twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ ബലാത്സംഗം രംഗത്തെ കുറിച്ച് ചോദിക്കുന്നവരോട് അമ്മ പറയുന്നത് ഇതാണ്... ശ്രീജിത്ത് രവി പറയുന്നു

    |

    ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലനായിരുന്നു ടി ജി രവി. ഇന്നും ആ പഴയ വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ടിജി രവിയെപോലെ മകന്‍ ശ്രീജിത്ത് രവിയും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അച്ഛന്റെ പാതയിലൂടെ സിനിമയില്‍ എത്തിയ നടനും വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് ഹാസ്യ റോളുകളിലേക്ക് മാറുകയായിരുന്നു. ടി ജി രവി ഇപ്പോഴും ഗൗരവമേറിയ വേഷങ്ങളില്‍ സജീവമാണ്.

    tg ravi

    ഇപ്പോഴിത അച്ഛന്റെ ആദ്യകാല ചിത്രങ്ങളെ കുറിച്ച് വാചാലനാവുകയാണ് ശ്രീജിത്ത് രവി. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് അച്ഛന്റെ പഴയ വില്ലന്‍ വേഷങ്ങളെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടൊപ്പം ഒന്നിച്ചാണ് അച്ഛന്റെ സിനിമകള്‍ കണ്ടിരുന്നതെന്നാണ നടന്‍ പറയുന്നത്. ഒപ്പം തന്നെ അച്ഛന്റെ ജോലി എന്ന നിലയിലാണ് അതൊക്കെ കണ്ടിരുന്നതെന്നും നടന്‍ പറഞ്ഞു.

     റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നു, വഴക്ക് പറഞ്ഞ് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്‍ റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നു, വഴക്ക് പറഞ്ഞ് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്‍

    ശ്രീജിത്ത് രവിയുടെ വാക്കുകള്‍ ഇങ്ങനെ...' എനിക്ക് ബുദ്ധി വളര്‍ച്ചയും ഒക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന്‍ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങള്‍ പലപ്പോഴും അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന്‍ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു. അച്ഛന്റെ ഒരു തൊഴില്‍ എന്ന നിലയില്‍ ആണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ അറിയില്ല. വീട്ടില്‍ വരുന്ന അച്ഛന്‍ അങ്ങനെയല്ല എന്ന ബോധ്യം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്.

    എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന്‍ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, 'ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്‌ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്' എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത'.

    കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, പലരും സമീപിച്ചിരുന്നു, ദുരനുഭവം തുറന്ന് പറഞ്ഞ് റോണ്‍സണ്‍കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, പലരും സമീപിച്ചിരുന്നു, ദുരനുഭവം തുറന്ന് പറഞ്ഞ് റോണ്‍സണ്‍

    സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ടിജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്നേഹിയ്ക്കുന്ന ഭര്‍ത്താവ് ആയിരുന്നു. അച്ഛന്റെ കുടുംബ സ്നേഹമാണ് താന്‍ ജീവിതത്തില്‍ മാതൃകയാക്കിയതെന്ന് ശ്രീജിത്ത് രവി മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.''എല്ലാത്തിനെയും അഡ്ജസ്റ്റ് ചെയ്യുകയും, പോസിറ്റീവായി കാണുകയും ചെയ്യുന്ന ആളാണ് അമ്മ. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് അവര്‍ വിവാഹം കഴിച്ചത്. അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അടുത്തെത്താന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ലെന്നും നടന്‍ അന്ന് പറഞ്ഞിരുന്നു.

    അമ്മ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ് അച്ഛനിപ്പോഴും ഉപയോഗിക്കുന്നത്. എവിടെ പോകുമ്പോഴും അത് കൂടെ കൊണ്ടു പോകും. തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍ ആ ഫോണ്‍ അച്ഛന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അത് തിരിച്ചു കിട്ടുന്നവരെയുണ്ടായിരുന്ന അച്ഛന്റെ വെപ്രാളവും വിഷമവും കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് സെറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞത്. അത് തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം കരയുകയായിരുന്നുവത്രെ. അതാണ് യഥാര്‍ത്ഥ സ്നേഹം''... ശ്രീജിത്ത് രവി പറഞ്ഞു.

    ഇപ്പോഴും സിനിമയില്‍ സജീവമാണ് ടിജി രവി. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, പട എന്നിവയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രങ്ങള്‍. മെഗാസ്റ്റാർ ചിത്രമായ പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    English summary
    Sreejith Ravi Opens Up About His Father T.G Ravi's Movie Character, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X