twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാസന് വേണ്ടി മീൻ അവിയൽ ഉണ്ടാക്കിയത് ഇങ്ങനെയാണ്, ആ രസകരമായ റെസ്പിയെ കുറിച്ച് ശ്രീനിവാസൻ

    |

    മലയാള സിനിമയിൽ ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖല ഒന്നും തന്നെയില്ല. കഥ മുതൽ സംവിധാനം വരെ ഈ കൈ കളിൽ ഭഭ്രമാണെന്ന് താരം മുൻപ് തന്നെ തെളിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് എല്ലാവരേയും പോലെ ശ്രീനിവാസനും വീട്ടിൽ തന്നെയായിരുന്നു ശ്രീനിവാസനും. പാചകവും കൃഷിയുമായിരുന്നു താരത്തിന്റെ പ്രധാന പരിപാടി. ഇപ്പോഴിത കൊവിഡ് കാലത്ത് വീണ്ടും പൊടി തട്ടിയെടുത്ത തന്റെ പാചകത്തെ കുറിച്ച് താരം പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിളാണ് ശ്രീനിവാസൻ തന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറച്ച് പങ്കുവെച്ചത്.

    മലയാളി പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ഒരു വിഭവമാണ് മീൻ അവിയൽ. അക്കരെ അക്കരെയിൽ ദാസന് വേണ്ടി വിജയൻ ഉണ്ടാക്കുന്ന മീൻ അവിയൽ മലയാളി പ്രേക്ഷകർ ശരിക്കും ആസ്വദിച്ചതാണ്. ഇപ്പോഴിത സിനിമയിൽ മീൻ അവിയൽ എത്തിയതിനെ കുറിച്ചും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

      ധ്യാനും കുടുംബവും

    മകൻ ധ്യാൻ ശ്രീനിവാസനും കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയായിരുന്നു ശ്രീനിവാസൻ. കുറച്ച് കൃഷിക്കാര്യങ്ങളും പാചകവുമായിരുന്നു പ്രധാന പരിപാടികൾ. പണ്ട് നാട്ടിലായിരുന്നപ്പോൾ കൃഷിയിലും പാചകത്തിലും ഒന്നും ഒരു താൽപര്യമുണ്ടായിരുന്നില്ല. അന്ന് കൃഷി സ്ഥലത്ത് വീട്ടിലുള്ള എല്ലാവരും പണി എടുക്കും. വലിയ താൽപര്യമൊന്നുമില്ലെങ്കിലും താനും പോകുമായിരുന്നു. കാരണം ജോലി ചെയ്ത് വൈകുന്നേരമാകുമ്പോൾ അച്ഛൻ കൂലി തരും. ആ പൈസ് കൊണ്ട് സിനിമ കാണും

    മുഖ്യ  പാചകക്കാരനായത്

    പാചകത്തിൽ അമ്മയാണ് ഗുരു. മദിരാശിയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയപ്പോഴാണ് ആദ്യമായി പാചകം പഠിച്ചത്. നാല പേരായിരുന്നു ഒരു റൂമിൽ താമസിച്ചത്. പ്രധാന പാചകക്കാരൻ താൻ തന്നെയാണ്. പാചകം ഒന്നും പഠിക്കാതെയാണ് അന്ന് നാട് വിട്ടത് . ഒരു ധൈര്യത്തിൽ എല്ലാം അങ്ങ് ചെയ്തു. തെറ്റ് പറ്റിയാൽ ചോദിക്കാൻ വരാൻ ആരുമില്ലല്ലോ- ശ്രീനീവാസൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

     രുചിയല്ല വിശപ്പാണ്  പ്രധാനം

    അന്നൊന്നും നട്ടിൽ ഫോൺ വന്നിട്ടില്ല. പിന്നെ വീട്ടിലേയ്ക്ക് കത്ത് എഴുതും. അല്ലെങ്കിൽ ഇവധി വീട്ടിൽ ചെല്ലുമ്പോൾ പാചകത്തിന്റെ രഹസ്യങ്ൾ അമ്മയോട് ചോദിച്ച് മനസിലാക്കും. സാമ്പർ, തോരൻ, മീൻകറിയൊക്കെയാണ് പ്രധാന വിഭവങ്ങൾ ഇതിലൊരു കറി മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അതും ചോറും. അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഏത് ഭക്ഷണത്തേയും രുചിയുള്ളതാക്കുന്നത് അതിലെ ചേരുവകളല്ല മറിച്ച് വിശാപ്പാണെന്ന്- ശ്രീനിവാസൻ പറയുന്നു.

     കൊവിഡ് കാലത്തെ  പാചകം

    സിനിമയിൽ തിരക്ക് കൂടിയതോടെ പാചകം ഉപേക്ഷിച്ചു. കല്യാണം കഴിച്ചതോടെ പൂർണ്ണമായി ഉപേക്ഷിച്ചെന്ന് പറയാം കാരണം എന്റെ ഭാര്യ വിമലക്ക് ഞാൻ അടുക്കളയിൽ കയറുന്നത് ഇഷ്ടമല്ല. ഞാൻ അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കിയാൽ അത് കഴിക്കേണ്ടി വരുമോ എന്നുള്ള പേടിയുമുണ്ട്. എന്നാലും ഞാൻ വല്ലപ്പോഴും അടുക്കളയിൽ കയറും. ചെറുതായി എന്തെങ്കിലും ഉണ്ടാക്കും. കോവിഡ് കാലത്ത് താൻ അടുക്കളയിൽ കയറി. അതിനുള്ള കാരണം ലോകത്തുള്ള എല്ലാ പുരുഷന്മാരും പാചക പരീക്ഷണത്തിലാണെന്ന് അറിഞ്ഞതോടെയാണ്.

       മീൻ   അവിയൽ

    അക്കരെ അക്കരെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ച വിഭവാണ് മീൻ അവിയൽ. ദാസനോടൊപ്പം എങ്ങനെയെങ്കിലും അമേരിക്കൽ പോകാനായി വിജയൻ കാണിക്കുന്ന തത്രപ്പാടുണ്ട്. ദാസനെ പ്രീതിപ്പെടുത്താൻ വേണ്ടി ഇഷ്ടഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അവിടെയാണ് മീൻ അവിയൽ എത്തിയത്.. എഴുതുന്നത് വരെ താൻ മീൻ അവിയലിനെ കുറിച്ച് കേട്ടിട്ടില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. എവുത്തിന്റെ ഒഴുക്കിൽ അങ്ങ് വന്ന് പോയതാണ് അത്. സിനിമ കണ്ടിട്ട് പലരും അതിനെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഇത് ഉണ്ടാക്കുന്ന രീതിയെ കുറിച്ച്, അത് അങ്ങനെയൊന്നും പറഞ്ഞ് തരാൻ പറ്റില്ലെന്ന് പറഞ്ഞ് കൊണ്ട് തടി തപ്പുകയായിരുന്നു-ശ്രീനിവാസൻ വനിതയോട് പറഞ്ഞു.

    Read more about: mohanlal srinivasan
    English summary
    Sreenivasan About Mohanlal Movie Akkarea Akkarea Meen Aviyal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X