For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭിക്ഷ ചോദിച്ചത് മമ്മൂട്ടിയോട്; അദ്ദേഹം രക്ഷകനായി, മെഗാസ്റ്റാര്‍ സംരക്ഷിച്ച ശ്രീദേവിയുടെ വാക്കുകള്‍

  |

  സിനിമയിലെ വലിയ താരമായതിന് ശേഷം താരജാഡയില്‍ ജീവിക്കുന്നവരുണ്ട്. എന്നാല്‍ മറ്റുള്ളവരെ സഹായിച്ചും അവര്‍ക്ക് തങ്ങായി നിന്നും ചാരിറ്റി ചെയ്യുന്നവരില്‍ ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ മമ്മൂട്ടി രക്ഷിച്ചിരുന്നു. പിന്നീട് അവളെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റുകയും വിദ്യാഭ്യാസം നല്‍കുകയുമൊക്കെ ചെയ്തു.

  ശ്രീവേദി എന്ന പെണ്‍കുട്ടി വളര്‍ന്ന് ഇഷ്ടത്തിന് വിവാഹം കഴിച്ച്, ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയത് ശ്രീദേവിയായിരുന്നു. വേദിയില്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ താന്‍ കടന്ന് വന്ന ജീവിതത്തെ കുറിച്ചും മമ്മൂട്ടിയുടെ സഹായത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ്.

  Also Read: ഭര്‍ത്താവിന്റെ ഫോണ്‍ വിവാഹജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു; പ്രശാന്തിന്റെ ദുശ്ശീലത്തെ കുറിച്ച് നടി അമൃത

  ജനിച്ച ഉടനെ സ്വന്തം അമ്മ എന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു നാടോടി സ്ത്രീയാണ് എന്നെ എടുത്തത്. കുറച്ച് കാലം അവരുടെ കൂടെയായിരുന്നു. ഭിക്ഷാടനത്തിന് വന്ന അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ എന്നെയും ഭിക്ഷാടനത്തിന് വിട്ട് തുടങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നിട്ടുണ്ട്. ഭിഷാടനത്തിന് കളക്ഷന്‍ കുറവാണെങ്കില്‍ ശാരീരികമായി ഉപദ്രവിക്കും.

  Also Read: ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു, നാണക്കേട് ഉണ്ടാക്കേണ്ടായിരുന്നു; നടി ദര്‍ശനയെ കുറിച്ച് പിതാവ്

  മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് ശ്രീദേവി പറയുന്നത്. മമ്മൂക്കെയ ഞാന്‍ പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കാണുന്നത്. അന്നവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയതാണ്. വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു.

  മമ്മൂക്ക കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം അറിഞ്ഞു.

  എന്താണെങ്കിലും ഈ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പോകില്ല, ഇവിടെ എവിടെയെങ്കിലും നിന്ന് പഠിച്ചോളാം, അതിനുള്ള സംവിധാനം ചെയ്ത് തരാന്‍ പറ്റുമോന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം മറ്റ് ചിലരെ വിളിച്ച് വേണ്ടത് ചെയ്യണമെന്നും ഇവിടെ നിന്നിട്ട് ശരിയായില്ലെങ്കില്‍ വേറെ സ്ഥലം നോക്കാമെന്നും പറഞ്ഞു. അങ്ങനെ എന്നെ ഒരു സ്‌കൂളില്‍ ചേര്‍ത്തു.

  മലയാളം അറിയാത്തത് കൊണ്ട് വേറെ എന്തെങ്കിലും സൗകാര്യം ഒരുക്കി കൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞു. അക്കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോഴാണ് എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാട് മമ്മൂക്ക ചെയ്തത്. അന്നെനിക്ക് ആറോ ഏഴോ വയസുണ്ടാവും. അവിടെ എത്തിയപ്പോഴെക്കും എനിക്ക് സന്തോഷമായി. കാരണം അമ്മാരും കുറേ കുട്ടികളുമൊക്കെ അവിടെയുണ്ടായിരുന്നു. മമ്മൂക്കയുടെ കെയര്‍ ഓഫിലാണ് അവിടേക്ക് പോയത്. വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കി തന്നിരുന്നു എന്നും ശ്രീദേവി പറയുന്നു.

  English summary
  Sreedevi Opens Up About Megastar Mammootty Saved Her From Beggars, Revelation Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X