For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധാരണ പ്രണയമായിരുന്നില്ല; ഭാര്യ സംഗീതയുടെ അച്ഛനമ്മമാരും ചേട്ടനുമൊക്കെ ആ സീനില്‍ ഉണ്ടെന്ന് ശ്രീകാന്ത് മുരളി

  |

  നടന്‍ എന്നതിലുപരി സംവിധായകന്‍ കൂടിയാണ് ശ്രീകാന്ത് മുരളി. ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ശ്രീകാന്തിന്റെ സംവിധാനത്തില്‍ പുതിയ സിനിമ വരാന്‍ പോവുകയാണ്. അതേ സമയം അഭിനേതാവായി കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല ശ്രീകാന്ത്.

  ഭാര്യ സംഗീത ഗായിക കൂടിയാണ്. അങ്ങനെ സിനിമയുടെ വഴിയിലൂടെയാണ് താരകുടുംബം മുന്നോട്ട് പോവുന്നത്. ഇപ്പോഴിതാ സംഗീതയുമായിട്ടുള്ള പ്രണയവിവാഹത്തെ കുറിച്ച് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയുടെ കൂടെയാണ് ശ്രീകാന്ത് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  സാധാരണ പ്രണയം പോലെയായിരുന്നില്ല തങ്ങളുടേതെന്നാണ് ശ്രീകാന്ത് പറയുന്നത്. എല്ലായിടത്തും നായികയും നായകനും മാത്രമാണ് പ്രണയ സീനില്‍ ഉണ്ടാവൂ. എന്നാലിവിടെ സംഗീതയുടെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ഉണ്ടായിരുന്നു. ഷോ യുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അവര്‍ക്കൊക്കെ എന്നെ അറിയാമായിരുന്നു. ആ അടുപ്പം പ്രണയത്തിന് തണലായി.

  എനിക്കന്ന് 29 വയസുണ്ട്. വീട്ടില്‍ കൊണ്ടുപിടിച്ച കല്യാണാലോചനകള്‍ നടക്കുകയാണ്. സംഗീത അന്ന് പ്രീഡിഗ്രി വിദ്യാര്‍ഥിനിയാണ്. എല്ലാവിധ സുഖസൗകര്യങ്ങളിലും ജീവിക്കുന്ന സംഗീതയെ സാധാരണക്കാരനായ എന്റെ കുടുംബത്തിലേക്ക് ക്ഷണിച്ചുവെന്ന് ശ്രീകാന്ത് പറയുന്നു.

  Also Read: മൂന്ന് ദിവസം നിര്‍ത്താതെ കള്ള് കുടിച്ചിട്ടുണ്ടെന്ന് ഷക്കീല; സോഫ്റ്റ് പോണ്‍ മൂവിയുടെ സന്ദേശത്തെ കുറിച്ച് നടി

  അതേ സമയം പരസ്പരം ഒരുമിക്കാന്‍ തീരുമാനിച്ചവര്‍ പല മോഹനസുന്ദര വാഗ്ദാനങ്ങളും നല്‍കും. പക്ഷേ അദ്ദേഹം എന്നോട് പറഞ്ഞ ഡയലോഗുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നാണ് സംഗീത പറയുന്നത്. 'ഞാനും എന്റെ കുടുംബവും സാധാരണക്കാരാണ്. യാതൊരു വാഗ്ദാനങ്ങളുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്, സംഗീതേ മ്യാരേജ് ഇറ്റ്‌സ് എ ചെയിന്‍ ഓഫ് കോംപ്രമൈസ്' എന്നൂടി ഭര്‍ത്താവ് പറഞ്ഞിരുന്നതായി സംഗീത വെളിപ്പെടുത്തുന്നു.

  Also Read: വീട്ടുകാരോട് വഴക്കിട്ട് വിവാഹം കഴിച്ചു; പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് രണ്ടാമതും വിവാഹിതയായെന്ന് സൗമ്യ

  വിവാഹത്തോടെ തന്റെ മനോരാജ്യമാകെ പാളിയ അവസ്ഥയായെന്നും സംഗീത പറഞ്ഞു. നമ്പൂതിരി കുടുംബമാണ്, വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന, തൊടിയിലെ പൂവാലി പയ്യിനോട് വര്‍ത്തമാനം പറയുന്ന മുറ്റത്തെ ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന പാട്ട് സീനൊക്കെയായിരുന്നു മനസില്‍. പക്ഷേ ഇവിടെ വന്നപ്പോള്‍ എല്ലാം വിപരീതമായി.

  കോട്ടയം ഇലഞ്ഞിയിലുള്ള ആലപുരത്ത് മഠം തറവാടിന്റെ മരുമകളായി വന്ന പിറ്റേ ദിവസം ഞാന്‍ കാണുന്നത് നൈറ്റിയിട്ട് റബര്‍ ഷീറ്റടിക്കാന്‍ പോവുന്ന ചേച്ചിയാണ്. അപ്പോഴാണ് നായകന്റെ ഡയലോഗ് സംഗീതേ മ്യാരേജ് ഇറ്റ്‌സ് എ ചെയിന്‍ ഓഫ് കോംപ്രമൈസ് ഓര്‍മ്മ വന്നത്. പിന്നെ മുന്‍വിധികളില്ലാതെ തുടങ്ങിയ ഞങ്ങളുടെ ജീവിതത്തിന് മധുരം കൂടിയിട്ടേയുള്ളു. ഇത്രയും കാലത്തിനിടയ്ക്ക് ദേഷ്യവും സങ്കടവും തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഞങ്ങളിന്നും പുതുമോടിയിലാണെന്ന് താരപത്‌നി പറയുന്നു.

  English summary
  Sreekanth Murali And Wife Sangeetha Opens Up About Their Love Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X