For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

  |

  നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ എന്ന ലേബലിലാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അറിയപ്പെട്ടത്. പിന്നീട് നടിയായി വെള്ളിത്തിരയിലേക്ക് എത്തുകയും ഗംഭീര പ്രകടനം കാഴ്ച വെക്കുകയുമൊക്കെ ചെയ്തതോടെ ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലും മത്സരാര്‍ഥിയായി ശ്രീലക്ഷ്മി എത്തിയിരുന്നു.

  നിലവില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ദുബായില്‍ താമസിക്കുകയാണ് നടി. ഒപ്പം ആര്‍ജെ ആയി വര്‍ക്കും ചെയ്യുന്നുണ്ട്. ഈ കാലയളവില്‍ താനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് യാത്ര ചെയ്യുന്നതാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീലക്ഷ്മി പറയുന്നത്. പിതാവ് ജഗതി ശ്രീകുമാറിനൊപ്പം നടത്തിയ യാത്രകളെ കുറിച്ചും നടി മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം...

  Also Read: നായകനെ ഉമ്മ വെക്കുന്നതില്‍ ഏറ്റവും നന്നായി ചെയ്യുന്നത് ആലിയ ഭട്ട്; അത്രയും മനോഹരമായിരുന്നുവെന്ന് അർജുൻ കപൂർ

  ഭര്‍ത്താവ് ജിജിനും താനും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണെന്നാണ് ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തിന് മുന്‍പ് ഒരുപാട് യാത്രകള്‍ നടത്താന്‍ സാധിച്ചെങ്കിലും വിവാഹത്തിന് ശേഷം കാര്യമായി നടന്നിട്ടില്ല. കൊവിഡ് വന്നതാണ് അതിന് പ്രധാന കാരണമെന്ന് നടി പറയുന്നു. ഇപ്പോള്‍ പഴയ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയെങ്കിലും അപ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. ഇനി കുഞ്ഞിനെയും കൂടി കൊണ്ട് പോകാന്‍ സാധിക്കുന്ന യാത്രകള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു.

  Also Read: ഭാര്യമാരെ വഞ്ചിച്ച് നടിമാരുടെ പുറകേ പോയ സൂപ്പര്‍താരങ്ങള്‍; മതം മാറി രണ്ട് ഭാര്യമാരെ സ്വന്തമാക്കിയവർ വരെയുണ്ട്

  ശ്രീലക്ഷ്മി തന്റെ പിതാവായ നടന്‍ ജഗതി ശ്രീകുമാറിനൊപ്പം നടത്തിയ യാത്രകളെ കുറിച്ചും പറഞ്ഞിരുന്നു. 'വിമാനത്തില്‍ കയറണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. കൂട്ടുകാരൊക്കെ വിമാനത്തില്‍ കയറിയ കഥ പറയുമ്പോഴും മുകൡൂടെ വിമാനം പറക്കുന്നത് കാണുമ്പോഴും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയത് കൊണ്ട് യാത്ര കാര്യമായി നടന്നിട്ടില്ല. ക്ലാസ് ഒഴിവാക്കിയുള്ള യാത്രയോട് ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു.

  പപ്പയുടെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയത്ത് മിക്കപ്പോഴും വെക്കേഷന്‍ സമയങ്ങളിലാണ് യാത്ര പോയിട്ടുള്ളത്. ചെന്നൈയിലേക്ക് നടത്തിയ യാത്രാണ് ഇപ്പോഴും മനസില്‍ ചേര്‍ത്ത് വെക്കുന്നത്. അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത്. പപ്പയുടെയും അമ്മയുടെയും കൂടെ ഏറ്റവും അടിച്ച് പൊളിച്ച ദിവസമാണത്. മുംബൈയിലേക്ക് പോയ മറ്റൊരു യാത്രയാണ് പപ്പയോടൊപ്പം നടത്തിയതില്‍ പ്രിയപ്പെട്ടത്.

  സ്ട്രീറ്റില്‍ നിന്നുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ആളല്ലെങ്കിലും അന്ന് തനിക്ക് വേണ്ടി പാനിപൂരിയും വടാപാവുമൊക്കെ വാങ്ങി തന്നിരുന്നു. ഇനിയൊരു അവസരമുണ്ടെങ്കില്‍ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളിലേക്ക് പോകണമെന്നതാണ് തന്റെ ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. പിന്നെ അമ്മയ്ക്ക് ഇഷ്ടമുള്ളത് സിംഗപൂരാണ്. അവിടേക്ക് പല തവണ പോയിട്ടുണ്ടെങ്കിലും ഇനിയും പോവണമെന്നാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കുന്നു.

  നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണെങ്കിലും പരസ്യമായി ശ്രീലക്ഷ്മിയെ അംഗീകരിച്ചില്ലെന്ന വാര്‍ത്തകളൊക്കെ അക്കാലത്ത് വൈറലായിരുന്നു. ജഗതിയ്ക്ക് അപകടമുണ്ടായതിന് ശേഷമാണ് ശ്രീലക്ഷ്മി പപ്പയെ കാണാന്‍ പൊതുവേദിയില്‍ എത്തുന്നത്. ഇതിന് ശേഷമാണ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. ഒപ്പം ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ശ്രീലക്ഷ്മിയെ കുറിച്ച് കൂടുതല്‍ കഥ പുറത്ത് വരുന്നത്.

  English summary
  Sreelakshmi Sreekumar Opens Up About Her Favorite Moments With Father Jagathy Sreekumar Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X