For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേം നസീര്‍ വിഗ് ഊരി മാറ്റി കഴിഞ്ഞു; ഷോട്ട് രണ്ടാമത് എടുക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംവിധായകന്‍

  |

  നിത്യഹരിത നായകന്‍, എന്ന പേരിലാണ് പ്രേം നസീര്‍ മലയാളക്കരയില്‍ അറിയപ്പെടുന്നത്. 1952 ല്‍ സിനിമയിലെത്തിയ താരം 1989 വരെ അഭിനയ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. ഇന്നും മലയാള സിനിമയുടെ വലിയ നഷ്ടങ്ങളിലൊന്നാണ് നസീറിന്റെ വേര്‍പാടിലൂടെ ഉണ്ടായത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ളവര്‍ നസീറിനെ കുറിച്ച് ഒത്തിരി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ പ്രേം നസീറിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ്.

  പൂമഠത്തെ പെണ്ണ് എന്ന സിനിമയില്‍ അവസാനം നസീര്‍ ലേശം പ്രായമുള്ള വേഷത്തില്‍ വരികയാണ്. ഒരു പേര് വിളിച്ചിട്ട് സാര്‍ ഓടി വരുന്നതൊരു രംഗമുണ്ട്. യു രാജഗോപാല്‍ സാറാണ് ക്യാമറ. അങ്ങനെ സാറ് ഓടി വന്നു. ശേഷം വിഗ് ഊരി കൊടുത്തു. അപ്പോഴാണ് അതിന്റെ ഔട്ട് ഫോക്കസ് ആയോ എന്ന് സംശയമുള്ളതായി രാജന്‍ പറയുന്നത്. ഒന്നും കൂടി എടുക്കണമെന്ന് പറഞ്ഞു. സാര്‍ വിഗ് ഊരി കഴിഞ്ഞു. ഹരിഹരന്‍ സാറിനോ മറ്റാര്‍ക്കും അടുത്ത് പോവാന്‍ ധൈര്യമില്ല. ഒരു ഷോട്ട് കൂടി എടുക്കണമെന്ന് അദ്ദേഹത്തോട് ഒന്ന് പോയി പറയാന്‍ എന്നോട് ആവശ്യപ്പെട്ടു.

  ലോകത്ത് ഒരു മനുഷ്യനും ചെയ്യില്ല. എങ്കിലും എന്നെ കണ്ടപ്പോള്‍ തന്നെ എന്താ ഒന്നൂടി എടുക്കണോ എന്നദ്ദേഹം ചോദിച്ചു. അതാണ് പ്രേം നസീര്‍. സാറിനെ നമ്മള്‍ നമിക്കണം. സാര്‍ അതിന്റെ ഔട്ട് മാറിയെന്ന് പറഞ്ഞപ്പോള്‍ അതിനെന്താ എന്ന് ചോദിച്ച് വേഗം വിഗ് വെക്കുന്നു. എന്നിട്ട് വീണ്ടും അതുപോലെ ഓടി വരുന്നതായി അഭിനയിച്ചു. ശേഷം തിരിച്ച് വന്ന് ക്യാമറമാന്റെ അടുത്ത് വന്നിട്ട് രാജാ എല്ലാം ശരിയല്ലേ? ഇത് ഊരിയിട്ട് ഞാന്‍ പോയിക്കോട്ടേ എന്ന് ചോദിച്ചതിന് ശേഷമാണ് പിന്നെ ആ മഹാന്‍ വിഗ് ഊരുന്നത്.

  ഇൻ്റർകാസ്റ്റ് വിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല; സീരിയലില്‍ കാണുന്ന പോലെയല്ല സജിനെന്ന് ഷഫ്‌ന

  ഒരു വര്‍ഷത്തോളം ഇരുന്ന് പറഞ്ഞാലും പ്രേം നസീര്‍ സാറിനെ കുറിച്ച് പറഞ്ഞ് തീരില്ല. രാവിലെ ഷൂട്ടിന് വരുമ്പോള്‍ നമ്മള്‍ എന്ത് ഡ്രസ് ആണോ കൊടുക്കുന്നത്, അത് പുള്ളിക്കാരന്‍ ധരിക്കും. സീന്‍ മുഴുവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വായിച്ച് കേള്‍പ്പിക്കും. എന്നിട്ട് അദ്ദേഹം ഒരു ചാരകസേരയില്‍ ഇങ്ങനെ കിടക്കും. പുള്ളിയുടെ മേക്കപ്പ്മാന്‍ ഒപ്പമുണ്ടാകും. എപ്പോഴാണ് നമ്മള്‍ റെഡി ആവുന്നത് അന്നേരം പറഞ്ഞാല്‍ മതി. അദ്ദേഹം എഴുന്നേറ്റിട്ട് മേക്കപ്പ്മാനെ വിളിക്കും. ടച്ചപ്പ് ചെയ്തിട്ട് വരും, അഭിനയിക്കും. എന്നിട്ട് പോകും. എന്റെ അനുഭവത്തില്‍ ഇതുവരെ അദ്ദേഹം ഒരു കംപ്ലെയിന്റ് പറഞ്ഞിട്ടില്ല.

  പ്രേം നസീറിനെ കാറില്‍ കൊണ്ട് പോയി വിടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. വികടകവി ചെയ്യുന്ന സമയത്ത് രാജ്കുമാറാണ് അതിലെ ഹീറോ. അദ്ദേഹത്തിനൊരു കാറുണ്ട്. ഞാനും രാജ്കുമാറും കമ്പനിയാണ്. അങ്ങനെ ഇരിക്കെ പ്രേം നസീര്‍ സാറിനൊരു ഗസ്റ്റ് വീട്ടില്‍ വരുമെന്ന് പറയുന്നത്. ആ സമയത്ത് പ്രൊഡക്ഷനില്‍ വണ്ടിയൊന്നുമില്ല. നിങ്ങളൊരു കാര്യം ചെയ്യു. സാറിനെ കൊണ്ട് വിടാന്‍ എന്നോട് പറഞ്ഞു. ഹരിഹരന്‍ സാറും ഞാന്‍ വിടുമെന്ന് സൂചിപ്പിച്ചു. നോക്കുമ്പോള്‍ കാറിന് ഹോണില്ല. പിന്നെ എങ്ങനെ മദ്രാസിലൂടെ വാഹനം ഓടിക്കാനാണ്. കൂടെ ഇരിക്കുന്നതോ നസീര്‍ സാറും.

  Remembering Prem Nazir: Malayalam cinema's evergreen hero, world record holder | FilmiBeat Malayalam

  എനിക്ക് കാലും കൈയ്യും വിറക്കുകയാണ്. ബ്രേക്ക് ചവിട്ടണോ എന്താ ചെയ്യേണ്ടതെന്ന് മനസിലാവുന്നില്ല. നിങ്ങള്‍ സൂക്ഷിച്ച് പോവണം, പതുക്കെ, അവനെ നോക്ക് എന്നൊക്കെ പറഞ്ഞ് അദ്ദേഹം എനിക്ക് ഡയറക്ഷന്‍ പറഞ്ഞ് തന്നു. അങ്ങനെ ഒടുവില്‍ ഞാന്‍ വീട്ടിലെത്തിച്ചു. തിരിച്ച് പോവാന്‍ നോക്കുമ്പോള്‍ അതെന്ത് പോക്കാണ്. കൃഷ്ണന്‍ നായരുടെ മകന്‍ വീട്ടില്‍ വന്നിട്ട് ബിരിയാണി കഴിക്കാതെ പോവുകയാണോന്ന് ചോദിച്ച് ഭക്ഷണം തന്നു. ശേഷം പോവാന്‍ നോക്കുമ്പോള്‍ എപ്പോള്‍ ബിരിയാണി കഴിക്കാന്‍ തോന്നുന്നോ അന്നേരം ഇങ്ങോട്ട് പോന്നോളാന്‍ പറഞ്ഞു. എന്റെ അഭിമാനമോ ദുരഭിമാനമോ പിന്നീട് ആ വഴിക്ക് പോയിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു.

  English summary
  Sreekumar Krishnan Nair Opens Up How Prem Nazir Responded When Asked For A Reshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X