൂടെ തനിക്ക് മറ്റൊരു വഴി തുറന്നു തന്ന വിനീത് ശ്രീനിവാസന്റെ പേര് പരമാര്‍ശിക്കാതെ അജു ഒരു അഭിമുഖവും അവസാനിപ്പിക്കാറില്ല. അങ്ങനെ പിന്നിട്ടവഴിയിലെ ഓരോ മുഖങ്ങളെയും ഓര്‍മപ്പെടുത്തിക്കൊണ്ടാവും അജുവിന്റെ സംസാരം.

  aju

  മലയാളസിനിമയില്‍ ഇപ്പോഴൊരു സൗഹൃദത്തിന്റെ കൂട്ടുകെട്ട് ഇറങ്ങിയിട്ടുണ്ട്. മലയാളസിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മിനക്കെടുന്ന, ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കുറച്ചു ചെറുപ്പക്കാര്‍. അല്‍ഫോണ്‍സ് പുത്രന്‍, ജൂഡ് ആന്റണി ജോസഫ്, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, ഷാന്‍ റഹ്മാന്‍, അതിലും ഹാസ്യ നടന്‍ അജു തന്നെയാണ്. ആദ്യം പറഞ്ഞ മൂന്ന് സംവിധായകര്‍ക്കൊപ്പം നിവിനും അജുവും ഒന്നിച്ച്, ഷാന്‍ റഹ്മാന്‍ പാട്ടൊരുക്കകയാണെങ്കില്‍ മലയാളി പ്രേക്ഷകര്‍ പലതും പ്രതീക്ഷിയ്ക്കും. അങ്ങനെയാണ് ഇപ്പോള്‍ ഒരു വടക്കന്‍ സെല്‍ഫി വൈറലാകുന്നത്.

  കുട്ടുവും അബ്ദുവും ഡേവിഡ് കാഞ്ഞാണിയും ബക്കറും പാച്ചനും രോമാഞ്ചനും ഷാജിയുമൊക്കെയായി ഇന്നത്തെ ഹാസ്യത്തിന് ഒരു പുതിയ മുഖവും മാനവും നല്‍കാന്‍ അജു വര്‍ഗീസ് കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

  English summary
  Special feature about Aju Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X