For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീമയുടെ 7 വയസില്‍ അച്ഛന്‍ വേറെ കല്യാണം കഴിച്ചു; അമ്മയുടെ കൂടെയുള്ള നടിയുടെ ജീവിതത്തെ കുറിച്ച് സംവിധായകന്‍

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. അവളുടെ രാവുകള്‍ എന്ന സിനിമ മാത്രം മതി സീമയെന്ന നടിയെ കുറിച്ച് എല്ലാവര്‍ക്കും ഓര്‍മ്മിക്കാന്‍. കേവലം ഒരു നര്‍ത്തകിയില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാലോകം അടക്കി വാഴുന്ന നായികയിലേക്കുള്ള സീമയുടെ യാത്ര നിസാരമായിരുന്നില്ല.

  സീമയുടെചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ അമ്മയുടെ സംരക്ഷണയിലാണ് നടി വളര്‍ന്ന് വന്നത്. നര്‍ത്തകിയില്‍ നിന്നും നായികയായതിന് പിന്നാലെ സംവിധായകന്‍ ഐവി ശശിയുമായി അടുത്തു. അടുപ്പം പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ഇതെല്ലാം സീമയുടെ ജീവിതത്തിലും കരിയറിലും വഴിത്തിരിവുകളായി.

  സീമയുടെ തുടക്കകാലത്തെ ജീവിതത്തെ കുറിച്ചും സിനിമയില്‍ സജീവമായതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു സീമയെ കുറിച്ച് തനിക്കറിയാവുന്ന കഥകള്‍ അദ്ദേഹം എഴുതിയത്.

  'മദ്രാസ് ടിവിഎസില്‍ ഉദ്യോഗസ്ഥനായിരുന്ന മാധവന്‍ നമ്പ്യാരുടെയും വസന്തയുടെയും മകളായി മദ്രാസിലാണ് ശാന്തകുമാരി എന്ന നര്‍ത്തകി ജനിക്കുന്നത്. പിന്നീട് ശാന്തകുമാരി എന്ന ശാന്തി നര്‍ത്തകിയായും സിനിമയിലേക്ക് എത്തിയതോടെ സീമ എന്ന നടിയായും പ്രശസ്തി നേടി. സീമയ്ക്ക് 7 വയസുള്ളപ്പോള്‍ മാതാപിതാക്കന്മാര്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം അച്ഛന്‍ വേറെ വിവാഹം കഴിച്ച് പോയി'.

  Also Read: മമ്മൂക്ക പറഞ്ഞിട്ട് ഞാനൊരു കാര്യം മാത്രം അനുസരിച്ചില്ല; സഹോദരതുല്യനായി കാണുന്ന നടനെ കുറിച്ച് സിദ്ധിഖ്

  അന്ന് മുതല്‍ സീമയ്ക്ക് എല്ലാം അമ്മയായിരുന്നു. മകളുടെ ജീവിതം പടുത്തുയര്‍ത്താന്‍ എല്ലാ ക്ലേശങ്ങളും സഹിച്ചത് അവരാണ്. അമ്മ മാത്രം, അമ്മയേയുള്ളു എന്നാണ് ഇതേ പറ്റി സീമ പറഞ്ഞിട്ടുള്ളത്. ഞാന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ മാത്രമല്ല, ഞാന്‍ ഗാനങ്ങള്‍ എഴുതിയ പല സിനിമകളിലും സംഘനൃത്തങ്ങളില്‍ ശാന്തി അഭിനയിച്ചിട്ടുണ്ട്. നൃത്തം ചെയ്യുമ്പോള്‍ ആ യുവതിയുടെ ചലനങ്ങളില്‍ തിളങ്ങിയിരുന്ന ചടുലത ഞാന്‍ ശ്രദ്ധിച്ചിരുന്നു. നൃത്തം ചെയ്യുന്ന മറ്റ് നര്‍ത്തകിമാരില്‍ നിന്നും ഒരു പടി മുന്നിലായിരുന്നു ശാന്തി.

  Also Read: ജാതകത്തില്‍ പറഞ്ഞത് പോലെ സംഭവിച്ചു, എനിക്ക് വിശ്വാസമുണ്ട്; നാരീപൂജ നടത്തിയതിനെ കുറിച്ചും നടി സ്വാസിക വിജയ്

  സംഗീതത്തിനും നൃത്തത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങിയ ഗാനം എന്ന ചിത്രത്തിലേക്ക് നര്‍ത്തകിയായി സീമയെ തീരുമാനിച്ചു. അന്ന് സീമ വിവാഹിതയായി. ശശിയെയും സീമയെയും കണ്ട് അഡ്വാന്‍സ് തുക വരെ കൊടുത്തു. ഷൂട്ടിങ് തുടങ്ങാന്‍ ഒരു മാസം ബാക്കി നില്‍ക്കുമ്പോഴാണ് 'സീമ ഗര്‍ഭിണിയാണ് ഷൂട്ടിങ്ങിന് വരാന്‍ പറ്റുമോന്ന് അറിയില്ലെന്ന്' ശശി പറയുന്നത്.

  Also Read: ആദ്യ വിവാഹത്തില്‍ ഗര്‍ഭിണിയായത് അബോർഷനായി; ഞാനൊരു തെറ്റും ചെയ്തില്ല, ആദ്യ ഭര്‍ത്താവിനെ കുറിച്ച് സീതാലക്ഷ്മി

  ഏതെങ്കിലും രംഗത്തില്‍ അഭിനയിച്ചാലും നൃത്തം ചെയ്യാന്‍ സാധ്യമല്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നൃത്തം ചെയ്താല്‍ അത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. ഞാന്‍ കൊടുത്ത അഡ്വാന്‍സ് മടക്കി തരാന്‍ ശശി സീമയോട് ആവശ്യപ്പെട്ടെങ്കിലും ഞാന്‍ ആ തുക തിരിച്ച് വാങ്ങിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. അഅതിന് ശേഷമുള്ള സിനിമയിൽ സീമ നായികയായി അഭിനയിച്ചതായും സംവിധായകൻ പറയുന്നു.

  Read more about: seema സീമ
  English summary
  Sreekumaran Thampi Opens Up About Actress Seema's Early Life And Parents Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X