»   » പോളണ്ടിനേക്കുറിച്ചല്ല മോഹന്‍ലാലിനേക്കുറിച്ച്, അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തല്ലും... ഉറപ്പ്!!!

പോളണ്ടിനേക്കുറിച്ചല്ല മോഹന്‍ലാലിനേക്കുറിച്ച്, അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തല്ലും... ഉറപ്പ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ എക്കാലവും മികച്ച കൂട്ടുകെട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങളെല്ലാം തിയറ്ററില്‍ വന്‍ വിജയമായി മാറിയിരുന്നു. ഇന്നും സിനിമയില്‍ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകളും അതില്‍ നിന്ന് മികച്ച ചിത്രങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീം. 

സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നടന്മാര്‍ക്ക് അഭിനയം മാത്രം പോര! റഹ്മാനും ശങ്കറിനും സംഭവിച്ചത്...

ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമല്ല ശ്രീനിവാസന്റെ രചനയിലും മികച്ച ചിത്രങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് അങ്ങനെ ശ്രീനിവാസന്റെ രചനയില്‍ മോഹന്‍ലാല്‍ നായകനായി എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളും നിരവധിയാണ്.

മോഹന്‍ലാലിനേക്കുറിച്ചുള്ള ധാരണ

ഇരുവരും നല്ല സുഹൃത്തുക്കളാണ്, അതിനപ്പുറം മോഹന്‍ലാല്‍ ഒരു മികച്ച നടനാണെന്ന കാര്യത്തില്‍ ശ്രീനിവാസന് തര്‍ക്കവുമില്ല. എങ്കിലും മോഹന്‍ലാലിനേക്കുറിച്ച് ഒരു തെറ്റിദ്ധാരണ ശ്രീനിവാസനുണ്ടായിരുന്നു. മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്നായിരുന്നു ശ്രീനിയുടെ ധാരണ.

അങ്ങനെ പറഞ്ഞാല്‍ തല്ല് ഉറപ്പ്

മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇനി ശ്രീനിവാസന്‍ സമ്മതിച്ച് തരില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ തന്റെ കൈയില്‍ നിന്നും തല്ല് കിട്ടുമെന്നും ശ്രീനിവാസന്‍ ഉറപ്പിച്ച് പറയുന്നു. ലാലിന് കലാബോധമുണ്ടെന്ന് ശ്രീനിവാസന്‍ അടിവരയിടുന്നു. അതിന് കാരണമായ സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്.

ശ്രീനിവാസന് ഒരു നായികയെ വേണം

വടക്കു നോക്കി യന്ത്രത്തിന് ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യമാള. നായകനായി ശ്രീനിവാസന്‍ തന്നെ അഭിനയിക്കുന്ന ചിത്രത്തില്‍ ശ്യാമളയായി ആരെ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍.

ഉത്തരം മുട്ടി സത്യനും പ്രിയനും

ശ്രീനവാസന്‍ തിരക്കഥകളധികം സംവിധാനം ചെയ്ത സംവിധായകരാണ് സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. അതിന് പുറമെ ഇരുവരും ശ്രീനയുടെ അടുത്ത സുഹൃത്തുക്കളുമാണ്. ഇവരുമായി ശ്രീനിവാസന്‍ നായികയുടെ കാര്യം ചര്‍ച്ച ചെയ്തു. ആര് ശ്യാമളയാകും എന്ന കാര്യത്തില്‍ ഉത്തരമായില്ല.

വിഷയം മോഹന്‍ലാലിന്റെ മുന്നില്‍

ആര് ശ്യാമളയാകും എന്ന കാര്യത്തില്‍ ഉത്തരം തേടി നടക്കുന്നതിനിടെ ശ്രീനിവാസന്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടുമുട്ടി. തന്റെ പുതിയ ചിത്രത്തേക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞു. ശ്യാമളയായി ആരെ കാസ്റ്റ് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് താനെന്നും ശ്രീനിവാസന്‍ അറിയിച്ചു.

മോഹന്‍ലാലിന്റെ നിര്‍ദ്ദേശം

ശ്യാമള ആരാകും എന്നതിന് ഉടന്‍ വന്നു മോഹന്‍ലാല്‍ നിന്നും മറുപടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച തമിഴ് താരം സംഗീതയെയാണ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചത്. ശ്യാമളയായി സംഗീത ജീവിക്കുകയായിരുന്നു.

തെറ്റിദ്ധാരണ മാറി

മോഹന്‍ലാല്‍ കലാബോധമില്ലാത്ത ഒരു നടനാണെന്നായിരുന്നു ശ്രീനിവാസന്റെ അതുവരെയുള്ള ധാരണ. എന്നാല്‍ ശ്യാമളയായി സംഗീതയെ നിര്‍ദ്ദേശിച്ചതോടെ ശ്രീനിയുടെ ആ ധാരണ മാറി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ചിത്രത്തിലൂടെ സംഗീത സ്വന്തമാക്കി.

English summary
Sreenivasan will beat if anyone made such comments about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam