For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീലത എങ്ങനെയാണ് നമ്പൂതിരിയായത്; ഒരുമിച്ചഭിനയിച്ച നടനുമായി തുടങ്ങിയ പ്രണയത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

  |

  ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് നടി ശ്രീലത നമ്പൂതിരി. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീന്‍ സീരിയലുകളിലും നടി അഭിനയിക്കാറുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീലത അഭിനയത്തിലേക്ക് തിരിച്ച് വന്നത്.

  വിവാഹം കഴിഞ്ഞതോട് കൂടിയാണ് നീണ്ടൊരു ഇടവേളയിലേക്ക് നടി പോയത്. എന്നാല്‍ തന്റെ വിവാഹം നടന്നതിനെ പറ്റിയും ശ്രീലത എന്ന വ്യക്തിയില്‍ നിന്നും ശ്രീലത നമ്പൂതിരിയിലേക്കുള്ള യാത്രയെ കുറിച്ചും നടി പറഞ്ഞിരിക്കുകയാണ്. ജഗദീഷിന്റെ പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  ഭര്‍ത്താവ് കാലടി പരമേശ്വരന്‍ നമ്പൂതിരിയുമായി ഇഷ്ടത്തിലായതിനെ കുറിച്ച് നടി ശ്രീലത

  'ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചു. പാപത്തിന് മരണമില്ല, എന്നാണ് സിനിമയുടെ പേര്. അതില്‍ പുള്ളി നായരായിട്ടും ഞാന്‍ അന്തര്‍ജനമായിട്ടും അഭിനയിക്കുന്നു. സിനിമയില്‍ ഒരു പാട്ടൊക്കെ പാടി പുള്ളിക്കാരനെ വളയ്ക്കുകയാണ് ഞാന്‍. അത് കഴിഞ്ഞ് ഞാനും സുകുമാരിയമ്മയും ഉണ്ട്.

  ഇതിനിടെ പുള്ളിക്കാരന്‍ പോയിട്ട് വരാമെന്ന് പല തവണയായി എന്റെ അടുത്ത് വന്ന് പറയുന്നു. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല. ഇതിലെന്തോ കുഴപ്പമുണ്ടല്ലോന്ന് സുകുമാരിയമ്മയും ചോദിച്ചു. പിന്നെ വേനല്‍ ഒരു മഴ എന്ന സിനിമയിലാണ് വീണ്ടും കണ്ടത്'.

  പൃഥ്വിരാജിന് അതില്‍ അസ്വഭാവികത തോന്നിയില്ലേ? ഞാനും അങ്ങനൊരു മകന്റെ അമ്മയാണ്, കടുവയിലെ ഡയലോഗിന് വിമര്‍ശനം

  നമുക്കങ്ങ് കെട്ടിയാലോ എന്ന് പറഞ്ഞാണ് നമ്പൂതിരി പ്രൊപ്പോസ് ചെയ്തത്..

  'അക്കാലത്ത് തമ്പാനൂരില്‍ വച്ച് എന്റെ കച്ചേരി നടത്തി. പുള്ളിക്കാരനും അത് കാണാന്‍ വന്നു. മുന്നില്‍ ഇരുന്ന് വലിയ ആസ്വദിക്കുന്നത് പോലെ കാണിച്ചു. ഇങ്ങേര്‍ക്കെന്താ വട്ടുണ്ടോന്ന് അന്നെനിക്ക് തോന്നി. പിന്നെ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. ഒരിക്കല്‍ തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് വന്നപ്പോഴാണ് ഒരു കാര്യം സംസാരിക്കണമെന്ന് പറഞ്ഞത്.

  എന്താണെന്ന് ചോദിച്ചപ്പോള്‍ നമുക്കങ്ങ് കെട്ടിയാലോ എന്ന് ചോദിച്ചു. അതൊരു തമാശ കേട്ട പോലെ ചിരിച്ചു. ഇങ്ങനെ കുറെ ഞാന്‍ കേട്ടിട്ടുള്ളതാണ്. ഇതില്‍ വരുന്ന വരുംവരായ്മകളെ കുറിച്ച് ഞാന്‍ പറഞ്ഞു. ഒന്നാമത് ഇദ്ദേഹത്തെ നാലാന്മാവന്മാര്‍ ഗുരുവായൂരിലെ മേല്‍ശാന്തിമാരാണ്. അവരും അച്ഛനമ്മമാരും എന്നെ വീട്ടില്‍ കയറ്റത്തില്ല'.

  സുപ്രിയ പഴയ കാലം ശരിക്കും മിസ് ചെയ്യുന്നുണ്ട്; ഈ ജോലി ചെയ്യേണ്ട ആളല്ല അവൾ, ഭാര്യയുടെ ജോലിയെ പറ്റി പൃഥ്വിരാജ്

  പിന്നെ പുള്ളി കത്ത് അയക്കും. പക്ഷേ ഞാന്‍ കള്ളത്തരം പറഞ്ഞ് ഒഴിവാക്കാന്‍ നോക്കി. എനിക്ക് ഒരാളുമായി ഇഷ്ടമുണ്ടെന്ന് പറഞ്ഞു. പിന്നെ എന്താ നിങ്ങള്‍ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് പോയി. കള്ളത്തരം പറയുമ്പോള്‍ സൂക്ഷിക്കാത്തത് കൊണ്ട് പറഞ്ഞ് പോയതാണ്. കാമുകന്‍ ദുബായില്‍ ആണെന്ന് പറഞ്ഞു.

  കല്യാണം കഴിക്കില്ലെന്ന് പറഞ്ഞതാണ്; ലാസ്റ്റ് പ്രണയിച്ച് കെട്ടി! 8 വര്‍ഷത്തിന് ശേഷമുണ്ടായ മകനെ പറ്റി താരങ്ങൾ

  അദ്ദേഹത്തിന്റെ അഡ്രസ് തരാന്‍ പറഞ്ഞതോടെ ദുബായിലുള്ള എന്റെ സഹോദരന്റെ അഡ്രസാണ് കൊടുത്തത്. ഒരു ഭാര്യ ഉള്ളപ്പോള്‍ മറ്റൊരു കാമുകിയെ കൂടി കൊണ്ട് നടക്കുന്നത് മോശമല്ലേ എന്നൊക്കെയാണ് ആ കാത്തിലുണ്ടായിരുന്നത്.

  പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹം സത്യസന്ധമായി ഇഷ്ടം പറയുകയാണെന്ന് മനസിലായതോടെ എന്റെ മനസില്‍ സഹതാപമാണ് വന്നത്. അങ്ങനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

  മദ്രാസില്‍ വെച്ച് രജിസ്റ്റര്‍ മ്യാരേജ് ചെയ്തു. പുള്ളിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പാണ്. എന്റെ വീട്ടിലാര്‍ക്കും കുഴപ്പമില്ലായിരുന്നു. കല്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് തന്നെ പോയി താമസിച്ചു. കുഞ്ഞൊക്കെ ആയപ്പോഴെക്കും അവര്‍ വീട്ടില്‍ കയറ്റി. ശേഷം നമ്പൂതിരിമാരുടെ ആചാരപ്രകാരം വിവാഹം നടത്തിയാണ് ശ്രീലത, ശ്രീലത നമ്പൂതിരിയായത്്.

  Read more about: sreelatha
  English summary
  Sreelatha Namboothiri Opens Up About Husband Kaladi Parameshwaran Namboothi's Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X